You are here

ഇനി അവർ നാടിന്​ വെളിച്ചമേകും

11:02 AM
12/05/2018
ടെ​​ക്സാ​​സ്​ എ ​​എം യൂ​​നി​​വേ​​ഴ്സി​​റ്റി ഖ​​ത്ത​​റി​​ലെ ബിരുദദാന ചടങ്ങ്​

ദോ​​ഹ: ഖ​​ത്ത​​റി​​ലെ കാ​​ൽ​​ഗ​​രി യൂ​​നി​​വേ​​ഴ്സി​​റ്റി​​യി​​ൽ നി​​ന്നും ഈ ​​അ​​ധ്യയ​​ന വ​​ർ​​ഷം പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​ത് 133 ന​ഴ്സു​​മാ​​ർ. മെ​​യ് 13 ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് ന​​ഴ്സു​​മാ​​രു​​ടെ ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങ്. ന​​ഴ്സിം​​ഗി​​ൽ ബി​​രു​​ദം, ബി​​രു​​ദാ​​ന​​ന്ത​​രം എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് പ്ര​​ധാ​​ന കോ​​ഴ്സു​​ക​​ളാ​​ണ് യൂ​​നി​​വേ​​ഴ്സി​​റ്റി ഓ​​ഫ് കാ​​ൽ​ഗ​​രി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ന​​ൽ​​കു​​ന്ന​​ത്. ഖ​​ത്ത​​ർ ദേ​​ശീ​​യ മാ​​ർ​​ഗ​​രേ​​ഖ 2030നോ​​ട് ചേ​​ർ​​ന്ന് രാ​​ജ്യ​​ത്തെ ജ​​ന​​ങ്ങ​ളു​​ടെ ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യു​​ടെ പ​​രി​​ര​​ക്ഷ​​ക്കാ​​വ​​ശ്യ​​മാ​​യ പ​​രി​​പാ​​ടി​​ക​​ളും കോ​​ഴ്സി​​ലൂ​​ടെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ന​​ൽ​​കാ​​ൻ  കാ​​ൽ​​ഗ​​രി യൂ​​നി​​വേ​​ഴ്സി​​റ്റി ശ്ര​​മി​​ക്കു​​ന്നു​​ണ്ട്. 120 വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് ഈ ​​വ​​ർ​​ഷം ന​​ഴ്സിം​​ഗി​​ൽ ബി​​രു​​ദം നേ​​ടി​​യി​​രി​​ക്കു​​ന്ന​​ത്. 13 വി​​ദ്യാ​​ർ​​ഥി​​ക​​ൾ ന​​ഴ്സിം​​ഗി​​ൽ ബി​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​വും  നേ​​ടി​​യി​​രി​​ക്കു​​ന്നു. ബി​​രു​​ദം നേ​​ടി​​യ​​വ​​രി​​ൽ 13 ഖ​​ത്ത​​രി​​ക​​ളും ഉ​​ൾ​​പ്പെ​​ടും. 

നാ​​ന്നി ൈട്ര​​നിം​​ഗ് അ​​ക്കാ​​ദ​​മി​​യി​​ൽ നി​​ന്ന്​ 48 ട്രെയ്​​​നി​​ക​​ൾ
ഖ​​ത്ത​​ർ ഫൗ​​ണ്ടേ​​ഷ​​ന് കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഖ​​ത്ത​​ർ നാ​​ന്നി പ​​രി​​ശീ​​ല​​ന അ​​ക്കാ​​ദ​​മി​​യി​​ൽ നി​​ന്നും ഈ ​​വ​​ർ​​ഷം  പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത് 48 ട്രെയ്​​​നി​​ക​​ൾ. അ​​ക്കാ​​ദ​​മി​​യു​​ടെ നാ​​ല്, അ​​ഞ്ച് ബാ​​ച്ചു​​ക​​ളാ​​ണ് ഈ ​​വ​​ർ​​ഷ​​ത്തെ ബി​​രു​​ദ​​ദാ​​ന  ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്. ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങു​​ക​​ൾ ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ൻ​​റ​​റി​​ൽ ന​​ട​​ന്നു. ഖ​​ത്ത​​രി പാ​​ര​​മ്പ​​ര്യ​​വും ഇ​​സ്​​​ലാ​​മി​​ക മൂ​​ല്യ​​ങ്ങ​​ളും സ​​മ​​ന്വ​​യി​​പ്പി​​ച്ചു​​ള്ള 10 മാ​​സം ദൈ​​ർ​​ഘ്യ​​മു​​ള്ള കോ​​ഴ്സാ​​ണ് ഖ​​ത്ത​​ർ  നാ​​ന്നി ​ട്രെയ്​നിം​​ഗ് അ​​ക്കാ​​ദ​​മി​​യി​​ൽ ന​​ൽ​​കു​​ന്ന​​ത്. പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ, പോ​​ഷ​​കാ​​ഹാ​​രം, വി​​ദ്യാ​​ഭ്യാ​​സം, അ​​റ​​ബി​​ക്, ഇ​സ്​​​ലാ​​മി​​ക്–​​സാം​​സ്​​​കാ​​രി​​ക പ​​ഠ​​നം, പെ​​രു​​മാ​​റ്റ മ​​ര്യാ​​ദ തു​​ട​​ങ്ങി കു​​ട്ടി​​ക​​ൾ​​ക്ക് ഏ​​റെ ഉ​​പ​​കാ​​ര​​പ്ര​​ദ​​മാ​​കു​​ന്ന കാ​​ര്യ​​ങ്ങ​ ളാ​​ണ് കോ​​ഴ്സിെ​​ൻ​​റ അ​​ക​​ക്കാ​​മ്പ്.


ടെ​​ക്സാ​​സ്​ എ ​​എം യൂ​​നി​​വേ​​ഴ്സി​​റ്റി: 103 എ​​ഞ്ചി​​നീ​​യ​​ർ​​മാ​​ർ പു​​റ​​ത്തി​​റ​​ങ്ങി
ടെ​​ക്സാ​​സ്​ എ ​​എം യൂ​​നി​​വേ​​ഴ്സി​​റ്റി ഖ​​ത്ത​​റി​​ൽ നി​​ന്നും ഈ ​​വ​​ർ​​ഷം പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത് 103 എ​​ഞ്ചി​​നീ​​യ​​റിം​​ഗ് ബി​​രു​ദ​​ദാ​​രി​​ക​​ൾ. യൂ​​നി​​വേ​​ഴ്സി​​റ്റി​​യി​​ൽ നി​​ന്നു​​ള്ള 900ാമ​​ത് എ​​ഞ്ചീ​​നി​​യ​​റു​​ടെ ബി​​രു​​ദ​​ദാ​​ന​​വും ഈ ​​വ​​ർ​​ഷ​​ത്തെ പ്ര​​ത്യേ​​കത​​യാ​​ണ്. ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ൻ​​റ​​റി​​ൽ ന​​ട​​ന്ന ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങി​​ൽ ഖ​​ത്ത​​ർ ഫൗ​​ണ്ടേ​​ഷ​​ൻ സി ​​ഇ ഒ​​യും  വൈ​​സ്​ ചെ​​യ​​ർ​​പേ​​ഴ്സ​​ണു​​മാ​​യ ശൈ​​ഖ ഹി​​ന്ദ് ബി​​ൻ​​ത് ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി പ​​ങ്കെ​​ടു​​ത്തു. ഉൗർ​​ജ വ്യ​​വ​​സാ​​യ മ​​ന്ത്രി  ഡോ. ​​മു​​ഹ​​മ്മ​​ദ് ബി​​ൻ സാ​​ലി​​ഹ് അ​​ൽ സാ​​ദ, മു​​നി​​സി​​പ്പാ​​ലി​​റ്റി പ​​രി​​സ്​​​ഥി​​തി മ​​ന്ത്രി മു​​ഹ​​മ്മ​​ദ് ബി​​ൻ അ​​ബ്ദു​​ല്ല അ​​ൽ  റു​​മൈ​​ഹി, ഖ​​ത്ത​​ർ പെേ​​ട്രാ കെ​​മി​​ക്ക​​ൽ ക​​മ്പ​​നി(​​കാ​​പ്കോ) മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റും സി ​​ഇ ഒ​​യു​​മാ​​യ ഡോ. ​​മൂ​ ഹ​​മ്മ​​ദ് യൂ​​സു​​ഫ് അ​​ൽ മു​​ല്ല തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​രും ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു. കെ​​മി​​ക്ക​​ൽ, ഇ​​ല​​ക്ട്രി​​ക്ക​​ൽ, മെ​​ക്കാ​​നി​​ക്ക​​ൽ, പെേ​​ട്രാ​​ളി​​യം എ​​ഞ്ചി​​നീ​​യ​​റിം​​ഗ് മേ​​ഖ​​ല​​ക​​ളി​​ൽ നി​​ന്നാ​​യി  89 വി​​ദ്യാ​​ർ​ ഥി​​ക​​ളാ​​ണ് ബി​​രു​​ദം വാ​​ങ്ങി​​യ​​ത്. ഇ​​തി​​ൽ 49 ഖ​​ത്ത​​രി വി​​ദ്യാ​​ർ​​ഥി​​ക​​ളും ഉ​​ൾ​​പ്പെ​​ടും. കെ​​മി​​ക്ക​​ൽ എ​​ഞ്ചി​​നീ​​യ​​റിം​​ഗി​​ൽ 14  വി​​ദ്യാ​​ർ​​ഥി​​ക​​ൾ മാ​​സ്​​​റ്റ​​ർ ബി​​രു​​ദ​​വും നേ​​ടി.


വി ​​സി യു  ​​ആ​​ർ​​ട്സ്​ ഖ​​ത്ത​​റി​​ൽ നി​​ന്ന്​ 57 ബി​​രു​​ദ​​ധാ​​രി​​ക​​ൾ
വി​​ർ​​ജീ​​നി​​യ കോ​​മ​​ൺ​​വെ​​ൽ​​ത്ത് യൂ​​നി​​വേ​​ഴ്സി​​റ്റി സ്​​​കൂ​​ൾ ഓ​​ഫ് ആ​​ർ​​ട്സ്​  ഖ​​ത്ത​​ർ കോ​​ളേ​​ജി​​ൽ നി​​ന്നും ഈ ​​വ​​ർ​​ഷം  ഫൈ​​ൻ ആ​​ർ​​ട്സി​​ൽ ബി​​രു​​ദം നേ​​ടി​​യ​​ത് 57 വി​​ദ്യാ​​ർ​​ഥി​​ക​​ൾ. ദോ​​ഹ ഷെ​​റാ​​ട്ട​​ൻ ഗ്രാ​​ൻ​​ഡ് റി​​സോ​​ർ​​ട്ട് ആ​​ൻ​​ഡ് ക​​ൺ​ വെ​​ൻ​​ഷ​​ൻ ഹോ​​ട്ട​​ലി​​ൽ ന​​ട​​ന്ന യൂ​​നി​​വേ​​ഴ്സി​​റ്റി​​യു​​ടെ 20ാമ​​ത് വാ​​ർ​​ഷി​​ക ച​​ട​​ങ്ങി​​ലാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ബി​​രു​​ദം  സ​​മ്മാ​​നി​​ച്ച​​ത്. ഫാ​​ഷ​​ൻ ഡി​​സൈ​​ൻ, ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, ഇ​​ൻ​​റീ​​രി​​യ​​ർ ഡി​​സൈ​​ൻ, പെ​​യി​​ൻ​​റിം​​ഗ് ആ​​ൻ​​ഡ് പ്രി​​ൻ​​റ്മാ​​ർ​​ക്കിം​​ഗ്,  ആ​​ർ​​ട്ട് ഹി​​സ്​​​റ്റ​​റി എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ൽ നി​​ന്നാ​​യി 53 ബി​​രു​​ദ​​ധാ​​രി​​ക​​ളും ഡി​​സൈ​​നിം​​ഗി​​ൽ നാ​​ല് ബി​​രു​​ദാ​​ന​​ന്ത​​ര ബി​ ​രു​​ദ​​ധാ​​രി​​ക​​ളു​​മാ​​ണ് പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത്. ഇ​​തോ​​ടെ സ്​​​ഥാ​​പ​​ന​​ത്തി​​ൽ നി​​ന്നും ബി​​രു​​ദം നേ​​ടി​​യ​​വ​​രു​​ടെ എ​​ണ്ണം 677  ആ​​യി. ച​​ട​​ങ്ങി​​ൽ യൂ​​നി​​വേ​​ഴ്സി​​റ്റി ഡീ​​ൻ ഷോ​​ൺ ബ്രി​​ക്സേ, എ​​ക്സി​​ക്യൂ​​ട്ടി​​വ് ഡീ​​ൻ ഡോ. ​​ഡൊ​​ണാ​​ൾ​​ഡ് എ​​ൻ ബേ​​ക​​ർ  തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.  

Loading...
COMMENTS