You are here

ചാർട്ടേർഡ് വിമാനവുമായി തൃശൂർ ജില്ല സൗഹൃദ വേദിയും

11:11 AM
28/06/2020
തൃശൂർ ജില്ല സൗഹൃദ വേദി ഭാരവാഹികൾ ദോഹ വിമാനത്താവളത്തിൽ
ദോഹ: കോവിഡ്​ തീർത്ത പ്രതിസന്ധിയിലും അർഹരായ നിരവധി പേരെ നാട്ടിലെത്തിച്ച്​ തൃശൂർ ജില്ല സൗഹൃദ വേദിയുടെ ചാർ​​ട്ടേഡ്​ വിമാനം. 
അക്ബർ ട്രാവൽസുമായി സഹകരിച്ചുള്ള വേദിയുടെ ആദ്യ ചാർട്ടേഡ് ഫ്ലൈറ്റ് കഴിഞ്ഞ ​െവള്ളിയാഴ്​ച രാവിലെ 9:30നാണ്​ ദോഹയിൽ നിന്ന്​ പറന്നത്​. ഇന്ത്യൻ സമയം വൈകീട്ട്​ 4.30ന്​ കൊച്ചിയിലെത്തി. അത്യാവശ്യക്കാർ ഇനിയുമുള്ളതിനാൽ കൂടുതൽ വിമാനം ഏർപ്പെടുത്താൻ ലക്ഷ്യമിടുന്നതായി വേദി പ്രസിഡൻറ്​ അബ്​ദുൾ ഗഫൂർ പറഞ്ഞു.ജനറൽ സെക്രട്ടറി ശശീധരൻ, ട്രഷറർ ശ്രീനിവാസൻ, മുഖ്യ കോർഡിനേറ്റർ എ.കെ.നസീർ, വി.കെ.സലീം, മുഹമ്മദ് മുസ്തഫ, മുഹമ്മദ് റാഫി, മുഹമ്മദ് ഇസ്മായിൽ, പ്രമോദ് തുടങ്ങിയവരാണ്​ നേതൃത്വം നൽകിയത്​.
Loading...
COMMENTS