ദോഹ: അൽ വക്റ ഏഷ്യൻ മെഡിക്കൽ സെന്ററിലെ കാർഡിയോളജി വിഭാഗം വ്യാഴാഴ്ച ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം നിർവഹിച്ചു. വക്റയിൽ സ്വകാര്യ ആശുപത്രികളിലെ ആദ്യ ഹൃദ്രോഗ വിഭാഗമാണിത്. ഡിപ്പാർട്മെന്റ് മേധാവിയായി ഡോ. പ്രിയ സരസ്വതി വേലായുധൻ ചുമതലയേറ്റു. ഡിപ്പാർട്മെന്റ് ഉദ്ഘാടന ചടങ്ങിൽ ഖത്തറിലെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.
ഡോ. പ്രിയ സരസ്വതി വേലായുധൻ കഴിഞ്ഞ പത്തുവർഷത്തിലേറെയായി കേരളത്തിൽ ഹൃദ്രോഗ വിഭാഗം സ്പെഷലിസ്റ്റായി സേവനമനുഷ്ഠിക്കുന്നു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഹൃദ്രോഗ ചികിത്സയും രോഗനിർണയവുമായി ബന്ധപ്പെട്ട നിരവധി പരിശോധന പാക്കേജുകളും ലഭ്യമാണ്. ഇ.സി.ജി, ലിപിഡ് പ്രൊഫൈൽ, ഫാസ്റ്റിങ് ബ്ലഡ് ഷുഗർ (എഫ്.ബി.എസ്), ലിവർ ഫങ്ഷൻ ടെസ്റ്റ് (എൽ.എഫ്.ടി), വൃക്ക പരിശോധന (ആർ.എഫ്.ടി), സി.ബി.സി, എക്കോ കാർഡിയോഗ്രാം, കാർഡിയോളജി കൺസൽട്ടേഷൻ എന്നിവയടങ്ങിയ പരിശോധനകൾ ഉദ്ഘാടനത്തിന്റെ ഭാഗമായി 1250 റിയാലിന് പൂർത്തിയാക്കാം.
മേയ് 25 മുതൽ ജൂൺ 30 വരെയാണ് ഉദ്ഘാടന പാക്കേജ്.