Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബൂ​സ്​​റ്റ​ർ ഡോ​സ്​...

ബൂ​സ്​​റ്റ​ർ ഡോ​സ്​ ഇ​ന്നു മു​ത​ൽ; ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജം

text_fields
bookmark_border
ബൂ​സ്​​റ്റ​ർ ഡോ​സ്​ ഇ​ന്നു മു​ത​ൽ;   ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജം
cancel

ദോ​ഹ: കോ​വി​ഡ്​ വാ​ക്​​സി​െൻറ ബൂ​സ്​​റ്റ​ർ ഡോ​സു​ക​ൾ ബു​ധ​നാ​ഴ്​​ച മു​ത​ൽ രാ​ജ്യ​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ന​ൽ​കി​ത്തു​ട​ങ്ങും. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ഹൈ ​റി​സ്​​ക്​ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​ണ്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ ന​ൽ​കി​ത്തു​ട​ങ്ങു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ മു​ൻ​ഗ​ണ​ന​ക്കാ​രാ​യ ഒ​രാ​ളും വി​മു​ഖ​ത കാ​ണി​ക്ക​രു​തെ​ന്ന് പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു​ ന​ൽ​കു​ന്നു. കോ​വി​ഡിെൻറ ഗു​രു​ത​ര​മാ​യ വ​ക​ഭേ​ദ​ങ്ങ​ൾ വ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാം ഡോ​സ്​ സ്വീ​ക​രി​ക്കു​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും ആ​ൻ​റി​ബോ​ഡി ഇ​ര​ട്ടി​യാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ മൂ​ലം പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ, 65 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ക​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നേ​ര​േ​ത്ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ബു​ധ​നാ​ഴ്​​ച മു​ത​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്നും രാ​ജ്യ​ത്തെ മു​ഴു​വ​ൻ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും മൂ​ന്നാം ഡോ​സ്​ വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് സ​ജ്ജ​മാ​ണെ​ന്നും പ്രാ​ഥ​മി​കാ​രോ​ഗ്യ കോ​ർ​പ​റേ​ഷ​ൻ (പി.​എ​ച്ച്.​സി.​സി) അ​റി​യി​ച്ചു. ര​ണ്ടാം ഡോ​സ്​ വാ​ക്സി​ൻ സ്വീ​ക​രി​ച്ച് എ​ട്ടു മാ​സം ക​ഴി​ഞ്ഞ​വ​രാ​ണ് ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കേ​ണ്ട​ത്. 12 മാ​സ​ത്തി​നു​ള്ളി​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ച്ചി​രി​ക്കു​ക​യും വേ​ണ​മെ​ന്നും അ​ധി​കൃ​ത​ർ നേ​ര​േ​ത്ത അ​റി​യി​ച്ചി​രു​ന്നു. വാ​ക്സി​ൻ സ്വീ​ക​രി​ച്ച് എ​ട്ടു​മാ​സം ക​ഴി​യു​ന്ന​തോ​ടെ അ​ധി​ക​പേ​രു​ടെ​യും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞു​വ​രു​ന്ന​താ​യി ഈ​യി​ടെ ന​ട​ത്തി​യ ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളി​ൽ തെ​ളി​ഞ്ഞ​താ​യി അ​ൽ ശ​ർ​ഖ് ദി​ന​പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ങ്ങ​ളി​ൽ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.

മൂ​ന്നാം ഡോ​സ്​ സ്വീ​ക​രി​ക്കു​ന്ന​തോ​ടെ ശ​രീ​ര​ത്തി​ലെ ആ​ൻ​റി​ബോ​ഡി​ക​ൾ ഇ​ര​ട്ടി​യാ​കു​ന്നു​വെ​ന്നും കൂ​ടു​ത​ൽ കാ​ലം കൊ​റോ​ണ വൈ​റ​സി​ൽ​നി​ന്നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ സ​ഹാ​യി​ക്കു​ന്നു​വെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന​യി​ലു​ള്ള​വ​ർ​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​വ​ര​വ​രു​ടെ അം​ഗീ​കൃ​ത പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും എ​സ്.​എം.​എ​സോ ഫോ​ൺ വി​ളി​യോ ല​ഭി​ക്കും. നി​ല​വി​ൽ ഫൈ​സ​ർ ബ​യോ​ൻ​ടെ​ക്, മൊ​ഡേ​ണ വാ​ക്സി​നു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്.

പി.​എ​ച്ച്.​സി​ക​ൾ സ​ജ്ജം –ഡോ. ​സാ​മി​യ അ​ൽ അ​ബ്​​ദു​ല്ല

രാ​ജ്യ​ത്തിെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള 28 ഹെ​ൽ​ത്ത് സെൻറ​റു​ക​ളി​ലും മൂ​ന്നാം ഡോ​സ്​ ന​ൽ​കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ൈപ്ര​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​പ​റേ​ഷ​ൻ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​സാ​മി​യ അ​ൽ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു. മൂ​ന്നാം ഡോ​സി​ന് അ​ർ​ഹ​രാ​യ​വ​ർ​ക്ക് അ​വ​രു​ടെ ഹെ​ൽ​ത്ത് സെൻറ​റു​ക​ളി​ൽ​നി​ന്ന് ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാ​നു​ള്ള ക്ഷ​ണം ല​ഭി​ക്കു​മെ​ന്നും അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്ന​തിെൻറ ആ​ദ്യ മാ​സം മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ക​യെ​ന്ന് സി.​ഡി.​സി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ മു​നാ അ​ൽ മ​സ്​​ല​മാ​നി പ​റ​ഞ്ഞു. വാ​ക്സി​ൻ സ്വീ​ക​രി​ച്ച് എ​ട്ടു മാ​സം ക​ഴി​യു​ന്ന​തോ​ടെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞു​വ​രു​ന്ന​താ​യി ക്ലി​നി​ക്ക​ൽ പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മൂ​ന്നാം ഡോ​സ്​ സ്വീ​ക​രി​ക്കു​ന്ന​തോ​ടെ ശ​രീ​ര​ത്തി​ലെ ആ​ൻ​റി​ബോ​ഡി​ക​ൾ ഇ​ര​ട്ടി​യാ​യി വ​ർ​ധി​ക്കു​മെ​ന്നും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ടു​മെ​ന്നും പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ച​താ​യും ഡോ. ​മു​നാ അ​ൽ മ​സ്​​ല​മാ​നി വി​ശ​ദീ​ക​രി​ച്ചു. അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ളും കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് യോ​ഗ്യ​രാ​യ ജ​ന​സം​ഖ്യ​യു​ടെ 78 ശ​ത​മാ​നം പേ​രും ര​ണ്ടു ഡോ​സ്​ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യും ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ഉ​യ​ർ​ന്ന ശ​ത​മാ​ന​മാ​ണി​തെ​ന്നും പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ക്സി​നേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ഹാ അ​ൽ ബ​യാ​ത് പ​റ​ഞ്ഞു. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മൂ​ന്നാം ഡോ​സ്​ സെ​പ്റ്റം​ബ​ർ 15 മു​ത​ൽ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്നും മു​ൻ​ഗ​ണ​ന​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രു​മാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ബ​ന്ധ​പ്പെ​ടു​മെ​ന്നും ഡോ. ​സു​ഹാ അ​ൽ ബ​യാ​ത് കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​യം സു​ര​ക്ഷ​യോ​ടൊ​പ്പം മ​റ്റു​ള്ള​വ​രു​ടെ കൂ​ടി സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മൂ​ന്നാം ഡോ​സി​ന് അ​ർ​ഹ​രാ​യ​വ​ർ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ വി​മു​ഖ​ത കാ​ണി​ക്ക​രു​തെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:Booster Doses from; Those health centers are ready 
Next Story