You are here

ആ​സ്​റ്റ​ർ ഡി​എം ഹെ​ൽ​ത്ത്കെ​യ​ർ  ലോ​ക കൈ ശുചിത്വ ദി​നം ആ​ച​രി​ച്ചു 

09:31 AM
11/05/2018

ദോ​ഹ: ആ​രോ​ഗ്യ​പ​രി​ച​ര​ണ രം​ഗ​ത്ത് ജീ​വ​ന​ക്കാ​ർ കൈ​ക്കൊ​ള്ളേ​ണ്ട ശു​ചി​ത്വ​കാ​ര്യ​ങ്ങ​ളി​ൽ ഉൗ​ന്നി​ക്കൊ​ണ്ട്  ആ​സ്​റ്റ​ർ ഡി​എം ഹെ​ൽ​ത്ത്കെ​യ​ർ ലോ​ക കൈശുചിത്വ ദി​നം ആ​ച​രി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തിെ​ൻറ സ​ഹ​ക​ര​ണ​ത്തോടെ ന​ട​ത്തി​യ പ​രി​പാ​ടി​ക​ളി​ൽ ഖ​ത്ത​റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ആ​സ്​റ്റ​ർ മെ​ഡി​ക്ക​ൽ സെ​ൻറ​റി​ലേ​യും ആ​സ്റ്റ​ർ ഹോ​സ്​​പി​റ്റ​ലി​ലേ​യും ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു. ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ രോ​ഗി​ക​ൾ​ക്കു​ള്ള പ​രി​ച​ര​ണം, ശു​ചി​ത്വം എ​ന്നി​വ​ക്കു​ള്ള പ്രാ​ധാ​ന്യ​ത്തെ​കു​റി​ച്ചു​ള്ള അ​വ​ബോ​ധം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നാ​ണ് മേ​യ് 3 മു​ത​ൽ 6 വ​രെ​യു​ള്ള നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യ് ആ​സ്റ്റ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ദോ​ഹ​യി​ലെ ആ​സ്റ്റ​ർ ഹോ​സ്​​പി​റ്റ​ലി​ൽ ന​ട​ന്ന സ​മാ​പ​ന​ച​ട​ങ്ങി​ൽ വി​വി​ധ​പ​രി​പാ​ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഖ​ത്ത​ർ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​ൻ​ഫെ​ക്ഷ​ൻ ക​ൺേ​ട്രാ​ൾ ഒ​ബ്സ​ർ​വ​ർ, ദൗ​ഹ അ​മ്മെ​ർ ഹം​ദാ​നി, ഡോ. ​ന​ഹ്​​ല ഹ​സ്സ​ൻ ശ​റ​ഫ് എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. ആ​സ്റ്റ​ർ ഖ​ത്ത​ർ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റും ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​മാ​യ ഡോ. ​നാ​സ​ർ മൂ​പ്പ​ൻ, ആ​സ്റ്റ​ർ ഹോ​സ്​​പി​റ്റ​ൽ ദോ​ഹ​യു​ടെ ചീ​ഫ് ഓ​പ്പ​റേ​റ്റി​ങ് ഓ​ഫി​സ​ർ ഡോ. ​ക​പി​ൽ ചി​ബ്, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ര​ഘു, ക്വാ​ളി​റ്റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​മ​ഹേ​ഷ് പ​ട്ടേ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കൈ​ക​ളു​ടെ ശു​ചി​ത്വം പാ​ലി​ക്കേ​ണ്ട​തിെ​ൻറ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് വേ​ണ്ടി ലോ​ക ആ​രോ​ഗ്യ സം​ഘ​ട​ന​യാ​ണ് എ​ല്ലാ വ​ർ​ഷ​വും മേ​യ് 5ന് ​ലോക കൈ ശുചിത്വ ദിനമായി ആ​ച​രി​ക്കു​ന്ന​ത്. 

COMMENTS