Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅമീറി​ന്‍റെ അമേരിക്കൻ...

അമീറി​ന്‍റെ അമേരിക്കൻ സന്ദർശനം പ്രതിരോധ പങ്കാളിത്തം ശക്തമാക്കി -പെന്‍റഗൺ

text_fields
bookmark_border
അമീറി​ന്‍റെ അമേരിക്കൻ സന്ദർശനം പ്രതിരോധ പങ്കാളിത്തം ശക്തമാക്കി -പെന്‍റഗൺ
cancel
camera_alt

അമേരിക്കൻ സന്ദർശനത്തിനിടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്​റ്റിനുമായി അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി കൂടിക്കാഴ്ച നടത്തുന്നു

ദോഹ: ഖത്തറിനും അമേരിക്കക്കും ഇടയിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അമേരിക്കൻ സന്ദർശനം നിർണായകമായെന്ന് വിലയിരുത്തൽ.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അമേരിക്കൻ സന്ദർശനത്തിനു ശേഷം കൂടുതൽ ശക്തിപ്പെട്ടതായി പെൻറഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു.

ഖത്തറും അമേരിക്കയും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തത്തെ വിപുലമാക്കാൻ സന്ദർശനം വഴി സാധിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ഉഭയകക്ഷിബന്ധത്തിന്റെ ആണിക്കല്ലാണ് പ്രതിരോധ മേഖലയിലെ സഹകരണമെന്നും പ്രസ് ബ്രീഫിങ്ങിൽ കിർബി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച നടന്ന സന്ദർശനത്തിനിടെ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്​റ്റിൻ, സൈനിക മേഖലയിലെ മുതിർന്ന ഉദ്യോഗസ്​ഥർ തുടങ്ങിയവരുമായി അമീർ ശൈഖ് തമീം കൂടിക്കാഴ്ച നടത്തിയിരുന്നു.

അമേരിക്കൻ പൗരന്മാരുടെയും സഖ്യരാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാരെയും അഫ്ഗാനിൽ നിന്നും സുരക്ഷിതമായി പുറത്തെത്തിക്കുന്നതിൽ അമീറിന്റെ നേതൃത്വത്തിൽ ഖത്തർ തുടരുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. പ്രതിരോധ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മേഖലയിലെ സുരക്ഷ, ഭീകരവാദത്തിനെതിരായ പ്രവർത്തനം, മേഖലയിലെ ആശങ്കകൾ അകറ്റുക തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തതായും ചൂണ്ടിക്കാട്ടി.

മേഖലയുടെ സുരക്ഷക്ക് ഭീഷണിയാകുന്നതിനെ നേരിടുന്നതിന് ഖത്തറിനെ പോലെയുള്ളവരുടെ സഹകരണത്തോടെ സമഗ്രമായി പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ സെക്രട്ടറി ഓസ്​റ്റിൻ അനുഭവം പങ്കുവെച്ചതായും അദ്ദേഹം സൂചിപ്പിച്ചു.

പ്രതിരോധ ബന്ധത്തിൽ പുതിയ വിശാലമായ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നതെന്ന് ഖത്തറിനെ നാറ്റോ ഇതര സഖ്യത്തിലെ പ്രധാനിയായി അവതരിപ്പിക്കാനുള്ള ബൈഡ​ന്‍റെ നീക്കത്തെ സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി അദ്ദേഹം വ്യക്തമാക്കി.

മേഖലയിൽ സുരക്ഷയും സമാധാനവും ശക്തമാക്കുന്നതിൽ സംയുക്ത പ്രതിബദ്ധതയെ അടിസ്​ഥാനമാക്കിയാണ് ഖത്തറും അമേരിക്കയും തമ്മിൽ വിവിധ മേഖലകളിലെ ബന്ധം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എന്നത്തേക്കാളും കൂടുതൽ ശക്തിപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

അഫ്ഗാൻ വിഷയത്തിൽ ഖത്തർ സ്വീകരിച്ച നിലപാടുകൾക്കും ഇപ്പോഴും തുടരുന്ന സമാധാനശ്രമങ്ങൾക്കും പ്രതിരോധ സെക്രട്ടറി നന്ദി അറിയിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷ സംബന്ധമായ ആശങ്കകൾ നീക്കുന്നതിലും ഖത്തർ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഖത്തറുമായുള്ള സുരക്ഷ സഹകരണം പുതുക്കുന്നതിനുള്ള അവസരമാണ് അമീറി​ന്‍റെ സന്ദർശനത്തിലൂടെ അമേരിക്കക്ക് കൈവന്നിരിക്കുന്നതെന്നും പെൻറഗൺ പ്രസ്​ സെക്രട്ടറി അറിയിച്ചു.

Show Full Article
TAGS:Ameer's visit to US
News Summary - Ameer's visit to US strengthens defense partnership - Pentagon
Next Story