Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിസ്​മയച്ചെപ്പ്​...

വിസ്​മയച്ചെപ്പ്​ തുറന്നു

text_fields
bookmark_border
വിസ്​മയച്ചെപ്പ്​ തുറന്നു
cancel
camera_alt

2022 ഖ​ത്ത​ർ ലോ​ക​ക​പ്പി​​െൻറ ആ​റാ​മ​ത്തെ വേ​ദി​യാ​യ അ​ൽ തു​മാ​മ സ്​​റ്റേ​ഡി​യത്തിൽ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി പന്തുരുളാൻ തുടങ്ങി. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി നടന്ന അ​മീ​ർ ക​പ്പ്​ ഫൈ​ന​ൽ മത്സരത്തിൽനിന്ന്​ -ഫോ​ട്ടോ: ഫാസിൽ ചമ്മിൽ


കെ. ഹുബൈബ്​

ദോഹ: വിസ്​മയങ്ങളുടെ കൂട്​ തുറന്ന്​ അൽ തുമാമ ഫുട്​ബാൾ ലോകത്തിന്​ സ്വന്തമായി.

വിശ്വമേളയിലേക്ക്​ ഇനിയും 13 മാസം ബാക്കിനിൽക്കെ മാമാങ്കത്തി​െൻറ ആറാം കളിയിടം ലോകത്തിന്​ മുമ്പാകെ തുറന്നു.

കോവിഡി​െൻറ ദുരിതകാലത്തിൽ നിന്നും ലോകത്തി​െൻറ തിരിച്ചുവരവ്​ പ്രഖ്യാപിച്ച്​, ഗാലറി നിറഞ്ഞു തുളുമ്പിയ കാണികളുടെ സാന്നിധ്യത്തിൽ ഖത്തറി​െൻറ ലോകകപ്പ്​ കുതിപ്പിലേക്ക്​ അമീർ കപ്പ്​ ഫൈനലോടെ കിക്കോഫായി.

സ്വാഗതമോതി 'ഖഫിയ'

ഒളിപ്പിച്ചുവെച്ച അതിശയങ്ങളിലേക്കായിരുന്നു തുമാമയുടെ ചെപ്പ്​ തുറന്നത്​. സ്​റ്റേഡിയം മാത്രമല്ല, പരിസരവും ഖഫിയയുടെ കാഴ്​ചകാളായി. തുമാമ സ്​റ്റേഡിയത്തി​െൻറ രൂപകൽപനയിൽ മാതൃകയായ 'ഖഫിയ' തൊപ്പിയണിഞ്ഞ കൗമാരക്കാരുടെ മജ്​ലിസുകൾ, സ്​റ്റേഡിയത്തോട്​ ചേർന്നൊരുക്കിയ പൂന്തോട്ടങ്ങളിൽ മരങ്ങൾക്ക്​ ഒരുക്കിയ തടങ്ങളും തൊപ്പി തന്നെ. എന്തിനേറെ, റോഡിലെയും സ്​റ്റേഡിയം കോമ്പൗണ്ടിലെയും ഗതാഗതം ക്രമീകരിക്കാനായി നിർമിച്ച ബാരിക്കേഡുകളിലുമുണ്ടായിരുന്നു 'ഖഫിയ' ടച്ച്​.

വെള്ളിയാഴ്​ച ഖത്തർ പുലർന്നതുതന്നെ ഫുട്​ബാൾ ആവേശത്തിലേക്കായിരുന്നു. ഒന്നരവർഷത്തിലേറെ കോവിഡ്​ കവർന്നെടുത്ത കാലത്തിൽ നിന്നും രാജ്യം സന്തോഷപ്പുലരിയിലേക്ക്​ ഉദിച്ചുയർന്ന ദിനം. അവധി ദിനം കൂടിയായതിനാൽ ആഘോഷങ്ങൾക്ക്​ പത്തരമാറ്റി​െൻറ തിളക്കവും. ഉച്ചകഴിഞ്ഞ്​ വഴികളെല്ലാം അൽ തുമാമയിലേക്കായി. സ്വന്തംവാഹനങ്ങളിലും, മെട്രോ പിടിച്ചും രാജ്യത്തി​െൻറ എല്ലാ ദിക്കിൽ നിന്നും ആൾകൂട്ടം ഒഴുകി. ഉച്ച മൂന്ന്​ മുതൽ തന്നെ തുമാമയിലേക്കുള്ള വഴികൾ തുറന്നു. തിരക്കൊഴിവാക്കാൻ നാലുമണിക്കു തന്നെ കാണികൾക്കുള്ള പ്രവേശനവും ആരംഭിച്ചിരുന്നു. പുറംകാഴ്​ചകൾ ആസ്വദിച്ചായിരുന്നു സ്​റ്റേഡിയത്തിലേക്കുള്ള പ്രവേശനം. നാലുമണിയാവു​േമ്പാഴേക്കും കളിക്കൂടിലേക്ക്​ ആളൊഴുക്ക്​ തുടങ്ങി. ഏഴ്​ മണിക്കുള്ള കിക്കോഫിലേക്ക്​ മണിക്കൂറുകള​ുടെ കാത്തിരിപ്പുണ്ടായിരുന്നെങ്കിലും സമയസൂചികൾ വേഗത്തിൽ പറന്നുപോയി. 6.30ഓടെയാണ്​ ഉദ്​ഘാടന ചടങ്ങുകൾ ആരംഭിച്ചത്. ലളിതം, എന്നാൽ പ്രൗഢഗംഭീരം. 'ഖഫിയ' തന്നെയായിരുന്നു ചടങ്ങുകളുടെയും തീം. അറബ്​ ബാലന്മാരുടെ 'ഖഫിയ' ഓട്ടം ഉദ്​ഘാടന ചടങ്ങുകളുടെ ആകർഷണീയതയായി മാറി.

ലോകത്തി​െൻറ നാനാഭാഗങ്ങളിൽ നിന്നുള്ള കാണികൾ ഒന്നിച്ച ഗാലറിക്കു മുമ്പാകെ ഖത്തറി​െൻറ പാരമ്പര്യവും പൈതൃകവും വിശ്വാസവും അടയാളപ്പെടുത്തുന്ന ചടങ്ങുകൾ. വർണാഭമായ വെടിക്കെ​ട്ടോടെ തുമാമയെന്ന കളിയിടം ഖത്തർലോകത്തിന്​ സമർപ്പിച്ചു.

6.50ഓടെയാണ്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി സ്​റ്റേഡിയത്തിലെത്തുന്നത്​. ഗാലറിയിലെ ബിഗ്​ സ്​ക്രീനിലെ അമീറി​െൻറ ച​ിത്രം തെളിഞ്ഞതോടെ ആരവങ്ങൾ അത്യുച്ചത്തിലായി.

സ്​റ്റേഡിയത്തിലെത്തിയ അമീർ ഗാലറിയെ അഭിവാദ്യം ചെയ്​തു. ഫിഫ പ്രസിഡൻറ്​ ജിയാനി ഇൻഫൻറിനോ, ഖത്തർ ലോകകപ്പ്​ ​േഗ്ലാബൽ ലെഗസി അംബാസിഡർമാരായ മുൻ ബ്രസീൽ ഇതിഹാസം കഫു, സാമുവൽ ഏറ്റു, റൊണാൾഡ്​ ഡിബോയർ, ടിം കാഹിൽ,ഒളിമ്പിക്​സ്​ മെഡൽജേതാവ്​ മുഅതസ്​ ബർഷിം എന്നിവരും സ്​റ്റേഡിയത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thumama stadium
News Summary - al thumama stadium: The wonder box opened
Next Story