ദോഹ: അൽ ഗാനിം ബസ് സ്റ്റേഷൻ ജൂൺ 15 ഓടെ അടച്ചുപൂട്ടുമെന്ന് കർവ അറിയിച്ചു. മൊവാസലാത്തിന് കീഴിൽ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് അൽ ഗാനിം ബസ് സ്റ്റേഷൻ സ്ഥിരമായി അടച്ചുപൂട്ടുന്നത്.
പഴയ റൂട്ടുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കി 2022 മേയ് 29 മുതൽ പുതിയ റൂട്ടുകളിലേക്ക് സർവിസുകൾ തുടങ്ങാനാണ് തീരുമാനം. പുതിയ ബസ് റൂട്ടുകളെ കുറിച്ച് മനസ്സിലാക്കുന്നതിന് കർവ ബസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതനുസരിച്ച് യാത്ര ക്രമീകരിക്കണമെന്നും കർവ ട്വിറ്റർ വഴി യാത്രക്കാരോട് അഭ്യർഥിച്ചു.