ഇസ്ലാമിക് സ്റ്റഡി സെന്റർ ദോഹ: അബ്ദുൽ ലത്തീഫ് നല്ലളം പ്രിൻസിപ്പൽ
text_fieldsഅബ്ദുൽ ലത്തീഫ് നല്ലളം
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ബിൻ മഹ്മൂദിലെ ഗ്രീൻവുഡ് സ്കൂളിൽ ആരംഭിക്കുന്ന ഇസ്ലാമിക് സ്റ്റഡി സെന്റർ മദ്റസ പ്രിൻസിപ്പൽ ആയി അബ്ദുൽ ലത്തീഫ് നല്ലളത്തെ നിയമിച്ചു.
ഏറെ പുതുമകളോടെ സെപ്റ്റംബർ മുതൽ ആരംഭിക്കുന്ന പുതിയ ബ്രാഞ്ചിൽ ഖുർആൻ പഠനത്തിനും അറബി ഭാഷക്കും പ്രാമുഖ്യം നൽകും.
പ്രിൻസിപ്പലായി നിയമിതനായ അബ്ദുൽ ലത്തീഫ് നല്ലളം അറബി, ഇംഗ്ലീഷ് ഭാഷകളിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
കൂടാതെ, ഈജിപ്തിലെ അറബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസിൽനിന്ന് ഖുർആൻ, അറബി അധ്യാപനത്തിൽ ഇന്റർനാഷനൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.
നിലവിൽ ഇസ്ലാമിക് സ്റ്റഡി സെന്റർ തുമാമയുടെ അക്കാദമിക് ഡയറക്ടർ ആയി സേവനമനുഷ്ഠിക്കുകയാണ്.
ദോഹ ബ്രാഞ്ചിൽ ചെറിയ ക്ലാസുകളിൽ അൽഫിത്റ ട്രെയിനിങ് കഴിഞ്ഞ അധ്യാപകർ ക്ലാസുകൾ നയിക്കുമെന്ന് മദ്റസ ചെയർമാൻ നാസിറുദ്ദീൻ ചെമ്മാട് അറിയിച്ചു.