You are here

ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്​​ണ കോ​ള​ജ്​ അ​ലും​നി: ‘സ്​​മ​ര​ണ’ സം​ഗീ​ത​പ​രി​പാ​ടി 10ന്​ 

08:12 AM
06/05/2018
​ദോ​ഹ: ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്​​ണ കോ​ള​ജ്​ അ​ലും​നി അ​സോ​സി​യേ​ഷ​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ ‘സ്​​മ​ര​ണ’ എ​ന്ന  പേ​രി​ൽ സം​ഗീ​ത​പ​രി​പാ​ടി ന​ട​ത്തു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മേ​യ്​ 10ന്​  ​വൈ​കു​ന്നേ​രം 6.30മു​ത​ൽ ​െഎ.​സി.​സി അ​ശോ​ക​ഹാ​ളി​ലാ​ണ്​ പ​രി​പാ​ടി. 
ക​ണ്ണൂ​ർ ഷ​രീ​ഫ്, ഫ​സീ​ല ബാ​നു  എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. ക്ഷ​ണി​ക്ക​െ​പ്പ​ട്ട​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്​​ണ  കോ​ള​ജി​ൽ പ​ഠി​ച്ച ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ നി​ല​വി​ൽ ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. അ​ലും​നി  അ​സോ​സി​യേ​ഷ​നി​ൽ 250 പേ​ർ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. സം​ഘ​ട​ന അം​ഗ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി  ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. 98.6 എ​ഫ്.​എം റേ​ഡി​യോ​യു​ടെ 
​നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ‘ഞാ​നും ഞാ​നു​മെ​ൻ​റാ​ളും’ എ​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ  നി​ന്ന്​ ദോ​ഹ​യി​ൽ എ​ത്തു​ന്ന​വ​രു​െ​ട സം​ഗ​മ​വും വേ​ദി​യി​ൽ ന​ട​ക്കും. 30ൽ ​ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി ഖ​ത്ത​റി​ൽ  പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന താ​ഴ്​​ന്ന വ​രു​മാ​ന​ക്കാ​രാ​യ​വ​രു​ടെ ഭാ​ര്യ​മാ​ർ​ക്ക്​ ഖ​ത്ത​റി​ലേ​ക്ക്​  സൗ​ജ​ന്യ​സ​ന്ദ​ർ​ശ​ന​ത്തി​ന്​ അ​വ​സ​രം ന​ൽ​കു​ക​യാ​ണ്​ റേ​ഡി​യോ ചെ​യ്യു​ന്ന​ത്. ഇ​തി​െ​ൻ​റ ഭാ​ഗ​മാ​യി ഖ​ത്ത​റി​ൽ  ഡ്രൈ​വ​ർ, സെ​ക്യൂ​രി​റ്റി, കാ​ർ​പെ​ൻ​റ​ർ തു​ട​ങ്ങി​യ തൊ​ഴി​ൽ എ​ടു​ക്കു​ന്ന​വ​രി​ൽ നി​ന്ന്​ കൂ​ടു​ത​ൽ അ​ർ​ഹ​രാ​യ  പ​ത്തു​പേ​രെ​യാ​ണ്​ തെ​ര​െ​ഞ്ഞ​ടു​ത്ത​ത്. ഇ​വ​രു​ടെ ഭാ​ര്യ​മാ​രാ​ണ്​ ഖ​ത്ത​റി​ൽ എ​ത്തു​ന്ന​ത്. ഇൗ ​ദ​മ്പ​തി​ക​ൾ​ക്ക്​  പ്ര​ത്യേ​ക​സ്വീ​ക​ര​ണ​വും ‘സ്​​മ​ര​ണ’ സം​ഗീ​ത​പ​രി​പാ​ടി​യു​ടെ വേ​ദി​യി​ൽ ന​ട​ക്കും.
അ​ലും​നി അ​സോ​സി​യേ​ഷ​​ൻ സെ​ക്ര​ട്ട​റി സ​ച്ചി​ദാ​ന​ന്ദ​ൻ, ട്ര​ഷ​റ​ർ ന​ജീ​ബ്​ മു​ഹ​മ്മ​ദ​ലി, എ​ക്​​സി​ക്യു​ട്ടീ​വ്​ ക​മ്മി​റ്റി  അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ്​ ക​ബീ​ർ, പ​രി​പാ​ടി​യു​ടെ ക​ൺ​വീ​ന​ർ ഷി​ജോ​യ്സ്​​ ക​ല്ലു​ങ്ങ​ൽ, 98.6 റേ​ഡി​യോ മാ​നേ​ജ​ർ  നൗ​ഫ​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ, ആ​ർ.​ജെ. ഷി​ഫി​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.
 
Loading...
COMMENTS