You are here

അ​തി​ജീ​വ​ന​വും പ്ര​തി​രോ​ധ​വു​ം  സ​ർ​ഗാ​ത്മ​ക​ത​യി​ലൂ​ടെ...

10:10 AM
09/06/2018
ഖ​ത്ത​റിെ​ൻ​റ നേ​ട്ടം പ്ര​മേ​യ​മാ​ക്കി​യു​ള്ള ക​താ​റയിലെ പ്ര​ദ​ർ​ശ​നം കാണുന്നവർ
ദോ​ഹ: ദേ​ശീ​യ​ത​യെ സ​ർ​ഗാ​ത്മ​ക​ത​യി​ലൂ​ടെ വ​ര​ച്ചു കാ​ണി​ക്കു​ന്ന ക​താ​റ​യി​ലെ ര​ണ്ട് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ക​ഴി​ഞ്ഞ ജൂ​ൺ അ​ഞ്ച് മു​ത​ൽ ഖ​ത്ത​റി​നെ​തി​രെ അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ കാ​ല​ത്തെ ഖ​ത്ത​റിെ​ൻ​റ അ​തി​ജീ​വ​ന​വും പ്ര​തി​രോ​ധ​വു​മാ​ണ് പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലെ പ്ര​മേ​യ​ങ്ങ​ൾ. 
ഛായാ​ചി​ത്ര​ങ്ങ​ൾ, കാ​ർ​ട്ടൂ​ണു​ക​ൾ, കാ​രി​ക്കേ​ച്ച​റു​ക​ൾ, ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ൾ​പ്പെ​ടു​ന്ന​ത്. ഉ​പ​രോ​ധ രാ​ജ്യ​ങ്ങ​ളു​ടെ പൊ​ള്ള​ത്ത​ര​വും ഖ​ത്ത​റിെ​ൻ​റ ദേ​ശീ​യ​ത​യു​മാ​ണ് വ​ര​ക​ളി​ലൂ​ടെ​യും ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും ക​ലാ​കാ​ര​ന്മാ​ർ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. 
ഉ​പ​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെട്ട കാ​ർ​ട്ടൂ​ണു​ക​ളു​ടെ പ്ര​ദ​ർ​ശ​നം ക​താ​റ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഹ്മ​ദ് അ​ൽ സ​യി​ദ് ക​താ​റ​യി​ലെ അ​ഞ്ചാം ന​മ്പ​ർ കെ​ട്ടി​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​താ​റ ആ​ർ​ട്ട് സെ​ൻ​റ​ർ മാ​നേ​ജ​ർ താ​രി​ഖ് അ​ൽ ജെ​യ്ദ അ​ട​ക്ക​മു​ള്ള​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ‘ഖ​ത്ത​ർ ഫോ​ർ എ​വ​ർ’ എ​ന്ന ഹാ​ഷ്​​ടാ​ഗി​ലു​ള്ള കാ​ർ​ട്ടൂ​ണു​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. 
ഖ​ത്ത​രി ദി​ന​പ​ത്ര​ങ്ങ​ളി​ലെ നി​ത്യ​വ​ര​ക്കാ​രാ​യ അ​ബ്ദു​ൽ അ​സീ​സ്​ സാ​ദി​ഖ്, സ​അ​ദ് അ​ൽ മു​ഹ​ന്ന​ദി, സ​ൽ​മാ​ൻ അ​ൽ മ​ലി​ക്, റാ​ഷി​ദ് അ​ൽ കു​വാ​രി, അ​ബ്ദു​ൽ അ​സീ​സ്​ യൂ​സു​ഫ്, മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല​തീ​ഫ് എ​ന്നി​വ​രു​ടെ ര​ച​ന​ക​ളാ​ണുള്ളത്​. 
മ​റ്റൊ​രു പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​പ​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​രി നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും പെ​യി​ൻ​റിം​ഗു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. 
അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ത്തി​നു​ള്ള​ത്. പി​താ​വ് അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​ർ എ​ന്നി​വ​രും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.
Loading...
COMMENTS