You are here

കായിക മൽസരങ്ങളുടെ അ​ന​ധി​കൃ​ത  സംേ​പ്ര​ക്ഷണ​ം: ന​ട​പ​ടി വേ​ണ​മെ​ന്ന് സു​പ്രീംക​മ്മി​റ്റി

10:40 AM
12/07/2018
ദോ​ഹ: അ​ന​ധി​കൃ​ത​മാ​യി കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സംേ​പ്ര​ഷ​ണം ചെ​യ്യു​ന്ന​തി​നെ​തി​രെ ഫു​ട്ബോ​ൾ സം​ഘ​ട​ന​ക​ളും ടെ​ലി​വി​ഷ​ൻ ശൃം​ഖ​ക​ല​ക​ളും ശ​ക്ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ഖ​ത്ത​ർ ലോ​ക​ക​പ്പ് സം​ഘാ​ട​ക​രാ​യ സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി. സൗ​ദി അ​റേ​ബ്യ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത സംേ​പ്ര​ഷ​ണ കേ​ന്ദ്ര​ത്തി​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും സു​പ്രീം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. 
മി​ഡി​ലീ​സ്​​റ്റി​ലും കി​ഴ​ക്ക​ൻ, പ​ശ്ചി​മാ​ഫ്രി​ക്ക​യി​ലും റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ സംേ​പ്ര​ഷ​ണം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം ഖ​ത്ത​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ബീ​ൻ സ്​​പോ​ർ​ട്സി​നാ​ണ്​. ബീ​ൻ സ്​​പോ​ർ​ട്സിെ​ൻ​റ സി​ഗ്​ന​ലു​പ​യോ​ഗി​ച്ച് സൗ​ദി ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി ​ഔ​ട്ട് ക്യൂ ​എ​ന്ന എ​ന്ന സ്​​ഥാ​പ​നം മ​ത്സ​ര​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി സംേ​പ്ര​ഷ​ണം ചെ​യ്യു​ന്ന​തി​നെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്. 
ജൂ​ണി​ൽ ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ഖ​ത്ത​റി​ൽ നി​ന്നു​ള്ള ചാ​ന​ലു​ക​ൾ​ക്കും സൗ​ദി അ​റേ​ബ്യ അ​ട​ക്ക​മു​ള്ള ഉ​പ​രോ​ധ​രാ​ജ്യ​ങ്ങ​ൾ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തും ബീ​നു​മാ​യു​ള്ള ക​രാ​ർ ഇ​ല്ലാ​താ​ക്കി​യ​തും. എ​ന്നാ​ൽ യു ​എ ഇ​യി​ലെ മൊ​ബൈ​ൽ സേ​വ​ന ദാ​താ​ക്ക​ളാ​യ ഡൂ, ​ഇ​ത്തി​സാ​ലാ​ത്ത് എ​ന്നി​വ ബീ​ൻ സ്​​പോ​ർ​ട്സു​മാ​യു​ള്ള ക​രാ​ർ പു​തു​ക്കു​ക​യും മ​ത്സ​ര​ങ്ങ​ൾ ബീ​ൻ വ​ഴി ത​ന്നെ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. 
നി​യ​മ​വി​രു​ദ്ധ​മാ​യി സംേ​പ്ര​ഷ​ണം ചെ​യ്യു​ന്ന​തി​നെ​തി​രെ മു​ഴു​വ​ൻ സം​ഘ​ട​ന​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണ​മെ​ന്നും എ​ല്ലാ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നു​ക​ളും ഇ​തി​നെ​തി​രെ രം​ഗ​ത്തു വ​ര​ണ​മെ​ന്നും സു​പ്രീം ക​മ്മി​റ്റി അ​സി. സെ​ക്ര​ട്ട​റി ജ​ന​റ​ൽ നാ​സ​ർ അ​ൽ ഖാ​തി​ർ മോ​സ്​​കോ​യി​ൽ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​മ്പാ​കെ വ്യ​ക്ത​മാ​ക്കി.
നേ​ര​ത്തെ ബി​ഔ​ട്ട് ക്യൂ​വി​ൽ നി​ന്നു​ള്ള അ​ന​ധി​കൃ​ത​വും നി​യ​മ​വി​രു​ദ്ധ​മ​വു​മാ​യ സംേ​പ്ര​ഷ​ണ​ത്തി​നെ​തി​രെ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നാ​യ ഫി​ഫ, യൂ​റോ​പ്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നാ​യ യു​വേ​ഫ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 
േബ്രാ​ഡ്കാ​സ്​​റ്റിം​ഗി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യു​ള്ള ഏ​ർ​പ്പാ​ട് നീ​തീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്നും ഭീ​മ​ൻ തു​ക മു​ട​ക്കി​യാ​ണ് ഓ​രോ ചാ​ന​ലും സംേ​പ്ര​ഷ​ണ​ത്തി​നു​ള്ള അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തെ​ന്നും ഇ​ത് കൂ​ടാ​തെ െപ്രാ​ഡ​ക്ഷ​നും മ​റ്റു​മാ​യി ഒ​ട്ട​ന​വ​ധി തു​ക​യും ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ന്നും അ​ൽ ഖാ​തി​ർ തു​റ​ന്ന​ടി​ച്ചു.
എ​ല്ലാ ഫെ​ഡ​റേ​ഷ​നു​ക​ളു​ടെ​യും ടെ​ലി​വി​ഷ​നു​ക​ളും ഈ ​കു​റ്റ​കൃ​ത്യ​ത്തി​നെ​തി​രെ ഒ​റ്റ​ക്കൈ​ട്ടാ​യി നി​ല​യു​റ​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 
ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​മേ, വിം​ബി​ൾ​ഡ​ൻ ടെ​ന്നീ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പും ബി​ഔ​ട്ട് ക്യൂ ​വ​ഴി സംേ​പ്ര​ഷ​ണ​ം ചെയ്യുന്നുണ്ട്​. 
Loading...
COMMENTS