You are here

വ​രു​ന്നു, ആ​റ്​ പു​തി​യ സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ, 8000 സീ​റ്റു​ക​ൾ

10:36 AM
12/07/2018
ഭൂ​മി കൈ​മാ​റ്റചടങ്ങിൽ വി​ദ്യാ​ഭ്യാ​സ–​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം ഉദ്യോഗസ്​ഥർ വി​വി​ധ സ്വ​കാ​ര്യ​സ്​​കൂ​ൾ പ്രതിനിധികൾക്കൊപ്പം
ദോ​ഹ: വി​ദ്യാ​ഭ്യാ​സ–​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം വി​വി​ധ സ്വ​കാ​ര്യ​സ്​​കൂ​ള​ു​ക​ളു​മാ​യി ഭൂ​മി കൈ​മാ​റ്റം സം​ബ​ന്ധി​ച്ച്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. സ​ർ​ക്കാ​ർ ഭൂ​മി സ്വ​കാ​ര്യ​സ്​​കൂ​ളു​ക​ളു​ടെ വി​ക​സ​ന​പ്ര​വൃ​ത്തി​ക​ൾ​ക്ക്​ പാ​ട്ട​ത്തി​ന്​  അ​നു​വ​ദി​ക്കു​ന്ന​തു​മായി ബ​ന്ധ​െ​പ്പ​ട്ട്​ ആറ്​​ ക​രാ​റു​ക​ളി​ലാ​ണ്​ ഒ​പ്പു​വെ​ച്ച​ത്. മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ ടെ​ക്​​നി​ക്ക​ൽ  ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പു​ർ​ത്തി​യാ​ക്കി​യ സ്​​കൂ​ളു​ക​ൾ, അ​വ​യു​ടെ ക​മ്പ​നി​ക​ൾ  എ​ന്നി​വ​യു​മാ​യാ​ണ്​ ക​രാ​ർ ഒ​പ്പി​ട്ട​ത്. സ​ർ​ക്കാ​ർ ഭൂ​മി ന​ൽ​കി സ്വ​കാ​ര്യ​സ്​​കൂ​ളു​ക​ളു​ടെ സേ​വ​നം രാ​ജ്യ​ത്തി​െ​ൻ​റ  സാ​മ്പ​ത്തി​ക–​വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ്​ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്.  മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ കോ​മ​ൺ സ​ർ​വീ​സ​സ്​ വി​ഭാ​ഗ​ത്തി​െ​ൻ​റ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ അ​ൽ​ഹ​ജ്​​രി​യാ​ണ്​ സ്​​കൂ​ൾ  അ​ധി​കൃ​ത​രു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.
വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ സ്വ​കാ​ര്യ​സ്​​കൂ​ൾ വി​ഭാ​ഗം അ​ഡ്വൈ​സ​ർ താ​രീ​ഖ്​ അ​ബ്​​ദു​ല്ല  അ​ൽ അ​ബ്​​ദു​ല്ല​യും ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. ക​രാ​ർ പ്ര​കാ​രം പു​തി​യ ആ​റ്​ സ്​​കൂ​ളു​ക​ളാ​ണ്​ സ്​​ഥാ​പി​ക്ക​പ്പെ​ടു​ക. കെ.​ജി. മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ വ​െ​ര​യു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളാ​യി​രി​ക്കും ഇ​വ. ഇ​തി​ൽ  അ​ഞ്ചെ​ണ്ണം ബ്രി​ട്ടീ​ഷ്​ ക​രി​ക്കു​ല​വും ഒ​രെ​ണ്ണം ഇ​ന്ത്യ​ൻ സി​ല​ബ​സു​മാ​ണ്​ പി​ന്തു​ട​രു​ക. ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ  സ്​​കൂ​ൾ ആ​ണ്​ ഇ​ന്ത്യ​ൻ സി​ല​ബ​സി​ൽ പു​തി​യ സ്​​ഥാ​പ​നം തു​ട​ങ്ങു​ക.
പു​തി​യ സ്​​കൂ​ളു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പു​തി​യ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്ന്​ അ​ദ്ദേ​ഹം  പ​റ​ഞ്ഞു. ആ​റ്​ പു​തി​യ സ്​​ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി 8,000 സീ​റ്റു​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക. ഖ​ത്ത​റി​ലെ ജ​ന​സം​ഖ്യ പ്ര​കാ​രം  ഭാ​വി​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള പു​തി​യ ആ​വ​ശ്യ​ങ്ങ​ൾ കൂ​ടി നി​ർ​വ​ഹി​ക്കാ​ൻ പ​ര്യാ​പ്​​ത​മാ​കും പു​തി​യ സീ​റ്റു​ക​ൾ. ഒാ​രോ പ്ര​ദേ​ശ​ത്തെ​യും ജ​ന​സം​ഖ്യാ​നു​പാ​ദം വി​ല​യി​രു​ത്തി എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും പ്രാ​തി​നി​ധ്യം കി​ട്ടു​ന്ന  ത​ര​ത്തി​ലാ​ണ്​ സ്​​കൂ​ളു​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ ഭു​മി അ​നു​വ​ദി​ക്കു​ന്ന​ത്. വി​ക​സ​ന​ത്തി​ൽ തു​ല്യ​ത  പാ​ലി​ക്കാ​ൻ ഇ​തു​മൂ​ലം ക​ഴി​യും. ക​രാ​ർ ഒ​പ്പി​ട്ട ദി​വ​സം മു​ത​ൽ ര​ണ്ട്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്​​കൂ​ളു​ക​ളു​ടെ  നി​ർ​മാ​ണ​പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
ഖ​ത്ത​റി​െ​ൻ​റ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ  സ്വ​കാ​ര്യ​സ്​​കൂ​ളു​ക​ൾ​ക്കു​ള്ള പ​ങ്ക്​ ഏ​റെ വ​ലു​താ​ണ്. 25ലധി​കം ക​രി​ക്കു​ല​ങ്ങ​ളി​ലാ​യി 281സ്വ​കാ​ര്യ​സ്​കൂ​ളു​ക​ളും കി​ൻ​റ​ർ​ഗാ​ർ​ട്ട​നു​ക​ളു​മാ​ണ്​ രാ​ജ്യ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത്ര​യും സ്​​ഥാ​പ​ന​ങ്ങ​ളി​ലാ​യി  190,644ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളും 11,629ല​ധി​കം അ​ധ്യാ​പ​ക​രു​മാ​ണു​ള്ള​ത്. 2017–2022 കാ​ല​യ​ള​വി​ലു​ള്ള  വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ രാ​ജ്യ​ത്തി​െ​ൻ​റ ത​ന്ത്ര​പ്ര​ധാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ  പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക​യെ​ന്ന​ത്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ പ്ര​ധാ​ന ല​ക്ഷ്യ​മാ​ണ്. എ​ല്ലാ​വ​ർ​ക്കും  അ​ന്താ​രാ​ഷ്​​ട്ര​നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ​വും പ​രി​ശീ​ല​ന​വും ല​ഭ്യ​മാ​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്​  സ​ർ​ക്കാ​ർ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. 
പു​തി​യ പ​ദ്ധ​തി​പ്ര​കാ​രം മൊ​ത്തം 11​ േപ്ലാ​ട്ടു​ക​ളാ​ണ്​ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. നൂ​റോ​ളം അ​പേ​ക്ഷ​ക​ൾ സ​ർ​ക്കാ​റി​ന്​  കി​ട്ടി. അ​തി​ൽ മ​ന്ത്രാ​ല​യം വെ​ച്ച ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച 11 എ​ണ്ണ​ത്തെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​ൽ  ആ​ദ്യ​െ​ത്ത ആ​റ്​ സ്​​​ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ഭൂ​മി​കൈ​മാ​റ്റ​ ച​ട​ങ്ങാ​ണ്​ ഇ​ന്ന​ലെ ന​ട​ന്ന​ത്.
 
Loading...
COMMENTS