You are here

ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ ശാ​ന്തി​നി​കേ​ത​ൻ മാ​ത്രം

10:26 AM
12/07/2018
ശാ​ന്തി​നി​കേ​ത​ൻ എ​ജു​ക്കേ​ഷ​ൻ ക​മ്പ​നി വൈ​സ് ചെയ​ർ​മാ​ൻ കെ.​സി അ​ബ്​​ദു​ൽ​ല​ത്തീ​ഫ്​ ഭൂ​മി കൈ​മാ​റ്റരേഖ ഏറ്റുവാങ്ങുന്നു
ദോ​ഹ: വി​ദ്യാ​ഭ്യാ​സ–​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം വി​വി​ധ സ്വ​കാ​ര്യ​സ്​​കൂ​ള​ു​ക​ളു​മാ​യി ഭൂ​മി കൈ​മാ​റ്റം  സം​ബ​ന്ധി​ച്ച്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ ഉ​ൾ​െ​പ്പ​ട്ട ഏ​ക ഇ​ന്ത്യ​ൻ സ്​​കൂ​ൾ ശാ​ന്തി​നി​േ​ക​ത​ൻ മാ​ത്രം.  ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പു​തി​യ പേ​രി​ൽ പു​തി​യ സ്​​കൂ​ൾ പ്ര​വ​ർ​ത്തി​ച്ച്​ തു​ട​ങ്ങു​മെ​ന്ന്​ ശാ​ന്തി​നി​കേ​ത​ൻ  എ​ജു​ക്കേ​ഷ​ൻ ക​മ്പ​നി വൈ​സ് ചൈ​ർ​മാ​ൻ കെ.​സി അ​ബ്​​ദു​ൽ​ല​ത്തീ​ഫ്​ പ​റ​ഞ്ഞു. കെ.​ജി. മു​ത​ൽ പ​ന്ത്ര​ണ്ടാം  ക്ലാ​സ്​ വ​രെ​യാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. 15000 സ്​​ക്വ​യ​ർ മീ​റ്റ​ർ ഭൂ​മി​യാ​ണ്​ ശാ​ന്തി​നി​കേ​ത​ൻ എ​ജു​ക്കേ​ഷ​ൻ ക​മ്പ​നി​ക്ക്​  ല​ഭി​ച്ച​ത്. 
അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള, ഉ​ന്ന​ത മൂ​ല്യ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന പു​തി​യ സ്​ ​ഥാ​പ​ന​മാ​യി​രി​ക്കും ക​മ്പ​നി​യു​ടെ കീ​ഴി​ൽ പു​തു​താ​യി തു​ട​ങ്ങു​ക​യെ​ന്നും അ​ദ്ദേ​ഹം ച​ട​ങ്ങി​ന്​ ശേ​ഷം പ​റ​ഞ്ഞു.
നി​ല​വി​ൽ ശാ​ന്തി​നി​കേ​ത​ൻ സ്​​കൂ​ളി​ൽ കെ.​ജി മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ വ​രെ​യാ​യി 2500 വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്.  250ഒാ​ളം അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രും ഉ​ണ്ട്. ഖ​ത്ത​റി​ലെ പ്ര​ശ​സ്ത സ്കൂ​ളു​ക​ളാ​യ അ​ൽ​ജ​സീ​റ അ​ക്കാ​ദ​മി​യും അ​ൽ​മ​ഹ അ​ക്കാ​ദ​മി​യും ന​ട​ത്തു​ന്ന ത​അ​ല്ലും  ഗ്രൂ​പ് ക​മ്പ​നി​യു​ടെ സ​ഹോ​ദ​ര​സ്​​ഥാ​പ​ന​മാ​ണ്. ഖ​ത്ത​റി​ലെ പ്ര​മു​ഖ​നാ​യ ഗാ​നിം സ​അ​ദ് ആ​ൽ സാ​ദാ​ണ്​ ര​ണ്ട്  ഗ്രൂ​പി​െ​ൻ​റ​യും ചെ​യ​ർ​മാ​ൻ.
COMMENTS