You are here

തൊഴിലാളിക്ക്​ ഉടമ അവകാശം നൽകിയില്ലെങ്കിൽ സർക്കാർ നൽകും

10:19 AM
12/07/2018
ദോ​ഹ: തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി സം​ബ​ന്ധി​ച്ച ക​ര​ട് നി​യ​മം ശൂ​റാ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്തു. തൊ​ഴി​ലാ​ളി​ക്ക് നി​യ​മ​പ​ര​മാ​യി ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ തൊ​ഴി​ൽ​ദാ​താ​വ് വീ​ഴ്ച വ​രു​ത്തു​മ്പോ​ൾ അ​ത് സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്ത് ന​ൽ​കു​ന്ന​തി​നാ​യു​ള്ള പ്ര​ത്യേ​ക ക്ഷേ​മ​നി​ധി സം​ബ​ന്ധി​ച്ച ക​ര​ട് നി​യ​മ​മാ​ണിത്​. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​മാ​ണ് വ​ർ​ക്കേ​ഴ്സ്​ സ​പ്പോ​ർ​ട്ട് ഫ​ണ്ട്–​ഇ​ൻ​ഷു​റ​ൻ​സ്​ നി​യ​മം എ​ന്ന പേ​രി​ൽ ക​ര​ട് നി​യ​മ​ത്തി​ന് രൂ​പം ന​ൽ​കി​യ​ത്. ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം കൂ​ടു​ത​ൽ പ​ഠ​ന​ത്തി​നാ​യി  ക​ര​ട് നി​യ​മം നി​യ​മ, നി​യ​മ​നി​ർ​മ്മാ​ണ​കാ​ര്യ സ​മി​തി​ക്ക് വി​ട്ടു. 
പു​തി​യ നി​യ​മ​ത്തി​ന് കീ​ഴി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നാ​യി വ​ർ​ക്കേ​ഴ്സ്​ സ​പ്പോ​ർ​ട്ട് ആ​ൻ​ഡ് ഇ​ൻ​ഷു​റ​ൻ​സ്​ ഫ​ണ്ട് എ​ന്ന പേ​രി​ൽ തൊ​ഴി​ൽ​മ​ന്ത്രാ​ല​യം ക്ഷേ​മ​നി​ധി രൂ​പീ​ക​രി​ക്കും. മ​ന്ത്രി​ത​ല സ​മി​തി​ക്ക് കീ​ഴി​ൽ സ്വ​ത​ന്ത്ര നി​യ​മ​വി​ദ​ഗ്ധ​നാ​യി​രി​ക്കും ഫ​ണ്ടിെ​ൻ​റ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക. തൊ​ഴി​ൽ ത​ർ​ക്ക പ​രി​ഹാ​ര സ​മി​തി പ​രി​ഗ​ണി​ക്കു​ന്ന പ​രാ​തി​ക​ളി​ലെ തീ​ർ​പ്പ​നു​സ​രി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക്ക് സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ഫ​ണ്ടി​ൽ നി​ന്നും വ​ക​യി​രു​ത്തു​ക. ക​മ്പ​നി സാ​മ്പ​ത്തി​ക​മാ​യി പാ​പ്പ​രാ​കു​ക, ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ക തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും ഫ​ണ്ടി​ൽ നി​ന്നും സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കും. 
മ​ന്ത്രി​സ​ഭ നി​യ​ന്ത്രി​ക്കു​ന്ന തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യു​ടെ 60 ശ​ത​മാ​നം തു​ക​യും തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ഖാ​മ പു​തു​ക്കു​ന്ന​തി​ൽ നി​ന്നും പു​തി​യ​ത് ഇ​ഷ്യൂ ചെ​യ്യു​ന്ന​തി​ൽ നി​ന്നും വ​ക​യി​രു​ത്തും. 
കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ​ക്കാ​യി നി​യ​മ, നി​യ​മ​നി​ർ​മാ​ണ സ​മി​തി​ക്ക് വി​ട്ട ക​ര​ട് നി​യ​മം, ശേ​ഷം പു​തി​യ ശു​പാ​ർ​ശ​ക​ൾ സ​ഹി​തം ശൂ​റാ കൗ​ൺ​സി​ലി​ന് വീ​ണ്ടും സ​മ​ർ​പ്പി​ക്കും.
Loading...
COMMENTS