കെ കരുണാകരന്‍ മതേതര വിശ്വാസികള്‍ക്ക് എന്നും മികച്ച മാതൃക-കെ.മുരളീധരന്‍
text_fieldsദോഹ: വര്‍ഗ്ഗീയ രാഷ്ട്രീയവും അക്രമ രാഷ്ട്രീയവും വാഴുന്ന ഇന്ത്യയില്‍ അതിനെതിരായിശബ്ദിക്കാന്‍, കരുണാകരനെ പോലെയുള്ള ഒരാളുടെ കുറവുണ്ടെന്ന് പറയുന്ന കാലഘട്ടമാണ് ഇപ്പോഴുള്ളതെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. അദ്ദേഹം മതേതര വിശ്വാസികള്‍ക്ക് എന്നും മികച്ച മാതൃകയായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു. ഇന്‍കാസ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ കരുണാകരന്‍ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ കരുണാകരനില്‍ നിന്നും യാതൊരു ആനുകൂല്യവും പറ്റാതെ അദ്ദേഹത്തെ സ്നേഹിക്കുക മാത്രം ചെയ്യുന്ന ഗള്‍ഫ് മലയാളികളോടൊപ്പം അദ്ദേഹത്തിന്‍്റെ അനുസ്മരണത്തില്‍ പങ്കെടുക്കുന്നതില്‍ അഭിമാനമുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. ആന്‍റണിയുടേയും കരുണാകരന്‍െറയും കാലഘട്ടമായിരുന്നു കേരളത്തിലെ കോണ്‍ഗ്രസിന്‍്റെ സുവര്‍ണ കാലം. പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാറിനെ ബാധിക്കാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കരുണാകരന് സാധിച്ചിരുന്നു.
ഒരു ഭരണകര്‍ത്താവ് എങ്ങനെയാകണമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച നേതാവായിരുന്നു അദ്ദേഹമെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഇന്‍കാസ് തൃശൂര്‍ ജില്ലാ പ്രസിഡന്‍്റ് ബിജു മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഐ.സി.സി വൈസ് പ്രസിഡന്‍റ് എ.പി മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി ജൂട്ടാസ് പോള്‍, മുഹമ്മദാലി പൊന്നാനി, നാസര്‍ കറുകമ്പാടം, സമീര്‍ ഏറോത്ത്, ജെ കെ മേനോന്‍, ബഹറൈന്‍ ഒ.ഐ.സി.സി നേതാവ് ബഷീര്‍ അമ്പലായി, തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് അഗസ്റ്റിന്‍, ട്രഷറര്‍ സി താജുദ്ദീന്‍ എന്നിവരല്‍ പ്രസംഗിച്ചു. പരീതുപിള്ള ആലുവ കരുണാകരനെ കുറിച്ചെഴുതിയ കവിത കുമാരി നവ്വാല്‍ അബൂബക്കര്‍ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
