Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2016 5:04 PM IST Updated On
date_range 14 Dec 2016 5:04 PM ISTപുതുക്കിയ നിയമത്തിന് സമ്മിശ്ര പ്രതികരണം
text_fieldsbookmark_border
ദോഹ: രാജ്യത്ത് ഇന്നലെ മുതൽ നടപ്പിലായ പുതുക്കിയ പ്രവാസി നിയമത്തെ സമ്മിശ്ര പ്രതികരണത്തോടെയാണ് സ്വദേശികളും വിദേശികളും എതിരേറ്റത്. തൊഴിൽ മേഖലയിൽ വലിയ തോതിലുള്ള മാറ്റം പുതിയ നിയമം നിലവിൽ വരുന്നതോടെ ഉണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സ്വദേശി തൊഴിലുടമകളാണ് പ്രധാനമായും തങ്ങളുടെ ആശങ്ക പങ്ക് വെച്ചത്. പുതിയ സാഹചര്യം മുതലെടുത്ത് തൊഴിലാളികൾ നിലവിലെ കമ്പനികളിൽ നിന്ന് കൂട്ടത്തോടെ ഒഴിഞ്ഞ് പോയാൽ കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതായി വ്യാപാര പ്രുഖനായ മുഹമ്മദ് കാദിം അൽഅൻസാരി അഭിപ്രായപ്പെട്ടു. പൊതുവെ മാനുഷിക മൂല്യങ്ങൾക്ക് പ്രധാന്യം കൊടുത്ത് കൊണ്ടുള്ള നിയമമാണ് ഇതെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. യോഗ്യതക്കനുസരിച്ചുള്ള തൊഴിൽ കണ്ടെത്താൻ തൊഴിലാളിക്ക് അവസരം നൽകുമെന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തൊഴിലാളികളുമായി നിലനിൽക്കുന്ന തൊഴിൽ കരാർ കാരണമായി ഇരു കൂട്ടർക്കും പുതിയ നിയമം പ്രയോജനം ചെയ്യുമെന്ന് സ്വദേശി സൗദ് അശ്ശമ്മരി അഭിപ്രായപ്പെട്ടു. സ്പോൺസർഷിപ്പ് മാറ്റം എളുപ്പമാകുന്നതോടെ ഓരോ തൊഴിലുടമക്കും തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളിയിൽ നിന്ന് കരാർ കാലാവധി കാലത്ത് പരമാവധി പ്രയോജനം ലഭിക്കും. തൊഴിലുടമ–തൊഴിലാളി ബന്ധം കൂടുതൽ സുദൃഡമാകാനും പുതുക്കിയ നിയമം സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിലാളികൾക്ക് അവരുടെ യോഗ്യതയും കഴിവും അനുസരിച്ചുള്ള തൊഴിൽ നേടാൻ കഴിയുമെന്നത് പുതുക്കിയ നിയമത്തിലെ ഏറ്റവും ഗുണപരമായ കാര്യമാണെന്ന് ഖാലിദ് അൽകഅബി അഭിപ്രായപ്പെട്ടു. തൊഴിലാളി തൊഴിലിടത്ത് സംതൃപ്തനല്ലെങ്കിൽ ഗുണഫലത്തെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമം അനുസരിച്ച് ഇഷ്ടപ്പെട്ട ജോലി തേടാൻ അവസരം ലഭിക്കുന്നു. ഇത് രാജ്യത്തിെൻ്റ ഏറ്റവും നല സമീപനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കുറെ കാലങ്ങളായി ഒളിച്ചോട്ട കേസുകളുടെ എണ്ണം കൂടി വരികയാണെന്ന് പ്രമുഖ നിയമജ്ഞനായ സൗദ് അൽഅദ്ബ അറിയിച്ചു. പുതുക്കിയ നിയമം ഒരു പരിധി വരെ ഇതിന് അറുതി വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. നിരവധി കാരണങ്ങൾ കൊണ്ട് തൊഴിലാളികൾ നിലവിലെ തൊഴിലുടമയിൽ നിന്ന് ഒളിച്ചോടുന്ന സ്ഥിതിയുണ്ടെന്ന് പ്രമുഖ അഭിഭാഷകനായ ഉസാമ അബ്ദല്ല അബ്ദുൽ ഗനിയും അഭിപ്രായപ്പെട്ടു. പ്രതീക്ഷിച്ച ശമ്പളം ലഭിക്കാതിരിക്കുക, നേരത്തെ വാഗ്ധാനം ചെയ്ത ജോലിക്ക് പകരം കൂടുതൽ പ്രയാസകരമായ ജോലിയിൽ ഏർപ്പെടേണ്ടതായി വരിക തുടങ്ങിയ നിരവധി കാരണങ്ങളാൽ തൊഴിലാളികൾ സ്പോൺസർ മാറ്റം ആഗ്രഹിക്കുന്നുണ്ടാകാം. ഇത്തരക്കാർക്ക് പുതിയ നിയമം ഏറെ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story