Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആകാശ പ്രകടനം ഇന്ന് 

ആകാശ പ്രകടനം ഇന്ന് 

text_fields
bookmark_border
ആകാശ പ്രകടനം ഇന്ന് 
cancel
ദോഹ: രാജ്യത്തെ ഏറ്റവും വലിയ സ്​കൈ ഡൈവിംഗ് പ്രകടനം ഇന്ന് ആസ്​പയർ സോണിൽ നടക്കും. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തർ ആർമി പാരച്ച്യൂട്ട്, പാരാമോട്ടോർ ടീമംഗങ്ങളാണ് ആസ്​പയർ സോൺ ഫൗണ്ടേഷെൻറ ദേശീയദിനാഘോഷങ്ങൾക്ക് ആരംഭം കുറിച്ച് കൊണ്ട് സ്​കൈ ഡൈവിംഗ് പ്രകടനം നടത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്​കൈ ഡൈവിംഗ് ടീമാണ് ആസ്​പയറിലെത്തുന്നത്. ഇന്നും നാളെയുമായി ഫുറൂസിയ റോഡിനടുത്തുള്ള തടാകത്തിന് പിറകിൽ വൈകിട്ട് നാലിനും അഞ്ചിനുമാണ് പ്രകടനം നടക്കുക. ഡിസംബർ 14 മുതൽ 19 വരെയുള്ള ആസ്​പയർ സോൺ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായാണ് സ്​കൈ  ഡൈവിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. ഖത്തർ ആർമിക്ക് പുറമേ, ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയുടെ പ്രകടനങ്ങളും കാഴ്ചക്കാർക്ക് ആസ്വദിക്കാനാകും. വെള്ളിയാഴ്ച ലഖ്വിയയ്ക്ക് കീഴിലുള്ള പരിശീലനം ലഭിച്ച കുതിരകളുടെയും പോലീസ്​ നായകളുടെയും പ്രദർശനവും നടക്കും. വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെയാണിത്. കുതിരകളുടെ വ്യത്യസ്​ത പ്രകടനങ്ങൾ ഇതിൽ അരങ്ങേറും. 
മവാതിർ ഖത്തറിെൻറ ക്ലാസിക് കാർ പ്രദർശനവും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. 15 മുതൽ 17 വരെ ഔട്ട്ഡോർ പിച്ച് 10ലാണ് പ്രദർശനം. ദേശീയ ദിനത്തോടനുബന്ധിച്ച് പ്രമുഖ സോഷ്യൽ മീഡിയായ ഇൻസ്​റ്റഗ്രാമിൽ ഫോട്ടോഗ്രാഫി മത്സരവും ആസ്​പയർ സോൺ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 14 മുതൽ 19 വരെ നടക്കുന്ന മത്സരത്തിൽ ആസ്​പയർ സോണിൽ നിന്നും ക്ലിക്ക് ചെയ്ത ചിത്രങ്ങളാണ് പോസ്​റ്റ് ചെയ്യേണ്ടത്. AspireND2016 എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങൾ പോസ്​റ്റ് ചെയ്യേണ്ടത്. കൂടുതൽ ലൈക് നേടി ജേതാക്കളായി വരുന്നവരെ കാത്തിരിക്കുന്നത് ഒരു ലക്ഷം റിയാൽ ആണ്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story