Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘സഫലമാകണം ഈ പ്രവാസം'...

‘സഫലമാകണം ഈ പ്രവാസം' : ട്രോൾ, ഫോട്ടോഗ്രാഫി, വടംവലി  മത്സരം സംഘടിപ്പിക്കുന്നു

text_fields
bookmark_border

ദോഹ:  കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന "സഫലമാകണം ഈ പ്രവാസം '  ബഹുജന കാമ്പയിെൻറ ഭാഗമായി ട്രോൾ, ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. "പ്രവാസി പ്രശ്നങ്ങൾ' എന്ന  തലക്കെട്ടിലാണ് ട്രോൾ മത്സരം. പ്രവാസികളുടെ യാത്ര, കുടുംബം, ആരോഗ്യം, തൊഴിൽ എന്നിവയിൽ നിന്നും ഇഷ്ടമുളള വിഷയങ്ങളിൽ ട്രോൾ  ഉണ്ടാക്കാം. ഏറ്റവും രസകരമായ അഞ്ച് ട്രോളുകൾക്ക് സമ്മാനം നൽകും. "പ്രവാസിയുടെ ഭക്ഷണ ശീലങ്ങൾ' എന്ന വിഷയത്തിലാണ് ഫോട്ടോഗ്രാഫി മത്സരം നടക്കുക.  ഓരോ മത്സരത്തിലും ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ വരെ സമർപ്പിക്കാം. എൻട്രികൾക്ക് പ്രസിദ്ധീകരിക്കാൻ കഴിയുന്ന വ്യക്തതയും റെസലൂഷ്യനും ഉണ്ടായിരിക്കണം.

സാമൂഹ്യ വിമർശനത്തിനപ്പുറം വ്യക്തിപരമായ ആക്ഷേപങ്ങളോ പരിഹാസ്യങ്ങളോ ആകാൻ പാടില്ല. ഫോട്ടോഗ്രാഫി മത്സരത്തിൽ ഫോട്ടോയിൽ ഉൾപ്പെടുന്നവരുടെ മുൻകൂട്ടിയുളള അനുവാദം മത്സരാർത്ഥി എഴുതിവാങ്ങണമെന്നും സംഘാടകർ ആവശ്യപ്പെട്ടു. മത്സരങ്ങളിലേക്കുളള എൻട്രികൾ ഡിസംബർ 25 ന് മുമ്പ് രളൂമമേൃ@ഴാമശഹ.രീാ എന്ന ഈമെയിൽ വിലാസത്തിൽ അയക്കണമെന്നും സംഘാടകർ ആവശ്യപ്പെട്ടു. പേര്, ഈമെയിൽ, ഫോൺ നമ്പർ എന്നിവ എൻട്രികളോടൊപ്പം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 33869202/ 66228211 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. മത്സര വിജയികൾക്ക് സമ്മാനം നൽകുന്നതാണ്. ഖത്തറിൽ ആദ്യമായാണ് ട്രോൾ മത്സരം സംഘടിപ്പിക്കുന്നത്. മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം ഡിസംബർ അവസാനവാരം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. മത്സരത്തിെൻറ പോസ്റ്റർ പ്രകാശനം പ്രമുഖ വ്യവസായിയും പൊതുപ്രവർത്തകനുമായ കെ.എൽ ഹാഷിം ഹാജി നിർവ്വഹിച്ചു. 
മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുനീഷ് എ.സി, വൈസ്​പ്രസിഡൻറ് ഹാമിദലി, സേവന വിഭാഗം കൺവീനർ ഷറഫുദ്ധീൻ സി. മർഷദ് തുടങ്ങിയവർ പങ്കെടുത്തു. 
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഡിസംബർ 18നകം രജിസ്​ട്രർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33630616 എന്ന നമ്പറിൽ ബന്ധപ്പെടാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story