ഭീകരവാദത്തിനെതിരായ നിലപാടില്‍ മാറ്റമില്ല -ഖത്തര്‍
text_fieldsദോഹ: ഭീകരവാദത്തിനും അക്രമത്തിനുമെതിരായ നിലപാടില്‍ യാതൊരു മാറ്റവുമില്ളെന്ന് ഖത്തര്‍. ഭീകരവാദത്തിന്‍െറ എല്ലാ ഘടകങ്ങളെയും എതിര്‍ക്കുമെന്നും ഇതിനായുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ എല്ലാ ശ്രമങ്ങളെയും ശക്തമായി പിന്തുണക്കുമെന്നും യു.എന്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഖത്തര്‍ സ്ഥിരം പ്രതിനിധി ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ ഹന്‍സബ് വ്യക്തമാക്കി.
ജനങ്ങളുടെ അന്തസിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വിലകല്‍പിക്കുന്ന രാജ്യമാണ് ഖത്തര്‍. ഹിംസയും തീവ്രവാദവും തടയിടുന്നതുമായി ബന്ധപ്പെട്ട് ജനീവയില്‍ നടന്ന യു.എന്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഖത്തര്‍ സ്ഥിരം പ്രതിനിധി ഫൈസല്‍ ബിന്‍ അബ്ദുല്ല ആല്‍ഹന്‍സബാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറ്റവും കലുഷിതമായ സമയത്തിലൂടെ പോകുന്ന സന്ദര്‍ഭത്തിലാണ് ഈ സമ്മേളനം. ലോകം തീവ്രവാദത്തിന്‍െറയും ഭീകരവാദത്തിന്‍െറയും ഭീഷണിയിലാണെന്നും സഹിഷ്ണുതയും സഹകരണവും പറയേണ്ട സ്ഥലത്തും സമയത്തും ലോകത്താകമാനം വെറുപ്പും വിദ്വേഷവും പരത്തുന്ന പ്രസംഗങ്ങളും സംസാരങ്ങളും അരങ്ങേറുകയാണ്. തീവ്രവാദവും ഭീകരവാദവും ഏതെങ്കിലും പ്രത്യേക സമൂഹത്തിനും സമുദായത്തിനും മേല്‍ ചാര്‍ത്തരുത്. ഏതെങ്കിലും ആളുകള്‍ ചെയ്യുന്നത് ഒരു മതത്തിനും സമൂഹത്തിനുമെതിരെ പ്രയോഗിക്കുന്നത് അവരോട് ചെയ്യുന്ന അനീതിയാണെന്നും ഹന്‍സാബ് വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പോരാട്ടത്തില്‍ അന്തരാഷ്ട്ര സമൂഹം പരസ്പരം സഹകരിച്ച് മുന്നേറണമെന്നും ഖത്തറിന്‍െറ പരിപൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും ആല്‍ ഹന്‍സാബ് പറഞ്ഞു. ഇതിനെതിരായ പ്രവര്‍ത്തനത്തിന് കൂട്ടായ പദ്ധതി ആവശ്യമാണെന്നും ഖത്തര്‍ സ്ഥിരം പ്രതിനിധി ആഹ്വാനം ചെയ്തു. തീവ്രവാദത്തില്‍ നിന്നും ഭീകരവാദത്തില്‍ നിന്നുമുള്ള വെല്ലുവിളികള്‍ നേരിടാന്‍ ലോകരാജ്യങ്ങള്‍ ഐക്യപ്പെടേണ്ടത് അടിയന്തിര ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.