Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2015 2:43 PM IST Updated On
date_range 27 Sept 2015 2:43 PM ISTമിന ദുരന്തത്തിലെ ഇരകളോട് ഐക്യദാര്‍ഢ്യമര്‍പ്പിച്ചു
text_fieldsbookmark_border
ദോഹ: ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ കലാ വിഭാഗമായ തനിമ ഖത്തര്‍ സംഘടിപ്പിച്ച ഈദ് ആഘോഷ പരിപാടി മിന ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമുളള ഐക്യദാര്‍ഢ്യ വേദിയായി. ആഴ്ചകളുടെ മുന്നൊരുക്കത്തോടെ അല്‍ അറബി വോളിബോള്‍ ഹാളില്‍ നടത്താന്‍ നിശ്ചയിച്ച കാലപരിപാടികള്‍ മിന ദുരന്തത്തെതുടര്‍ന്ന് ഉപേക്ഷിച്ചു. അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി പ്രാര്‍ഥനകള്‍ നടത്തിയാണ് പരിപാടിക്കത്തെിയ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രവര്‍ത്തകരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും പിരിഞ്ഞുപോയത്. ഇസ്ലാമിക് അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്‍റ് കെ.ടി അബ്ദുറഹ്മാന്‍ ആമുഖ പ്രഭാഷണം നടത്തി. മിന ദുരന്തം ലോകത്തെ തന്നെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണെന്നും ജീവിതാഭിലാഷമായ ഹജജ് നിര്‍വ്വഹിക്കാന്‍ എത്തിയ വിശ്വാസികളില്‍ ഏഴുന്നൂറിലധികം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ദുഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്‍െറ അഥിതികളായി എത്തി അവന്‍െറ മാര്‍ഗത്തിലെ രക്തസാക്ഷികളായി മാറിയവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.
പരിപാടിക്ക്വേണ്ടി ആഴ്ചകളായി പ്രവര്‍ത്തിച്ച കലാകാരന്‍മാര്‍, ഇതുമായി സഹകരിച്ച മുഖ്യപ്രായോജകരായ ക്ളിക്കോണ്‍, അലി ഇന്‍റര്‍നാഷണല്‍, മറ്റ് പ്രയോജകര്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യത്ത് നിന്ന് ക്രൂരമായി പറിച്ചെറിയപ്പെട്ട് നരകയാതന അനുഭവിക്കുന്ന ഒരു കോടിയോളം വരുന്ന അഭയാര്‍ഥികള്‍ക്കും പരിപാടിയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ഇസ്ലാമിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് എം.വി. സലിം മൗലവി അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തി. തനിമ, മലര്‍വാടി മാപ്പിളപ്പാട്ട് മത്സരത്തിലെ വിജയികള്‍ക്കുളള സമ്മാനദാനവും ചടങ്ങില്‍ നടന്നു. പ്രോഗ്രാം കണ്‍വീനര്‍ സുഹൈല്‍ ശാന്തപുരം പരിപാടി നിയന്ത്രിച്ചു. തനിമ, മലര്‍വാടി ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story