You are here

പ്ര​ള​യ​ക്കെ​ടു​തി: വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല  സ​ഹാ​യ​ധ​നം ന​ൽ​കി

09:54 AM
10/10/2018
സ​ഹാ​യ​ധ​നം സ്വീ​ക​രി​ച്ച സ​ലാ​ല​യി​ലെ പ്ര​ള​യ​ബാ​ധി​ത​രാ​യ പ്ര​വാ​സി​ക​ൾ വെ​ൽ​ഫെ​യ​ർ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം
സ​ലാ​ല: മ​ഹാ​പ്ര​ള​യ​ത്തി​ൽ സ്വ​ത്തു​വ​ക​ക​ൾ​ക്ക്​ നാ​ശം സം​ഭ​വി​ച്ച സ​ലാ​ല​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല സ​ഹാ​യ​ധ​നം കൈ​മാ​റി. തി​ങ്ക​ളാ​ഴ്ച രാ​ത്രി ടോ​പാ​സ് റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ള​യ​ബാ​ധി​ത​രാ​യ എ​ട്ടു​പേ​ർ​ക്ക്​ ഇ​രു​പ​തി​നാ​യി​രം രൂ​പ വീ​തം ന​ൽ​കി. നേ​ര​ത്തേ വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല​യി​ൽ വി​ളി​ച്ചു ചേ​ർ​ത്ത പ്ര​ള​യ​ബാ​ധി​ത​രു​ടെ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ​നി​ന്നാ​ണ് സ​ഹാ​യ​ത്തി​ന്​ അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി​യ​ത്. 
വെ​ൽ​ഫെ​യ​ർ ഫോ​റം പ്ര​സി​ഡ​ൻ​റ്​ യു.​പി. ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ മ​ൻ​സൂ​ർ നി​ല​മ്പൂ​ർ, വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ഹു​സ്നി സ​മീ​ർ, വി​വി​ധ ഏ​രി​യ പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഡെ​ന്നി ജോ​ൺ, ഗ​ണേ​ഷ് എ​ന്നി​വ​ർ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ചെ​ക്കു​ക​ൾ കൈ​മാ​റി. വെ​ൽ​െ​ഫ​യ​ർ ഫോ​റം സ​ലാ​ല ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി ത​ഴ​വ ര​മേ​ശ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ വ​ഹീ​ദ് ചേ​ന്ദ​മം​ഗ​ലൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ.​വി. ഹ​ലീം സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ അ​ലി അ​രു​ണി​മ, ച​ന്തു ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 
Loading...
COMMENTS