You are here

പ്രയാസങ്ങൾക്ക്​ വിട; ചന്ദ്രൻ നാടണഞ്ഞു

  • വെ​ല്‍ഫെ​യ​ര്‍ ഫോ​റം സ​ലാ​ല ടി​ക്ക​റ്റ്‌ ന​ല്‍കി

08:26 AM
28/06/2020
വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല​യു​ടെ സൗ​ജ​ന്യ ടി​ക്ക​റ്റ്​ ന​ൽ​കു​ന്നു

സ​ലാല: നാ​ട​ണ​യാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല ന​ൽ​കു​ന്ന അ​ഞ്ചാ​മ​ത്തെ സൗ​ജ​ന്യ ടി​ക്ക​റ്റി​ൽ കോ​ഴി​ക്കോ​ട് വ​ട്ടോ​ളി സ്വ​ദേ​ശി ച​ന്ദ്ര​ൻ കാ​യ​ക്കു​ള​ങ്ങ​ര നാ​ട​ണ​ഞ്ഞു. വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ വ​ഹീ​ദ് ചേ​ന്ദ​മം​ഗ​ല്ലൂ​ർ ടി​ക്ക​റ്റ് കൈ​മാ​റി. ച​ട​ങ്ങി​ൽ  ഭാ​ര​വാ​ഹി​ക​ളാ​യ പി.​ടി. സ​ബീ​ർ, ബ​ദ​റു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കെ.​എം.​സി.​സി​യു​ടെ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ലാ​ണ്​ ഇ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി ച​ന്ദ്ര​ൻ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന തു​ന്ന​ൽ​ക​ട അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. വ​രു​മാ​ന​വും ജോ​ലി​യു​മി​ല്ലാ​തെ റൂ​മി​ൽ ക​ഴി​ഞ്ഞ ച​ന്ദ്ര​ന് സ​ലാ​ല​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ ന​ൽ​കി വ​ന്ന​ത്. ദീ​ർ​ഘ​മാ​യ 20 വ​ർ​ഷം പ്ര​വാ​സ ജീ​വി​തം ന​യി​ച്ച ച​ന്ദ്ര​ന് നാ​ട്ടി​ൽ ഭാ​ര്യ​യും മൂ​ന്ന്​ മ​ക്ക​ളു​മു​ണ്ട്. 

മ​ട​ക്ക​യാ​ത്ര​ക്ക് അ​വ​സ​ര​മൊ​രു​ങ്ങി​യ​വ​രി​ൽ സാ​മ്പ​ത്തി​ക പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​ണ് വെ​ൽ​ഫെ​യ​ർ ഫോ​റം സൗ​ജ​ന്യ ടി​ക്ക​റ്റ് ന​ൽ​കു​ന്ന​ത്. ചെ​റി​യ വ​രു​മാ​ന​മു​ള്ള​വ​ർ, ലേ​ബ​ർ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​വ​ർ, ലോ​ക്‌​ഡൗ​ൺ മൂ​ലം തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട​വ​ർ തു​ട​ങ്ങി​യ​വ​രി​ൽ നി​ന്ന് അ​ർ​ഹ​രാ​യ​വ​രെ  നേ​രി​ട്ട് ക​ണ്ടെ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ 500 പേ​ർ​ക്ക്  വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കു​ന്ന​തു​മാ​യി  ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​സൗ​ജ​ന്യ ടി​ക്ക​റ്റ്.

Loading...
COMMENTS