You are here

ഒമാൻ യു.എ.ഇ എക്​സ്​ചേഞ്ചി​െൻറ 59ാമത്​ ശാഖ തുറന്നു 

  • സലാല സൂഖിലാണ്​ പുതിയ ശാഖ ആരംഭിച്ചത്​ 

14:15 PM
05/06/2018
ഒമാൻ യു.എ.ഇ എക്​സ്​ചേഞ്ചി​െൻറ 59ാമത്​ ശാഖ സലാല സൂഖിൽ ഉദ്​ഘാടനം ചെയ്യുന്നു

മസ്​കത്ത്​: മുൻനിര ധനവിനിമയ സ്​ഥാപനമായ ഒമാൻ യു.എ.ഇ എക്​സ്​ചേഞ്ചി​​െൻറ 59ാമത്​ ശാഖ സലാല സൂഖിൽ തുറന്നു. ഒമാൻ യു.എ.ഇ എക്​സ്​ചേഞ്ച്​ സി.ഇ.ഒ എം.പി ബോബൻ ഉദ്​ഘാടനം നിർവഹിച്ചു. ഇൻസ്​റ്റൻറ്​ മണി ട്രാൻസ്​ഫർ, റിയൽ ടൈം അക്കൗണ്ട്​ ക്രെഡിറ്റ്​ ഫെസിലിറ്റി (ഫ്ലാഷ്​ റെമിറ്റ്​), വിദേശ നാണയ കൈമാറ്റം തുടങ്ങി വിവിധ ധനകാര്യ സേവനങ്ങളും ഉൽപന്നങ്ങളും ആഴ്​ചയിൽ എല്ലാ ദിവസവും പുതിയ ശാഖയിൽ ലഭ്യമാകും. 

ഒമാനിൽ പ്രവർത്തനം വിപുലമാക്കുന്നതിന്​ ഒപ്പം ഉപഭോക്​താക്കൾക്ക്​ കൂടുതൽ അടുത്ത്​ സൗകര്യപ്രദമായ വിധത്തിൽ സേവനം ലഭ്യമാക്കുന്നതി​​െൻറയും ഭാഗമായാണ്​ പുതിയ ശാഖയെന്ന്​ സി.ഇ.ഒ എം.പി ബോബൻ പറഞ്ഞു. 1995ലാണ്​ ഒമാൻ യു.എ.ഇ എക്​സ്​ചേഞ്ച്​ പ്രവർത്തനമാരംഭിക്കുന്നത്​. ലോകത്തിലെ എല്ലാ ഭാഗത്തേക്കും എളുപ്പത്തിലും സുരക്ഷിതമായും  പണം കൈമാറ്റം ചെയ്യുന്നതിന്​ സഹായിക്കുന്ന ‘സ്വിഫ്​റ്റ്​’ കണക്​ടിവിറ്റിയുള്ള ഒമാനിലെ ഏക ധനവിനിമയ സ്​ഥാപനമാണ്​ ഒമാൻ യു.എ.ഇ എക്​സ്​ചേഞ്ച്​.

COMMENTS