Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹാ​നി ക്ലി​നി​ക്...

ഹാ​നി ക്ലി​നി​ക് വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

text_fields
bookmark_border
ഹാ​നി ക്ലി​നി​ക് വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
cancel
camera_alt

ഹാനി ക്ലിനിക്കിലെ മാനേജ്​മെൻറ്​ പ്രതിനിധികളും ജീവനക്കാരും

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ ഏ​റെ ആ​ശ്ര​യി​ച്ചി​രു​ന്ന ഹാ​നി ക്ലി​നി​ക് വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പാ​വ​ങ്ങ​ളു​ടെ ഡോ​ക്ട​ർ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഡോ. ​രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ന്ന ക്ലി​നി​ക്​ പു​തി​യ മാ​നേ​ജ്​​മെൻറി​ന്​ കീ​ഴി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്നും കു​റ​ഞ്ഞ നി​ര​ക്കി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ചി​കി​ത്സ ല​ഭ്യ​മാ​ക്കു​മെ​ന്ന് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഷ​ബീ​ർ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. പ​രി​ച​യ സ​മ്പ​ന്ന​യാ​യ ഡോ​ക്ട​റു​ടെ​യും ന​ഴ്‌​സു​മാ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ണ്. കോ​വി​ഡ്​ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​കും ക്ലി​നി​ക് പ്ര​വ​ർ​ത്തി​ക്കു​ക. വെ​ള്ളി​യാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​ക്ക് ഒ​രു മ​ണി വ​രെ​യും വൈ​കീ​ട്ട് 4.30 മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യും ക്ലി​നി​ക് പ്ര​വ​ർ​ത്തി​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4.30 മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന സ​മ​യം. ഭാ​വി​യി​ൽ ഡെൻറ​ൽ ക്ലി​നി​ക്, ല​ബോ​റ​ട്ട​റി സേ​വ​ന​ങ്ങ​ളും ഇ​വി​ടെ​യൊ​രു​ക്കു​മെ​ന്നും ഷ​ബീ​ർ അ​ഹ​മ്മ​ദ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haney Clinic
Next Story