Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ കഴിഞ്ഞവർഷം...

ഒമാൻ കഴിഞ്ഞവർഷം സബ്​സിഡിയായി നൽകിയത്​ ഒരു ശതകോടിയിലധികം റിയാൽ

text_fields
bookmark_border
ഒമാൻ കഴിഞ്ഞവർഷം സബ്​സിഡിയായി നൽകിയത്​ ഒരു ശതകോടിയിലധികം റിയാൽ
cancel

മസ്​കത്ത്​: ഒമാൻ സർക്കാർ സബ്​സിഡിയിനത്തിൽ ചെലവഴിച്ച തുക കുത്തനെ ഉയർന്നു. പൊതുജനങ്ങൾക്കായുള്ള വിവിധ സേവനങ്ങൾക്കും സമൂഹത്തിലെ ദുർബലർക്ക്​ സാമ്പത്തിക പിന്തുണ നൽകുന്നതിനുമായി 1.031 ശതകോടി റിയാലാണ്​ കഴിഞ്ഞവർഷം ചെലവഴിച്ചത്​.തൊട്ടുമുൻ വർഷത്തെ 937.9 ദശലക്ഷം റിയാലി​​െൻറ സ്​ഥാനത്താണിത്​. എണ്ണ കയറ്റുമതി വരുമാനത്തിൽനിന്നുള്ള ഇടിവിനെ തുടർന്ന്​ പൊതു ചെലവ്​ കുറക്കുന്നതിന്​ സർക്കാർ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ്​ സബ്​സിഡികളുടെ വർധന​.

2019ൽ 2.622 ശതകോടി റിയാലി​െൻറ ബജറ്റ്​ കമ്മിയുണ്ടാകുന്നതിൽ സബ്​സിഡി ചെലവി​െൻറ വർധനയും പ്രധാന പങ്കുവഹിച്ചതായി ദേശീയ സ്​ഥിതിവിവര കേന്ദ്രത്തി​െൻറ റിപ്പോർട്ടിൽ പറയുന്നു. സബ്​സിഡിയിനത്തിലെ ചെലവ്​ കഴിഞ്ഞ നാലു വർഷമായി കൂടിവരുകയാണെന്ന്​ റിപ്പോർട്ട്​ പറയുന്നു. 2015ലാണ്​ ഇൗ വിഭാഗത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്​. 1.22 ശതകോടി റിയാലാണ്​ ഇൗ വർഷം ചെലവഴിച്ചത്​. എണ്ണ വിലയിടിവി​െൻറ പശ്ചാത്തലത്തിൽ ഇന്ധനത്തി​െൻറ സബ്​സിഡി എടുത്തുകളയാനുള്ള ചരിത്രപ്രസിദ്ധമായ തീരുമാനത്തെ തുടർന്ന്​ 2016ൽ ഇത്​ 660 ദശലക്ഷം റിയാലായി കുറഞ്ഞു.

കഴിഞ്ഞ വർഷത്തെ സർക്കാർ സബ്​സിഡികളിൽ പ്രധാന പങ്കും ലഭിച്ചത്​ ജലം, വൈദ്യുതി മേഖലകൾക്കാണ്​. 600 ദശലക്ഷം റിയാലാണ്​ ലഭിച്ചത്​. 2018ൽ 477 ദശലക്ഷം റിയാലായിരുന്ന സ്​ഥാനത്താണിത്​. സർക്കാർ കമ്പനികൾക്കുള്ള പ്രവർത്തന സബ്​സിഡി 2018ൽ 143 ദശലക്ഷം റിയാലായിരുന്നത്​ 190 ദശലക്ഷം റിയാലായി ഉയർന്നു. സബ്​സിഡി നിരക്കിലുള്ള വാഹന, മറൈൻ ഇന്ധനം ലഭിക്കുന്ന സ്വദേശികൾക്ക്​ പിന്തുണ നൽകുന്നതിനായി 39.9 ദശലക്ഷം റിയാൽ ചെലവഴിച്ചു.

തൊട്ടു മുൻവർഷം 20 ദശലക്ഷം റിയാൽ ചെലവഴിച്ച സ്​ഥാനത്താണിത്​. ചിലയിനം ഭക്ഷ്യോൽ​പന്നങ്ങൾക്കായി ചെലവഴിച്ച തുക 4.8 ദശലക്ഷം റിയാലിൽനിന്ന്​ 2.9 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്​. സർക്കാറി​െൻറ മൊത്തം വരുമാനം 2018ൽ 10.950 ശത​േകാടി റിയാലായിരുന്നത്​ 10.588 ശതകോടി റിയാലായി കുറഞ്ഞതായും ദേശീയ സ്​ഥിതി വിവര കേന്ദ്രത്തി​െൻറ റിപ്പോർട്ടിൽ പറയുന്നു. എണ്ണവിലയിടിവിന്​ ഒപ്പം കോവിഡുകൂടി വന്നെത്തിയതോടെ ഒമാൻ സർക്കാർ നിരവധി ചെലവ്​ ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചിരുന്നു.ചെലവുചുരുക്കൽ നടപടികൾ വഴി സ്​റ്റേറ്റ്​ ബജറ്റിൽ ഏകദേശം 500 ദശലക്ഷം റിയാലി​െൻറ കുറവാണ്​ ഉണ്ടായിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman newssubcd
Next Story