മസ്കത്ത്: രാജ്യത്തെ ഡിജിറ്റൽ പരിവർത്തന പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയവും മൈക്രോസോഫ്റ്റും തമ്മിൽ കരാർ ഒപ്പുവെച്ചു. കൃത്രിമ ബുദ്ധിയിലും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യയിലും ആവശ്യമായ പരിശീലനം നൽകി വിദ്യാർഥികൾ, അക്കാദമിക് സ്ഥാപനങ്ങൾ, സൂക്ഷ്മ, ചെറുകിട, ഇടത്തരം കമ്പനികൾ, സർക്കാർ ജീവനക്കാർ എന്നിവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില്‍ നടക്കുന്ന കോമക്സില്‍ പ്രദര്ശനവേദിയിൽവെച്ചായിരുന്നു കരാർ ഒപ്പിട്ടത്.