Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 1:19 PM GMT Updated On
date_range 18 July 2020 1:19 PM GMTന്യൂനമർദം: ഒമാനിൽ മഴ തുടങ്ങി
text_fieldsbookmark_border
മസ്കത്ത്: ന്യൂനമർദത്തിെൻറ ഫലമായി ഒമാനിലെ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ മഴ തുടങ്ങി. ദോഫാറിനും അൽ വുസ്തക്കും പുറമെ തെക്കൻ ശർഖിയ ഗവർണറേറ്റിലും തിങ്കളാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ ഏറ്റവും പുതിയ മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കാറ്റും ഉണ്ടാകും. ശനി, ഞായർ ദിവസങ്ങളിലായി 80 മില്ലീമീറ്റർ വരെ മഴ ലഭിക്കാനാണിട. അതിനാൽ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ദൂരകാഴ്ച കുറയാനുമിടയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കുകയും ചെയ്യും. അറബിക്കടലിെൻറ തീരത്ത് തിരമാലകൾ നാല് മീറ്റർ വരെ ഉയരാനിടയുണ്ട്. ഒമാെൻറ ഏതാണ്ടെല്ലാ ഗവർണറേറ്റുകളും ശനിയാഴ്ച മേഘാവൃതമാണെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മസ്കത്ത് അടക്കം മേഖലകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story