Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമഴ: മത്ര സൂഖ്​ പകൽ...

മഴ: മത്ര സൂഖ്​ പകൽ പ്രവർത്തിച്ചില്ല

text_fields
bookmark_border
മഴ: മത്ര സൂഖ്​ പകൽ പ്രവർത്തിച്ചില്ല
cancel
camera_alt???? ???????? ??????????????????

മ​ത്ര: ക​ന​ത്ത മ​ഴ മ​ത്ര സൂ​ഖി​​െൻറ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു. ബു​ധ​നാ​ഴ്​​ച പ​ക​ൽ​സ​മ​യ​ത്ത്​ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​ല്ല. മ​ഴ​യൊ​ഴി​ഞ്ഞ ശേ​ഷം വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ ഉ​യ​ര​മു​ള്ള ഭാ​ഗ​ത്തെ ക​ട​ക​ൾ മാ​ത്രം തു​റ​ന്നു. വെ​ള്ള​മൊ​ഴു​ക്ക് തു​ട​രു​ന്ന​തി​നാ​ല്‍ പോ​ര്‍ബ​മ്പ ഭാ​ഗ​ത്തു​ള്ള സൂ​ഖ് ഒ​രി​ട​ത്തും തു​റ​ന്നി​ല്ല. രാ​വി​ലെ ഒ​മ്പ​തോ​ടെ ആ​രം​ഭി​ച്ച മ​ഴ വൈ​കാ​തെ ശ​ക്​​തി​പ്പെ​ട്ടു. തു​ട​ര്‍ന്ന് റോ​ഡു​ക​ളി​ലും ഗ​ല്ലി​ക​ളി​ലു​മൊ​ക്കെ വെ​ള്ള​ക്കെ​ട്ടു​ക​ളും രൂ​പ​പ്പെ​ട്ടു. സൂ​ഖി​ലൂ​ടെ ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ലും ഉ​ണ്ടാ​യി. പ്ര​ധാ​ന നി​ര​ത്തു​ക​ളി​ലൂ​ടെ വെ​ള്ളം നി​റ​ഞ്ഞൊ​ഴു​കി​യ​തി​നാ​ല്‍ രാ​വി​ലെ ക​ട തു​റ​ക്കാ​നാ​യി പു​റ​പ്പെ​ട്ട​വ​ർ​ക്ക്​ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ ഏ​താ​നും ത​വ​ണ​ത്തെ മ​ഴ​യ​നു​ഭ​വം മു​ന്നി​ലു​ണ്ടാ​യ​തി​നാ​ല്‍ ക​ട​ക​ളി​ല്‍ വെ​ള്ളം അ​ടി​ച്ചു ക​യ​റാ​തി​രി​ക്കാ​ന്‍ സൂ​ഖി​ലെ ക​ട​ക​ളൊ​ക്കെ പൂ​ട്ടി​യ ശേ​ഷം ഷ​ട്ട​റു​ക​ളു​ടെ​യും മ​റ്റും വി​ള്ള​ലു​ക​ളി​ല്‍ ഫോം ​അ​ടി​ച്ച് ഭ​ദ്ര​മാ​ക്കി​യാ​ണ് ക​ട​യു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും സൂ​ഖ് വി​ട്ട​ത്.


സു​ല്‍ത്താ‍​െൻറ നി​ര്യാ​ണം മൂ​ലം നാ​ലു​ദി​വ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സൂ​ഖ് മ​ഴ മൂ​ലം അ​ഞ്ചാം ദി​വ​സ​വും പ്ര​വ​ര്‍ത്തി​ച്ചി​ല്ല. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി മു​ട​ങ്ങി​യ ക്രൂ​യി​സ് ക​പ്പ​ലി‍​െൻറ വ​ര​വ് പു​ന​രാ​രം​ഭി​ച്ച ദി​വ​സം കൂ​ടി​യാ​യി​രു​ന്നു ബു​ധ​നാ​ഴ്ച എ​ന്ന​ത്​ വ്യാ​പാ​രി​ക​ൾ​ക്ക്​ ഏ​റെ നി​രാ​ശ​യു​ണ്ടാ​ക്കി. രാ​വി​ലെ ആ​റി​ന്​ ത​ന്നെ ആ​ഡം​ബ​ര ക​പ്പ​ല്‍ മ​ത്ര തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്നു. മ​ഴ​യും സൂ​ഖി​നു​ള്ളി​ലൂ​ടെ​യു​ള്ള നീ​രൊ​ഴു​ക്കും കാ​ര​ണം സ​ഞ്ചാ​രി​ക​ള്‍ സൂ​ഖി​ലേ​ക്കി​റ​ങ്ങാ​തെ കോ​ര്‍ണീ​ഷി​ലെ ക​ട​ല്‍തീ​ര​ത്തു​കൂ​ടെ ഉ​ലാ​ത്തു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. അ​തേ​സ​മ​യം, മ​ഴ​യാ​സ്വാ​ദ​ന​ത്തി​നി​റ​ങ്ങു​ന്ന സ്വ​ദേ​ശി യു​വാ​ക്ക​ളെ ഇ​ത്ത​വ​ണ ക​ണ്ടി​ല്ല. സു​ല്‍ത്താ​​െൻറ വി​യോ​ഗ​വേ​ദ​ന​യി​ല്‍നി​ന്നും അ​വ​ര്‍ മു​ക്ത​മാ​യി​ല്ലെ​ന്ന​തി​​െൻറ സൂ​ച​ന​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanraingulf newsmathra sook
News Summary - rain-mathra sook-oman-gulf news
Next Story