You are here
പ്രവാസോത്സവം: സാധാരണക്കാരായ മുതിർന്ന പ്രവാസികളെ ആദരിക്കും
തെരഞ്ഞെടുക്കാൻ കമ്മിറ്റി രൂപവത്കരിച്ചു
സലാല: മീഡിയവൺ പ്രവാസോത്സവത്തിൽ സാധാരണക്കാരായ മുതിർന്ന പ്രവാസികൾക്ക് ആദരമൊരുക്കുമെന്ന് മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ റോഷൻ അറിയിച്ചു. സലാലയിൽ മൂന്നു പതിറ്റാണ്ടിലധികമായി പ്രവാസജീവിതം നയിക്കുന്ന സാധാരണ തൊഴിലാളി, കർഷകൻ, ചെറുകിട കച്ചവടക്കാരൻ, അധ്യാപകൻ, നഴ്സ് എന്നീ വിഭാഗങ്ങളിലുള്ള ഓരോ മലയാളികളെയാണ് ആദരിക്കുന്നത്.
ഇവരെ തെരഞ്ഞെടുക്കാൻ കോൺസുലാർ ഏജൻറ് രാജഗോപാൽ, സാമൂഹിക പ്രവർത്തകരായ മോഹൻ ദാസ് തമ്പി, ഡോ. നിഷ്താർ, യു.പി. ശശീന്ദ്രൻ, ജോസ് ചാക്കോ, നാസർ പെരിങ്ങത്തൂർ, സി. വിനയകുമാർ, കെ. ഷൗക്കത്തലി, അബ്ദുല്ല മുഹമ്മദ് എന്നിവരടങ്ങിയ സബ് കമ്മിറ്റിയെ കഴിഞ്ഞദിവസം നടന്ന സ്വാഗതസംഘ രൂപവത്കരണ കമ്മിറ്റി യോഗത്തിൽ നിയോഗിച്ചു. കൂടുതൽ വിവരങ്ങൾക്ക് അബ്ദുല്ല മുഹമ്മദിനെ 95851425 എന്ന നമ്പറിൽ ബന്ധപ്പെടണം.