Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേരള വിഭാഗം ഒാണാഘോഷം

കേരള വിഭാഗം ഒാണാഘോഷം

text_fields
bookmark_border
കേരള വിഭാഗം ഒാണാഘോഷം
cancel

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്‌ കേ​ര​ള വി​ഭാ​ഗ​ത്തി​​െൻറ ഈ ​വ​ർ​ഷ​ത്തെ ഓ​ണം-​ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ ടെ ഭാ​ഗ​മാ​യു​ള്ള ഓ​ണ​സ​ദ്യ​യും ക​ലാ​പ​രി​പാ​ടി​ക​ളും അ​ൽ​ഫ​ലാ​ജ് ഹോ​ട്ട​ലി​ൽ ന​ട​ന്നു. നാ​ട്ടി​ൽ നി​ന്നെ​ ത്തി​യ പാ​ച​ക വി​ദ​ഗ്​​ധ​ൻ ദേ​വ​ൻ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ​യി​ൽ 2500ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു​മ​ഹാ​വ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കേ​ര​ള വി​ഭാ​ഗം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​രു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച അ​ദ്ദേ​ഹം, ഓ​ണം-​ഈ​ദ് പ​രി​പാ​ടി ഒ​ന്നി​ച്ചാ​ഘോ​ഷി​ക്കു​ന്ന​തി​ലൂ​ടെ മ​ത​സൗ​ഹാ​ർ​ദ​ത്തി​​െൻറ​യും സാ​ഹോ​ദ​ര്യ​ത്തി​​െൻറ​യും മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണ്​ മ​ല​യാ​ളി​ക​ൾ സ​മൂ​ഹ​ത്തി​ന്​ ന​ൽ​കു​ന്ന​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.


വൈ​കീ​ട്ട് ആ​റി​ന്​ പ​ഞ്ച​വാ​ദ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ക​ലാ​സ​ന്ധ്യ എം​ബ​സി കൗ​ൺ​സി​ല​ർ പി.​കെ. പ്ര​കാ​ശ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ ക​ല്ല​റ ഗോ​പ​നും മ​ക​ൾ നാ​രാ​യ​ണി ഗോ​പ​നും ചേ​ർ​ന്നൊ​രു​ക്കി​യ ഗാ​ന​മേ​ള അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ​മാ​യി. തു​ട​ർ​ന്ന് കേ​ര​ള വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ ‘മ​ന​സ്സി​നു​ള്ളി​ലൊ​രോ​ണം’ എ​ന്ന ദൃ​ശ്യ​വി​രു​ന്ന്​ സ​ദ​സ്സി​ന്​ വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച യു​വ​ജ​നോ​ത്സ​വ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsonam
News Summary - onam-oman-gulf news
Next Story