Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2016 8:14 AM GMT Updated On
date_range 18 Dec 2016 8:18 AM GMTഇന്ത്യ കടന്നുപോകുന്നത് വിഷമംപിടിച്ച കാലഘട്ടത്തിലൂടെ –സക്കറിയ
text_fieldsbookmark_border
camera_alt????????? ?????????????? ?????? ?????????????? ??????????????? ????? ??????????????????????? ??????
മസ്കത്ത്: സമകാലീന ഇന്ത്യ കടന്നുപോകുന്നത് വിഷമംപിടിച്ച കാലഘട്ടത്തിലൂടെയാണെന്ന് സാഹിത്യകാരന്‍ സക്കറിയ അഭിപ്രായപ്പെട്ടു. ഫാഷിസത്തെ ഭയപ്പെട്ടിട്ട് കാര്യമില്ല. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായാവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നതെന്നും സക്കറിയ കൂട്ടിച്ചേര്‍ത്തു. മസ്കത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ക്ളബ് മലയാളം വിഭാഗം കേരളോത്സവത്തിന്‍െറയും 20ാം വാര്‍ഷികത്തിന്‍െറയും ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിടിമുറുക്കുന്ന ഫാഷിസത്തെ കുറിച്ച് മറ്റേത് പൗരനും ഉള്ള അസ്വസ്ഥത തനിക്കുമുണ്ട്. ഏതു ഭരണകൂടത്തിനും ഫാഷിസ്റ്റാകാം. അത് ഒരു പാര്‍ട്ടിക്ക് മാത്രം എഴുതിക്കൊടുത്തതല്ല. കോണ്‍ഗ്രസുകാരന്‍ ഫാഷിസ്റ്റാകുന്നത് നമ്മള്‍ മനസ്സിലാക്കുന്നില്ല അല്ളെങ്കില്‍ ഒരു പരിധിവരെ അത് വകവെച്ചുകൊടുക്കും.
ചിലര്‍ മതം, വര്‍ഗീയത, മതമൗലികവാദം തുടങ്ങി പ്രത്യേക അജണ്ടകളോടെ ഫാഷിസം നടപ്പാക്കുന്നു. ഇത്തരം നടപടികളാണ് ഭയപ്പാടിന് വഴിയൊരുക്കുന്നത്. ഒറ്റപ്പെട്ട വ്യക്തിയെന്ന നിലക്ക് ഇവര്‍ക്കെതിരെ വിപ്ളവം ഉണ്ടാക്കാന്‍ സാധിക്കുകയില്ല. പകരം നമ്മള്‍ ഓരോരുത്തരും മനസ്സാക്ഷിയില്‍ ജനാധിപത്യവാദിയും ജനാധിപത്യ, മതേതരത്വ വിശ്വാസിയും സാധുജനപക്ഷക്കാരനുമായിരിക്കുകയാണ് വേണ്ടത്. ജനാധിപത്യം ഉപയോഗിച്ചാണ് ഫാഷിസ്റ്റുകള്‍ അധികാരത്തില്‍ എത്തിയത്. അതേ ജനാധിപത്യത്തെ തലകീഴായി നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് അവരില്‍നിന്ന് ഉണ്ടാകുന്നത്. ജനാധിപത്യവും മതേതരത്വവുമാണ് നമ്മുടെ ഏക ആശാകിരണം. കേരളത്തില്‍ മാത്രമാണ് വിവിധ മതസ്ഥര്‍ സന്തോഷത്തിലും സൗഹാര്‍ദത്തിലും കഴിയുന്നത്. ഈ സൗഹാര്‍ദം അട്ടിമറിക്കാന്‍ നിരവധി പേരാണ് കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. ജനാധിപത്യത്തിലും മതേതരത്വത്തിലും എഴുത്തുകാര്‍ വിശ്വസിക്കണം. അല്ലാത്ത എഴുത്തുകാരന്‍ അപകടകാരിയാകുമെന്നും സക്കറിയ പറഞ്ഞു.
പ്രവാസി എഴുത്തുകാര്‍ അവഗണിക്കപ്പെടുന്നുവെന്ന ആശങ്കക്ക് അടിസ്ഥാനമില്ളെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച നോവലിസ്റ്റ് സേതു അഭിപ്രായപ്പെട്ടു. എന്ത് എഴുതുന്നു എന്നതിലാണ് കാര്യം. നൊസ്റ്റാള്‍ജിയ ഒഴിവാക്കി ആശങ്കകളും ആകുലതകളും എഴുതണം. പ്രവാസി എഴുത്തിന് മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. ഭൂതകാലത്തില്‍നിന്ന് ഊര്‍ജവും നടപ്പുകാലത്തിന്‍െറ ചൈതന്യവും ഉള്‍ക്കൊണ്ട് ഭാവിയിലേക്ക് നോക്കി വേണം എഴുതാന്‍. എന്നാല്‍, മാത്രമേ പുതിയ തലമുറ ശ്രദ്ധിക്കുകയുള്ളൂ. യുവജനങ്ങളുടെ മനസ്സില്‍ തൊടുന്ന എഴുത്തുകളാണ് വേണ്ടത്.
അവസരങ്ങള്‍ ലഭിക്കുന്നില്ളെന്ന് കരുതി നിരാശരാകരുത്. ജീവിതം കാണാനും വായിക്കാനും ചുറ്റുപാടുകളെ നിരീക്ഷിക്കാനും ശ്രമിക്കുക. എഴുത്തൊക്കെ സാധാരണപോലെ വരുമെന്നും സേതു അഭിപ്രായപ്പെട്ടു. എഴുത്തുകാരന് പ്രവാസിയെന്നും മറ്റുമുള്ള പ്രത്യേക റിസര്‍വേഷന്‍െറ ആവശ്യമില്ളെന്ന് കവി മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു. എഴുത്തുകാരന്‍ കരുത്താകണം. സ്വത്വ ശക്തി കൊണ്ടാണ് എഴുത്തുകാരന്‍ ശ്രദ്ധിക്കപ്പെടേണ്ടത്. അവസരങ്ങള്‍ നല്‍കുകയല്ല അവസരങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. എഴുത്തുകാരന്‍ അവസര യാചകന്‍ ആകരുത്. നല്ല വാക്കുകള്‍ പറയുന്ന കരുത്തരായ എഴുത്തുകാരെ ആരും തിരസ്കരിക്കില്ളെന്നും മധുസൂദനന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
കണ്‍വീനര്‍ ജി.കെ. കാരണവര്‍, കോ. കണ്‍വീനര്‍ താജുദ്ദീന്‍, കള്‍ചറല്‍ സെക്രട്ടറി പി. ശ്രീകുമാര്‍, സാഹിത്യവിഭാഗം സെക്രട്ടറി പാപ്പച്ചന്‍ ഡാനിയല്‍, സ്പോര്‍ട്സ് ആന്‍ഡ് എന്‍റര്‍ടെയിന്‍മെന്‍റ് വിഭാഗം സെക്രട്ടറി ബാബു തോമസ്, ചില്‍ഡ്രന്‍സ് വിഭാഗം സെക്രട്ടറി പ്രണതീഷ്, വനിതാ വിഭാഗം സെക്രട്ടറി ഹേമമാലിനി സുരേഷ്, ഡ്രാമ ആന്‍ഡ് മ്യൂസിക് വിഭാഗം സെക്രട്ടറി സുനില്‍കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Next Story