You are here

ഖനന, മത്സ്യ മേഖലകളിലെ സ്വദേശിവത്​കരണ തോത്​ ഉയർത്താൻ ഉത്തരവ്​ 

  • സ്വകാര്യ സ്​ഥാപനങ്ങളിലും സ്വദേശിവത്​കരണ തോത്​ ഉയർത്താൻ നിർദേശം

08:14 AM
29/06/2020

മസ്കത്ത്: ഖനന,മത്സ്യ മേഖലകളിൽ കൂടുതൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ മാനവ വിഭവ ശേഷി മന്ത്രി ഉത്തരവിറക്കി. വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യ ബന്ധനം, മത്സ്യവുമായി ബന്ധപ്പെട്ട വ്യവസായം, മത്സ്യ കൃഷി, മുതിർന്ന പദവികൾ എന്നിവയിൽ ഇൗ വർഷം 15 ശതമാനവും അടുത്ത വർഷം 20 ശതമാനവും 2022 ൽ 25 ശതമാനവും 2023 ൽ 30 ശതമാനവും2024 ൽ 35 ശതമാനവും സ്വദേശിവത്​കരണവും നടപ്പാക്കാനാണ് നിർദേശം. 

ഖനന മേഖലയിലെ സ്വകാര്യ സ്​ഥാപനങ്ങളിലും സ്വദേശിവത്​കരണ തോത്​ ഉയർത്താൻ ഉത്തരവിൽ പറയുന്നു. ഇൗ വർഷം 25 ശതമാനം, 2023ൽ 35 ശതമാനം, 2024ൽ 35 ശതമാനം എന്നിങ്ങനെയാണ്​ ഇൗ മേഖലയിലെ സ്​ഥാപനങ്ങൾ പാലി​ക്കേണ്ട സ്വദേശിവത്​കരണം. സ്​പെഷ്യലിസ്​റ്റ്​, ടെക്​നീഷ്യൻ, സ്​കിൽഡ്​ വർക്കർ, സെമി-സ്​കിൽഡ്​ വർക്കർ, സീനിയർ തസ്​തികകൾ എന്നിവയിലാണ്​ സ്വദേശിവത്​കരണം വേണ്ടത്​.

Loading...
COMMENTS