You are here

കോ​വി​ഡ്​: ക​രു​ത​ലി​െൻറ  ത​ണ​ലൊ​രു​ക്കി സു​ൽ​ത്താ​ൻ നാ​ട്​

  • രാ​ജ്യ​ത്തെ ആ​ദ്യ വൈ​റ​സ്​ ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ട്​ നാ​ലു​മാ​സം 

08:11 AM
26/06/2020
കോ​വി​ഡ്​ നി​ർ​ണ​യ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള ദൃ​ശ്യം

മ​സ്​​ക​ത്ത്​: കോ​വി​ഡി​നെ​തി​രാ​യ ​പോ​രാ​ട്ട​ത്തി​ൽ ക​രു​ത്തോ​െ​ട ഒ​മാ​ൻ മു​ന്നോ​ട്ട്. നാ​ലു​മാ​സം മു​മ്പാ​ണ്​ ഒ​മാ​നി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ്​ റി​പ്പോ​ർ​ട്ട് ചെ​യ്​​ത​ത്. ഫെ​ബ്രു​വ​രി 24ന്​ ​ഇ​റാ​നി​ൽ നി​ന്നെ​ത്തി​യ ര​ണ്ട്​ സ്വ​ദേ​ശി വ​നി​ത​ക​ളാ​യി​രു​ന്നു ആ​ദ്യ രോ​ഗി​ക​ൾ. അ​ന്നു​മു​ത​ൽ ഇ​ന്നു​വ​രെ ജാ​ഗ്ര​ത​യോ​ടെ​യും ക​രു​ത​ലോ​ടെ​യും സ്വ​ദേ​ശി​ക​ൾ​ക്കൊ​പ്പം വി​ദേ​ശി​ക​ളെ​യും ചേ​ർ​ത്തു​പി​ടി​ച്ചു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ഒ​മാ​ൻ ന​ട​ത്തി​വ​രു​ന്ന​ത്. ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്​ അ​ൽ സ​ഇൗ​ദി​​െൻറ നേ​രി​ട്ടു​ള്ള നാ​യ​ക​ത്വ​ത്തി​ലു​ള്ള ഇൗ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി കോ​വി​ഡ്​ വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ന​ല്ല മു​ന്നേ​റ്റം കാ​ഴ്​​ച​വെ​ക്കാ​ൻ ഒ​മാ​ന്​ സാ​ധി​ച്ചു. 

ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ സു​പ്രീം ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ക​യാ​ണ്​ സു​ൽ​ത്താ​ൻ ആ​ദ്യ​മാ​യി ചെ​യ്​​ത​ത്. ഇൗ ​സു​പ്രീം ക​മ്മി​റ്റി​യാ​ണ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഘ​ട്ടം​ഘ​ട്ട​മാ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കോ​വി​ഡ്​ രോ​ഗ നി​ർ​ണ​യം, ചി​കി​ത്സ എ​ന്നി​വ സ്വ​ദേ​ശി, വി​ദേ​ശി ഭേ​ദ​മി​ല്ലാ​തെ ഒ​മാ​നി​ൽ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച്​ സു​ൽ​ത്താ​ൻ പ്ര​ത്യേ​ക ഉ​ത്ത​ര​വ്​ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. തൊ​ഴി​ൽ-​താ​മ​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ ക​ഴി​യു​ന്ന​വ​ർ​ക്കും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കും രോ​ഗ നി​ർ​ണ​യ​വും ചി​കി​ത്സ​യും സൗ​ക​ര്യ​മാ​യി​രി​ക്കു​മെ​ന്നും പ​രി​ശോ​ധ​ന​ക്ക്​ എ​ത്തു​ന്ന​വ​രോ​ട്​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ തു​ട​ക്കം മു​ത​ലേ ആ​വ​ർ​ത്തി​ച്ച്​ വ്യ​ക്​​ത​മാ​ക്കു​ന്നു​ണ്ട്. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലു​ള്ള ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്​ വി​വി​ധ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ല​ട​ക്കം പോ​സ്​​റ്റ​റു​ക​ളും ബോ​ധ​വ​ത്​​ക​ര​ണ സ​ന്ദേ​ശ​ങ്ങ​ളും ത​യാ​റാ​ക്കി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

വി​ദേ​ശി​ക​ളു​ടെ രോ​ഗ നി​ർ​ണ​യ​ത്തി​ന്​ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​േ​റ​റ്റി​ൽ മ​ത്ര, സീ​ബ്, ഗാ​ല, റു​സൈ​ൽ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. മ​റ്റ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. രോ​ഗം സ്​​ഥി​രീ​ക​രി​ക്കു​ന്ന ബാ​ച്ച്​​ല​ർ താ​മ​സ സ്​​ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​ സ​ർ​ക്കാ​ർ ചെ​ല​വി​ൽ ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം തു​ട​ക്കം മു​ത​ലേ ന​ൽ​കി​വ​രു​ന്നു​ണ്ട്. രോ​ഗം ഗു​രു​ത​രാ​വ​സ്​​ഥ​യി​ലെ​ത്തു​ന്ന​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ മാ​റ്റി മി​ക​ച്ച ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്യു​ന്നു. കോ​വി​ഡ്​ ഗു​രു​ത​ര​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ പ്ലാ​സ്​​മ ചി​കി​ത്സ​യ​ട​ക്കം ന​ൽ​കി​വ​രു​ന്നു​ണ്ട്. ഇ​തു​വ​ഴി തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രു​ടെ നി​ല ഭേ​ദ​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ വ​കു​പ്പ്​ അ​റി​യി​ച്ചി​രു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി കോ​വി​ഡ്​ ആ​ശു​പ​ത്രി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നും വി​വ​ര​ങ്ങ​ൾ അ​റി​യാ​നു​മൊ​ക്കെ വി​വി​ധ മൊ​ബൈ​ൽ ആ​പ്പു​ക​ൾ, പ്ര​ത്യേ​ക വെ​ബ്സൈ​റ്റ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ആ​ശ്വാ​സം ന​ൽ​കി രോ​ഗ​മു​ക്​​ത​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ന്നു​ണ്ട്. മൊ​ത്തം രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ 53.6 ശ​ത​മാ​നം പേ​രാ​ണ്​ രോ​ഗ​മു​ക്​​ത​ർ. 142 പേ​രാ​ണ്​ ഇ​തു​വ​രെ മ​രി​ച്ച​ത്. മൊ​ത്തം രോ​ഗി​ക​ളു​ടെ ക​ണ​ക്ക്​ നോ​ക്കു​േ​മ്പാ​ൾ 0.4 ശ​ത​മാ​ന​മാ​ണ്​ മ​ര​ണ​നി​ര​ക്ക്. 

രാ​ജ്യ​ത്തെ ആ​റു ല​ക്ഷ​ത്തോ​ളം വ​രു​ന്ന വി​ദേ​ശി​ക​ളി​ൽ നാ​ലു​ല​ക്ഷം പേ​രും മ​ല​യാ​ളി​ക​ളാ​ണെ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. മ​ല​യാ​ളി​ക​ള​ട​ക്കം വി​ദേ​ശി ജ​ന​സം​ഖ്യ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ ഒ​മാ​നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ്​ രോ​ഗി​ക​ളു​ള്ള​ത്. ഇ​വ​ർ എ​ല്ലാ​വ​രും​ത​ന്നെ ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ളു​ടെ ഗു​ണ​ഭോ​ക്​​താ​ക്ക​ളാ​ണ്. െഎ​സൊ​ലേ​ഷ​ൻ സ​െൻറ​റു​ക​ളി​ൽ നി​ന്ന്​ രോ​ഗം ഭേ​ദ​മാ​യി എ​ത്തി​യ​വ​രെ​ല്ലാം ത​ങ്ങ​ൾ​ക്ക്​ ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സാ-​ഭ​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ പ​റ​യു​ന്നു. ത​ങ്ങ​ൾ​ക്ക്​ ല​ഭി​ച്ച ക​രു​ത​ലി​​െൻറ പ്ര​ത്യു​പ​കാ​ര​മാ​യി നി​ര​വ​ധി മ​ല​യാ​ളി​ക​ൾ രോ​ഗം ഭേ​ദ​മാ​യ ശേ​ഷം പ്ലാ​സ്​​മ​ദാ​ന​വും ന​ട​ത്തി​യി​രു​ന്നു. 

ജ​നു​വ​രി മു​ത​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​തി​നാ​ലാ​ണ്​ കോ​വി​ഡി​​െൻറ അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ലെ സ​മൂ​ഹ വ്യാ​പ​ന​ത്തെ പി​ടി​ച്ചു​കെ​ട്ടാ​ൻ സാ​ധി​ച്ച​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ സ​ഇൗ​ദി പ​റ​യു​ന്നു. വി​ദേ​ശി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മ​ത്ര വി​ലാ​യ​ത്താ​ണ്​ കോ​വി​ഡ​ി​​െൻറ കേ​ന്ദ്ര​സ്​​ഥാ​ന​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ രോ​ഗ​ത്തി​​െൻറ സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ര​ണ്ടു​മാ​സ​ത്തി​ല​ധി​കം സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ (​െഎ​സൊ​ലേ​ഷ​ൻ) ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലും ര​ണ്ടു​മാ​സ​ത്തോ​ളം നീ​ളു​ന്ന ലോ​ക്​​ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി. രോ​ഗ​പ്പ​ക​ർ​ച്ച​ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ത​ല​സ്​​ഥാ​ന ഗ​വ​ർ​ണ​റേ​റ്റി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ബ​ഹു​ഭൂ​രി​പ​ക്ഷ​വും നീ​ക്കി​ക്ക​ഴി​ഞ്ഞു. വാ​ണി​ജ്യ മേ​ഖ​ല​യി​ൽ മാ​ത്ര​മാ​ണ്​ അ​ൽ​പം നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ക്കി​യു​ള്ള​ത്. ദു​കം മേ​ഖ​ല​യാ​ണ്​ ഇ​പ്പോ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്ന പ്ര​ദേ​ശം. ഇ​വി​ടെ ജൂ​ലൈ മൂ​ന്നു​വ​രെ ലോ​ക്​​ഡൗ​ണാ​ണ്. ടൂ​റി​സ്​​റ്റു​ക​ൾ എ​ത്താ​തി​രി​ക്കാ​ൻ സ​ലാ​ല, മ​സീ​റ അ​ട​ക്കം മേ​ഖ​ല​ക​ളി​ലും ലോ​ക്​​ഡൗ​ൺ നി​ല​വി​ലു​ണ്ട്. 

ലോ​ക്​​ഡൗ​ൺ സ​മ​യ​ത്ത്​ മ​സ്​​ക​ത്തി​ല​ട​ക്കം ന​ഗ​ര​സ​ഭ​ക​ൾ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്വ​ദേ​ശി​ക​ൾ​ക്കൊ​പ്പം വി​ദേ​ശി കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തി​രു​ന്നു. ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്ത്​ കു​ടു​ങ്ങി​യ​വ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി സ​ന്ദ​ർ​ശ​ക വി​സ​ക​ളു​ടെ കാ​ലാ​വ​ധി ഇൗ ​മാ​സം അ​വ​സാ​നം വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. തൊ​ഴി​ൽ വി​സ​ക​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ത്​ ഒാ​ൺ​ലൈ​നി​ൽ പു​തു​ക്കാ​നും സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ആ​ധു​നി​ക സാ​േ​ങ്ക​തി​ക​ത​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച സം​വി​ധാ​ന​ങ്ങ​ൾ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വ​രെ പ്ര​ശ​സ്​​തി പി​ടി​ച്ചു​പ​റ്റു​ക​യും ചെ​യ്​​തു. 

Loading...
COMMENTS