Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറസിഡൻറ്​...

റസിഡൻറ്​ വിസയുള്ളവർക്ക്​ ഒമാനിലേക്ക്​ തിരികെ വരാൻ അനുമതി

text_fields
bookmark_border
റസിഡൻറ്​ വിസയുള്ളവർക്ക്​ ഒമാനിലേക്ക്​ തിരികെ വരാൻ അനുമതി
cancel

മസ്​കത്ത്​: കോവിഡ്​ ലോക്​ഡൗണിനെ തുടർന്ന്​ ഇന്ത്യയടക്കം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഒമാനിൽ റസിഡൻറ്​ വിസയുള്ളവർക്ക്​ തിരികെ വരാൻ അനുമതി നൽകി തുടങ്ങി. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലാണ്​ അനുമതി നൽകേണ്ടത്​. തൊഴിൽ വിസയിലുള്ളവർക്ക്​ പുറമെ ഫാമിലി ജോയിനിങ്​ വിസയിലുള്ളവർക്കും തിരികെ വരുന്നതിനുള്ള അനുമതിക്ക്​ അപേക്ഷിക്കാവുന്നതാണ്​. 

തിരികെ വരേണ്ടവരുടെ വിസ ഏത്​ കമ്പനിക്ക്​ കീഴിലാണോ ആ കമ്പനിയുടെ ലെറ്റർഹെഡിലാണ്​ അപേക്ഷ നൽകേണ്ടത്​. പാസ്​പോർട്ട്​, വിസ,റസിഡൻറ്​ കാർഡ്​ കോപ്പികൾ എന്നിവ ഇമെയിലിൽ അറ്റാച്ച്​ ചെയ്യണം. ഇതോടൊപ്പം നാട്ടിൽ നിന്ന്​ അടിയന്തിരമായി തിരികെ കൊണ്ടുവരേണ്ട സാഹചര്യവും ഇമെയിലിൽ വിശദമാക്കണം. CONSULAR@MOFA.GOV.OM എന്ന ഇമെയിൽ വിലാസത്തിലാണ്​ അപേക്ഷ അയക്കേണ്ടത്​. ഒാരോ കേസും പ്രത്യേകം പരിഗണിച്ചാണ്​ വിദേശകാര്യ മന്ത്രാലയം അനുമതി നൽകുക.

ഇങ്ങനെ അനുമതി നൽകുന്നവരുടെ പട്ടിക എയർ ഇന്ത്യ എക്​സ്​പ്രസിന്​ കൈമാറുകയാണ്​ ചെയ്യുക. തിരികെ വരുന്നവർക്കുള്ള ടിക്കറ്റിന്​ എയർഇന്ത്യ എക്​സ്​പ്രസ്​ 220 റിയാൽ മുതൽ 230 റിയാൽ വരെയാണ്​ ഒരു ടിക്കറ്റിന്​ ഇൗടാക്കുന്നത്​. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അപേക്ഷകൾക്കാണ്​ വിദേശകാര്യ മന്ത്രാലയം പൊതുവെ മുൻഗണന നൽകുന്നത്​. ഇതോടൊപ്പം ലോക്​ഡൗണിൽ നാട്ടിൽ കുടുങ്ങിയ കുട്ടികളടക്കം ഫാമിലി വിസയിലുള്ളവരുടെ അപേക്ഷകളും പരിഗണിക്കുന്നുണ്ട്​. ​

നാട്ടിൽ കുടുങ്ങിയ ത​​​െൻറ ഭാര്യയെയും മകനെയും തിരികെ കൊണ്ടുവരുന്നതിനായുള്ള അപേക്ഷക്ക്​ ഒമാൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയതായി മസ്​കത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി പറഞ്ഞു. അമേരിക്കയിലും യൂറോപ്പിലും പഠിക്കുന്ന റസിഡൻറ്​ വിസയുള്ള മലയാളി വിദ്യാർഥികൾ അടക്കമുള്ളവർ കഴിഞ്ഞ ദിവസങ്ങളിലായി ഒമാനിൽ മടങ്ങിയെത്തിയിട്ടുണ്ട്​. 

ഒമാൻ എയർ വഴിക്കും വിദേശകാര്യ മന്ത്രാലയത്തി​​​െൻറ അനുമതിക്ക്​ ശ്രമിക്കാവുന്നതാണ്​. അനുമതി ലഭിക്കുന്ന പക്ഷം സർവീസ്​ ചാർജായി അമ്പത്​ റിയാൽ നൽകേണ്ടി വരും. ഇന്ത്യയിലേക്ക്​ ചാർ​േട്ടഡ്​ സർവീസായി വന്ന്​ മടങ്ങുന്ന ഒമാൻ എയർ വിമാനങ്ങളിലായിരിക്കും ഇവർക്ക്​ മടങ്ങാനായി സാധിക്കുക. ഇതിന്​ പുതുതായി ടിക്കറ്റ്​ എടുക്കേണ്ടിയും വരും. ഒമാൻ എയർ വഴി അനുമതിക്ക്​ ശ്രമിക്കുന്നവർ പാസ്​പോർട്ടും റസിഡൻറ്​ കാർഡ്​ കോപ്പിയും infomct@omanair.com എന്ന വിലാസത്തിൽ ഇമെയിലായി നൽകണം. അനുമതി സംബന്ധിച്ച മറുപടി അഞ്ച്​ പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf return
News Summary - oman news
Next Story