Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: നിയമലംഘകരുടെ...

കോവിഡ്​: നിയമലംഘകരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ സുപ്രീം കമ്മിറ്റി നിർദേശം 

text_fields
bookmark_border
കോവിഡ്​: നിയമലംഘകരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ സുപ്രീം കമ്മിറ്റി നിർദേശം 
cancel

മസ്​കത്ത്​: രാജ്യത്ത്​ വർധിച്ചുവരുന്ന കോവിഡ്​ വ്യാപനത്തിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീം കമ്മിറ്റി. രോഗപകർച്ച തടയുന്നതി​​െൻറ ഭാഗമായി കോവിഡ്​ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ സംഖ്യ വർധിപ്പിക്കാൻ ആഭ്യന്തര മന്ത്രി സയ്യിദ്​ ഹമൂദ്​ ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്​ച നടന്ന സുപ്രീംകമ്മിറ്റി യോഗം തീരുമാനിച്ചു. ഇതോടൊപ്പം വിവിധ നിയമലംഘനങ്ങൾ നടത്തുന്നവരുടെ പേരുകളും ചിത്രങ്ങളും വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാനും സുപ്രീം കമ്മിറ്റി ബന്ധപ്പെട്ട അധികൃതർക്ക്​ നിർദേശം നൽകി. 

ചൊവ്വാഴ്​ചയിലെ കണക്കനുസരിച്ച്​ രാജ്യത്ത്​ മൊത്തം 48,997 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിലാണ്​ രോഗബാധിതരുടെ എണ്ണം ഏതാണ്ട്​ ഇരട്ടിയോളമായി കുതിച്ചുയർന്നത്​. ഇതോടൊപ്പം മരണ നിരക്കും വർധിച്ചു. 

വിവിധ ഗവർണറേറ്റുകളിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവും ഉയരുന്ന മരണനിരക്കും ആശങ്കയോടെയാണ്​ വീക്ഷിക്കുന്നതെന്ന്​ സുപ്രീം കമ്മിറ്റി പ്രസ്​താവനയിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmalayalam news
News Summary - oman news
Next Story