Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനില്‍ ശീതക്കാറ്റും...

ഒമാനില്‍ ശീതക്കാറ്റും പൊടിക്കാറ്റും നാളെ വരെ

text_fields
bookmark_border
ഒമാനില്‍ ശീതക്കാറ്റും പൊടിക്കാറ്റും നാളെ വരെ
cancel
camera_alt????? ????????????? ????????????????????? ???????

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ അ​സ്​​ഥി​ര കാ​ലാ​വ​സ്​​ഥ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്​​ത മ​ഴ​ ക്കു​ശേ​ഷ​മു​ള്ള ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​​െൻറ ഫ​ല​മാ​യി രാ​ജ്യ​ത്ത്​ താ​പ​നി​ല താ​ഴ്​​ ന്നു. മ​സ്​​ക​ത്ത്​ അ​ട​ക്കം വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക​ന​ത്ത ശീ​ത​ക്ക​റ്റാ​ണ്. അ​ൽ വു​സ്​​ത​യി​ലു ം ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ​യു​മ​ട​ക്കം തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റും വീ​ശി.

രാ​ത് രി​യാ​ണ്​ ശീ​ത​ക്കാ​റ്റ്​ ക​രു​ത്തോ​ടെ വീ​ശു​ന്ന​ത്. മ​സ്​​ക​ത്തി​ല​ട​ക്കം വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ മൂ​ടി​ക്കെ​ട്ടി​യ അ​വ​സ്​​ഥ​യി​ലാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ​യും ല​ഭി​ച്ചു. ജ​ബ​ൽ അ​ഖ്​​ദ​റി​ൽ തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ മ​ഞ്ഞു​വീ​ഴ്​​ച​യു​മു​ണ്ടാ​യി. ഇ​വി​ടെ താ​പ​നി​ല മൈ​ന​സ്​ ര​ണ്ടു​ ഡി​ഗ്രി വ​രെ താ​ഴ്​​ന്നു. വ​ട​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ്​ ഇ​ന്നും നാ​ളെ​യു​ം തു​ട​രു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. കാ​റ്റി​​െൻറ ശ​ക്തി ഇ​ന്നും നാ​ളെ​യും കു​റ​വാ​യി​രി​ക്കും. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല 14 ഡി​ഗ്രി മു​ത​ൽ 20 ഡി​ഗ്രി വ​രെ​യും പ​ർ​വ​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​റ്റ അ​ക്ക​വു​മാ​കും.

പൊ​ടി​ക്കാ​റ്റി​​െൻറ ഫ​ല​മാ​യി ദൂ​ര​ക്കാ​ഴ്​​ച കു​റ​യു​ന്ന​തി​നാ​ൽ വാ​ഹ​ന​യാ​ത്രി​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​ർ.​ഒ.​പി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. അ​ൽ അ​ഷ്​​ക​റ​യി​ൽ​നി​ന്ന്​ ക്വാ​ഹി​ദ്​ വ​ഴി റാ​സ്​​അ​ൽ​റു​ൈ​വ​സി​ലേ​ക്കു​ള്ള റോ​ഡി​ൽ മ​ണ​ൽ​ക്കൂ​ന​ക​ളു​ള്ള​തി​നാ​ൽ വാ​ഹ​ന​യാ​ത്രി​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​ർ.​ഒ.​പി തി​ങ്ക​ളാ​ഴ്​​ച മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച മു​ത​ൽ രാ​ജ്യ​ത്ത്​ മ​ഴ​യു​ണ്ട്. വ്യാ​ഴാ​ഴ്​​ച മു​ത​ൽ ശ​നി​യാ​ഴ്​​ച വ​രെ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ഖ​സ​ബി​ലാ​ണ്​ കൂ​ടു​ത​ൽ മ​ഴ പെ​യ്​​ത​ത്​- 53 മി​ല്ലി​മീ​റ്റ​ർ. മ​സ്​​ക​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി മു​ത​ലാ​ണ്​ മ​ഴ തു​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ​യും മ​ത്ര​യ​ട​ക്കം മേ​ഖ​ല​ക​ളി​ൽ ചാ​റ്റ​ൽ​മ​ഴ പെ​യ്​​തു. കാ​റ്റി​ൽ ക​ട​ലി​ള​കി​യ​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്ച ടൂ​റി​സ്​​റ്റു​ക​ളു​മാ​യെ​ത്തി​യ ക്രൂ​സ്​ ക​പ്പ​ല്‍ മ​ത്ര​യി​ൽ അ​ടു​ക്കാ​തെ മ​ട​ങ്ങി. തി​ര​മാ​ല​ക​ൾ ഉ​യ​ര​ത്തി​ല്‍ വീ​ശി​യ​ടി​ക്കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsjabal
News Summary - oman-jabal-gulf news
Next Story