You are here

ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 2.8 ശ​ത​മാ​നം കു​റ​ഞ്ഞു 

  • 6,72,169 ഇ​ന്ത്യ​ക്കാ​രാ​ണ്​ ജൂ​ൺ അ​വ​സാ​ന​ത്തെ ക​ണ​ക്കു​പ്ര​കാ​ര​മു​ള്ള​ത്​ 

08:25 AM
09/08/2018

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യി ക​ണ​ക്കു​ക​ൾ. ജൂ​ൺ അ​വ​സാ​ന​ത്തെ ക​ണ​ക്ക്​ പ്ര​കാ​രം 672,169 ഇ​ന്ത്യ​ക്കാ​രാ​ണ്​ ഒ​മാ​നി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​നെ അ​പേ​ക്ഷി​ച്ച്​ 2.8 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വാ​ണ്​ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ​ത്. പാ​കി​സ്​​താ​ൻ സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണ​മാ​ക​െ​ട്ട ഇ​ക്കാ​ല​യ​ള​വി​ൽ 5.1 ശ​ത​മാ​നം കു​റ​ഞ്ഞ്​ 225,563 ആ​യി. ബം​ഗ്ലാ​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ​ത്​ 4.1 ശ​ത​മാ​ന​മാ​ണ്. അ​തേ​സ​മ​യം, ഉ​ഗാ​ണ്ട​യി​ൽ നി​ന്നു​ള്ള പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ക്കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യ​ത്​ മു​പ്പ​ത്​ ശ​ത​മാ​ന​ത്തി​​െൻറ വ​ർ​ധ​ന​വാ​ണ്. 

ഡി​സം​ബ​റി​ൽ 24,449 ആ​യി​രു​ന്ന ഉ​ഗാ​ണ്ട​ക്കാ​രു​ടെ എ​ണ്ണം ജൂ​ണി​ൽ 31,945 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ കൂ​ടു​ത​ൽ പേ​രും സ്​​ത്രീ​ക​ളാ​ണ്. ആ​കെ 350 പേ​ർ മാ​ത്ര​മാ​ണ്​ പു​രു​ഷ​ന്മാ​ർ. വീ​ട്ടു​േ​ജാ​ലി​ക്കാ​രാ​യാ​ണ്​ കൂ​ടു​ത​ൽ സ്​​ത്രീ​ക​ളും എ​ത്തു​ന്ന​ത്.  ഏ​ഷ്യ​ൻ രാ​ഷ്​​ട്ര​ങ്ങ​ൾ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ റി​ക്രൂ​ട്ട്​​മ​െൻറി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഉ​ഗാ​ണ്ട​യി​ൽ​നി​ന്നു​ള്ള വീ​ട്ടു​​ജോ​ലി​ക്കാ​രെ കൂ​ടു​ത​ലാ​യി റി​ക്രൂ​ട്ട്​ ചെ​യ്​​തു തു​ട​ങ്ങി​യ​ത്. 

Loading...
COMMENTS