Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ– ഇ​ന്ത്യ എ​യ​ർ...

ഒ​മാ​ൻ– ഇ​ന്ത്യ എ​യ​ർ ബ​ബ്​​ൾ ക​രാ​ർ: ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ന്നു

text_fields
bookmark_border
ഒ​മാ​ൻ– ഇ​ന്ത്യ എ​യ​ർ ബ​ബ്​​ൾ ക​രാ​ർ: ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ന്നു
cancel
camera_alt

സലാം എയർ സി.ഇ.ഒ ക്യാപ്​റ്റൻ മുഹമ്മദ്​ അഹമ്മദ്

മ​സ്​​ക​ത്ത്​: ഒ​മാ​നും ഇ​ന്ത്യ​ക്കു​മി​ട​യി​ലെ വി​മാ​ന​യാ​ത്ര വൈ​കാ​തെ സു​ഗ​മ​മാ​യേ​ക്കും. ഇ​രു രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കു​മി​ട​യി​ൽ നി​യ​ന്ത്രി​ത വി​മാ​ന സ​ർ​വി​സ്​ (എ​യ​ർ ബ​ബ്​​ൾ) ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന്​ സ​ലാം എ​യ​ർ സി.​ഇ.​ഒ ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

കോ​വി​ഡ്​ മ​ഹാ​മാ​രി​ക്ക്​ മു​മ്പ്​ ഒ​മാ​നും ഇ​ന്ത്യ​ക്കു​മി​ട​യി​ലെ വി​മാ​ന യാ​ത്രി​ക​രു​ടെ എ​ണ്ണം ഉ​യ​ർ​ന്ന തോ​തി​ലാ​യി​രു​ന്നു. അ​തി​നാ​ൽ, എ​യ​ർ ബ​ബ്​​ൾ ക​രാ​ർ ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളി​ലെ​യും വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക്​ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദി​നെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക മാ​ധ്യ​മം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.എ​യ​ർ ബ​ബ്​​ൾ ക​രാ​ർ എ​ന്ന്​ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന്​ പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​തി​ന്​ മു​ന്നോ​ടി​യാ​യി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യേ​ണ്ട​തു​ണ്ട്.

അ​ധി​കൃ​ത​ർ ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. എ​യ​ർ ബ​ബ്​​ൾ ധാ​ര​ണ​യി​ല്ലാ​തെ ത​ന്നെ ഒ​രു ദി​വ​സം ഒ​ന്നി​ല​ധി​കം വി​മാ​നം എ​ന്ന തോ​തി​ൽ സ​ലാം എ​യ​ർ ഇ​ന്ത്യ​യി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തി​യ​താ​യി സി.​ഇ.​ഒ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മൂ​ന്ന്​ മാ​സ​ത്തി​നി​ടെ 600ഒാ​ളം ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വി​സു​ക​ളാ​ണ്​ സ​ലാം എ​യ​ർ ന​ട​ത്തി​യ​ത്. ഇ​തി​ൽ ഏ​റി​യ പ​ങ്കും ഇ​ന്ത്യ​യി​ലേ​ക്കാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലേ​ക്ക്​ റെ​ഗു​ല​ർ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്ക്​ സ​ലാം എ​യ​ർ ശ്ര​മി​ച്ചു​വ​രു​ക​യാ​ണെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു.

അ​നു​മ​തി ല​ഭി​ക്കു​ന്ന പ​ക്ഷം കേ​ര​ള​ത്തി​ലേ​ക്ക്​ സ​ർ​വി​സ്​ തു​ട​ങ്ങു​ന്ന​തി​നാ​കും പ്ര​ഥ​മ പ​രി​ഗ​ണ​ന. കേ​ര​ള​ത്തി​ന്​ പു​റ​മെ ഇ​ന്ത്യ​യി​ലെ മ​റ്റ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും അ​നു​മ​തി ല​ഭി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ്​ പ്ര​തീ​ക്ഷ. നി​ല​വി​ൽ ഒ​മാ​നി​ലേ​ക്ക്​ വ​രു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​െൻറ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ തു​റ​ക്കു​ന്ന​തോ​ടെ ഇൗ ​വ്യ​വ​സ്​​ഥ എ​ടു​ത്തു​ക​ള​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newsOman-India Air Bubble Agreement
Next Story