ഒമാൻ നിരവധി തസ്തികകളിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നടപടികൾ വ്യാപിപ്പിച്ച് ഒമാൻ. ആറു മേഖലകളിലെ ഫിനാൻസ്, അക്കൗണ്ടിങ് ജോലികളിലാണ് ഏറ്റവും പുതുതായി വിദേശികൾക്ക് വിസവിലക്ക് ഏർപ്പെടുത്തിയത്.
ഇൻഷുറൻസ് കമ്പനികളിലെയും ഇൻഷുറൻസ് ബ്രോക്കറേജ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളിലെയും ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റിവ് തസ്തികകളാണ് സ്വദേശിവത്കരണം ഏർപ്പെടുത്തിയ ആദ്യത്തെ വിഭാഗം. ഷോപ്പിങ് മാളുകൾക്കുള്ളിലെ സ്ഥാപനങ്ങളിലെ വിൽപന, അക്കൗണ്ടിങ്, മണി എക്സ്ചേഞ്ച്, അഡ്മിനിസ്ട്രേഷൻ, സാധനങ്ങൾ തരംതിരിക്കൽ തുടങ്ങിയ ജോലികളിലും വിദേശികൾക്ക് വിലേക്കർപ്പെടുത്തി. വാഹന ഏജൻസികളിലെ അക്കൗണ്ട് ഒാഡിറ്റിങ് തസ്തിക, പഴയതും പുതിയതുമായ വാഹനങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട എല്ലാ തസ്തികകൾ എന്നിവയും സ്വദേശിവത്കരിച്ചിട്ടുണ്ട്. ഏജൻസികളിലെ പഴയതും പുതിയതുമായ വാഹനവിൽപനയുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടിങ് ജോലികളിലും ആേട്ടാ ഏജൻസികളിലെ പുതിയ വാഹനങ്ങളുടെ സ്പെയർപാർട്സ് വിൽപനയുമായി ബന്ധപ്പെട്ട തസ്തികകളിലും വിദേശികളെ ജോലിക്കെടുക്കുന്നതിന് വിലേക്കർപ്പെടുത്തിയതായി ഞായറാഴ്ച പുറത്തിറങ്ങിയ മന്ത്രിതല ഉത്തരവിൽ പറയുന്നു. മലയാളികളെ കാര്യമായിതന്നെ ബാധിക്കുന്നതാണ് പുതിയ സ്വദേശിവത്കരണ നീക്കം. ഇൻഷുറൻസ് കമ്പനികളിലും ഇൻഷുറൻസ് ബ്രോക്കറേജ് രംഗത്തും ഇതിനകം 80 ശതമാനത്തോളം സ്വദേശിവത്കരണം നടന്നുകഴിഞ്ഞു.
ഇപ്പോൾ സ്വദേശിവത്കരണം പ്രഖ്യാപിച്ച ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിൽ നിരവധി മലയാളികളാണ് ജോലിയെടുക്കുന്നത്. വാഹന വിൽപന ഏജൻസികൾ, ഷോപ്പിങ് മാളുകളിലെ സ്റ്റോറുകൾ എന്നിവയിലും സമാന സാഹചര്യംതന്നെയാണ്. ഇൗ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിലവിലെ വിസാ കാലാവധി പൂർത്തിയാക്കിയാൽ പുതുക്കിനൽകുകയില്ല.
ഡ്രൈവിങ് ജോലിയിൽ വിദേശികൾക്ക് നിയന്ത്രണം
മസ്കത്ത്: ഡ്രൈവിങ് ജോലിയിൽ വിദേശികൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഇന്ധനം, കാർഷിക ഉൽപന്നങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങിയവ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സ്വദേശി ഡ്രൈവർ മാത്രമേ പാടുള്ളൂവെന്ന് തൊഴിൽ മന്ത്രി ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
എല്ലാതരത്തിലുള്ള വാഹനങ്ങൾക്കും ഇൗ നിയമം ബാധകമായിരിക്കും. എന്നാൽ, സ്വദേശി തൊഴിലുടമയുടെ മുഴുവൻ സമയ മേൽനോട്ടത്തിലുള്ള ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് കാർഷിക ഉൽപന്നങ്ങളും ഭക്ഷ്യോൽപന്നങ്ങളും വിൽപന ചെയ്യുന്ന വാഹനങ്ങൾക്ക് വിദേശി ഡ്രൈവർമാരെ വെക്കാൻ നിബന്ധനകൾക്ക് വിധയമായി അനുമതി നൽകും.
ചെറുകിട-ഇടത്തരം വ്യവസായ വികസന അതോറിറ്റിയിലും (റിയാദ), സോഷ്യൽ ഇൻഷുറൻസ് പൊതു അതോറിറ്റി (പി.എ.എസ്.െഎ) എന്നിവയിലും രജിസ്റ്റർ ചെയ്തവയായിരിക്കണം ഇൗ സ്ഥാപനങ്ങൾ. സ്ഥാപനത്തിെൻറ പേരിൽ വാണിജ്യ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവയുമായിരിക്കണം വാഹനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

