You are here

റ​മ​ദാ​ൻ: മു​വാ​സ​ലാ​ത്ത്​ സ​ർ​വി​സു​ക​ൾ  അ​ർ​ധ​രാ​ത്രി വ​രെ

12:14 PM
15/05/2018

മ​സ്​​ക​ത്ത്​: റ​മ​ദാ​നി​ൽ മ​സ്​​ക​ത്തി​ലെ റൂ​ട്ടു​ക​ളി​ൽ അ​ർ​ധ​രാ​ത്രി വ​രെ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു. രാ​വി​ലെ 6.30ന്​ ​സ​ർ​വി​സ്​ ആ​രം​ഭി​ക്കും. ഒാ​രോ 15, 20 മി​നി​റ്റു​ക​ളി​ൽ​  ബ​സ്​ ല​ഭ്യ​മാ​കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും സ​മ​യ​ക്ര​മം. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ന്​ പു​റ​ത്തേ​ക്കു​ള്ള സ​ർ​വി​സു​ക​ളി​ലെ ആ​ളു​ക​ളു​ടെ ടി​ക്ക​റ്റ്​ നി​ര​ക്കി​ലും ഷി​പ്പി​ങ്​ സ​ർ​വി​സ്​ ഫീ​സി​ലും 20 ശ​ത​മാ​നം ഇ​ള​വ്​ ന​ൽ​കു​മെ​ന്നും ദേ​ശീ​യ പൊ​തു​ഗ​താ​ഗ​ത ക​മ്പ​നി അ​റി​യി​ച്ചു.

റ​മ​ദാ​നി​ൽ യാ​ത്രാ​സൗ​ക​ര്യം സു​ഗ​മ​മാ​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ്​ മ​റ്റു​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലേ​ക്കു​ള്ള സ​ർ​വി​സി​ന്​ 20 ശ​ത​മാ​നം നി​ര​ക്കി​ള​വ്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഷി​പ്പി​ങ്​ സ​ർ​വി​സ്​ ഫീ​സി​ലെ ഇ​ള​വ്​ ഉ​പ​ഭോ​ക്​​താ​ക്ക​ളെ പ്ര​ത്യേ​കി​ച്ച്​ ചെ​റു​കി​ട-​ഇ​ട​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ളെ ത​ങ്ങ​ളു​ടെ സേ​വ​നം കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പ്രേ​രി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണെ​ന്നും മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു. റ​മ​ദാ​നി​ലെ ജോ​ലി​ക്കാ​രു​ടെ സ​മ​യ​ക്ര​മം ക​ണ​ക്കി​ലെ​ടു​ത്ത്​ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ ബ​ർ​ക്ക, സ​മാ​ഇൗ​ൽ, റു​സ്​​താ​ഖ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. മ​റ്റ്​ സ​ർ​വി​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മൊ​ന്നു​മി​ല്ല. 

Loading...
COMMENTS