You are here

മിഷൻ വിങ്സ് ഒാഫ് കംപാഷൻ: റീനയും കൊച്ചുമകളും നാടണഞ്ഞു

01:14 AM
27/06/2020

മസ്കത്ത്: കോവിഡ് ലോക്ഡൗൺ നിരവധി കുടുംബങ്ങളിലെ അംഗങ്ങളെയാണ് കേരളത്തിലും ഒമാനിലുമായി കുടുക്കിയിട്ടത്. തിരുവനന്തപുരം സ്വദേശി റീനയും രണ്ട് വയസായ കൊച്ചുമകൾ കുഞ്ഞുലക്ഷ്മിയും ഇങ്ങനെ ദുരിതത്തിൽപ്പെട്ടവരുടെ പ്രതിനിധിയാണ്. എന്തായാലും മാസങ്ങളുടെ ദുരിത ജീവിതത്തിന് ഒടുവിൽ റീനയും കൊച്ചുമകളും നാട്ടിലേക്ക് മടങ്ങി.

നാടണയാൻ വഴിയില്ലാത്തവർക്ക് തുണയാകാൻ ഗൾഫ് മാധ്യമവും മീഡിയാവണ്ണും ചേർന്ന് ഒരുക്കിയ മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിൽ പെടുത്തിയാണ് ഇരുവർക്കും ടിക്കറ്റ് നൽകിയത്. വ്യാഴാഴ്ചയിലെ തിരുവനനതപുരത്തിനുള്ള വന്ദേഭാരത് വിമാനത്തിലാണ് ഇവർ മടങ്ങിയത്.

ബ്യുട്ടീഷനായി ജോലി നോക്കിയിരുന്ന മകൾക്ക് ലോക്ഡൗൺ മൂലം നാട്ടിൽ നിന്ന് തിരിച്ചുവരാൻ കഴിയാതിരുന്നതാണ് ഇവരുടെ ജീവിതത്തെ അനിശ്ചിതാവസ്ഥയിലാക്കിയത്. ഗുബ്രയിൽ ഒരു ഫ്ലാറ്റിൽ ജീവിതം തള്ളി നീക്കുകയായിരുന്ന ഇവർക്ക് പ്രവാസി വെൽഫെയർ ഫോറത്തി​െൻറ പ്രവർത്തകരാണ് തുടക്കം മുതൽ ഭക്ഷണവും മറ്റു അവശ്യ വസ്തുക്കളും എത്തിച്ചുനൽകിയിരുന്നത്.

പിന്നീടാണ് മടക്ക യാത്രക്ക് അവസരമൊരുങ്ങിയതും മിഷൻ വിങ്സ് ഒാഫ് കംപാഷനിൽ ഉൾപ്പെടുത്തി ടിക്കറ്റ് നൽകിയതും. ഫക്രുദീൻ, ഫൈസൽ ഗൂബ്ര തുടങ്ങിയവരാണ് ഇവരുടെ മടക്കയാത്രക്ക് വേണ്ട ശ്രമങ്ങൾ നടത്തിയത്.

Loading...
COMMENTS