You are here

മെ​കു​നു: മു​ഗ്​​സൈ​ലി​ൽ സ​മാ​ന്ത​ര പാ​ത നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ

15:30 PM
14/06/2018
മു​ഗ്​​സൈ​ലി​ൽ നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന റോ​ഡി​ൽ ക​ട​ൽ​ക​യ​റി​യ നി​ല​യി​ൽ

സ​ലാ​ല: മെ​കു​നു ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ക​ട​ൽ ക​യ​റി പൂ​ർ​ണ​മാ​യും  ന​ശി​ച്ച മു​ഗ്​​സൈ​ൽ ഭാ​ഗ​ത്തെ റോ​ഡി​ന് പ​ക​ര​മാ​യി സ​മാ​ന്ത​ര പാ​ത​യു​ടെ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. സ​ലാ​ല​യി​ലെ പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മു​ഗ്​​സൈ​ൽ ബീ​ച്ച്, മ​ർ​നീ​വ് ഗു​ഹ, ബ്ലോ​ഹോ​ൾ​സ് തു​ട​ങ്ങി​യ​വ സ്ഥി​തി​ചെ​യ്യു​ന്ന ഭാ​ഗ​ത്താ​യി​ട്ടാ​ണ് ഒ​രു കി​ലോ​മീ​റ്റ​റി​ലേ​റെ നീ​ള​ത്തി​ൽ റോ​ഡ്  പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കി ക​ട​ൽ​ക​യ​റി​യ​ത്.  ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ  ഈ ​ഭാ​ഗ​ത്ത് റോ​ഡ് പു​ന​ർ​നി​ർ​മാ​ണം സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ സ​മീ​പ​ത്തു​ള്ള മ​ല​ക​ളെ ചു​റ്റി​യും വാ​ദി​ക​ളി​ലൂ​ടെ ക​ട​ന്നു​മാ​ണ് പു​തി​യ താ​ൽ​ക്കാ​ലി​ക പാ​ത നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 

മെ​കു​നു ആ​ഞ്ഞ​ടി​ച്ച ദി​വ​സ​ങ്ങ​ളി​ൽ ക​ട​ൽ ക​യ​റി​യും വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി​യും റാ​യ്സൂ​ത്തി​ൽ​നി​ന്ന്​ ദ​ൽ​ഖൂ​ത്തി​ലേ​ക്കു​ള്ള പാ​ത പ​ല​യി​ട​ങ്ങ​ളി​ലും ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ശ​ബാ​അ​സൈ​ബ്, റ​ഖി​യൂ​ത്ത്, ദ​ൽ​ഖൂ​ത്ത്  പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടി​രു​ന്നു. ദി​വ​സ​ങ്ങ​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ലൂ​ടെ താ​ൽ​ക്കാ​ലി​ക പാ​ത തെ​ളി​ച്ചാ​ണ് ഇ​വി​ടേ​ക്കു​ള്ള യാ​ത്ര സാ​ധ്യ​മാ​ക്കി​യ​ത്.

ഖ​രീ​ഫ്​ സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​േ​മ്പ താ​ൽ​ക്കാ​ലി​ക റോ​ഡു​ക​ൾ​ക്ക്​ പ​ക​രം ആ​സ്ഫാ​ൾ​ട്ട് റോ​ഡ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​വാ​നു​ള്ള ശ്ര​മ​മാ​ണ് അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​ത്. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന പാ​ല​ങ്ങ​ളു​ടെ​യും റോ​ഡു​ക​ളു​ടെ​യും പു​ന​ർ​നി​ർ​മാ​ണ​വും ചു​ഴ​ലി​ക്കാ​റ്റി​ൽ ക​ട​പു​ഴ​കി​യ ഇ​ല​ക്ട്രി​ക് പോ​സ്​​റ്റു​ക​ളും മ​റ്റും പു​നഃ​സ്ഥാ​പി​ക്കു​ന്ന ത്വ​രി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മാ​ന്ത​ര​മാ​യി ന​ട​ക്ക​ു​ന്നു​ണ്ട്.

Loading...
COMMENTS