You are here

‘മെകുനു’: മലയാളിയുടെ മൃതദേഹം കണ്ടെത്തി

  • ര​ണ്ടാ​ഴ്​​ച​ക്കു​​ശേ​ഷ​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്​ 

23:10 PM
12/06/2018
malayalee-pravasi.

മ​സ്​​ക​ത്ത്​: മെ​കു​നു ചു​ഴ​ലി​ക്കാ​റ്റി​​​​​െൻറ ഭാ​ഗ​മാ​യു​ണ്ടാ​യ പേ​മാ​രി​യി​ൽ വാ​ദി​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട്​ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​ല​ശ്ശേ​രി ധ​ർ​മ്മ​ടം പാ​ള​യാ​ട്​ ചെ​ള്ളാ​ത്ത്​ മ​ധു​വി​​െൻറ (46) മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്​.  ര​ണ്ടാ​ഴ്​​ച​ക്ക്​ ശേ​ഷ​മാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മേ​യ്​  25ന്​ ​വൈ​കീ​ട്ടാ​ണ്​​​ മ​ധു​വും ഹൈ​ദ​രാ​ബാ​ദ്, ഝാ​ർ​ഖ​ണ്ഡ്​ സ്വ​ദേ​ശി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ളും അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. വാ​ദി (വ​ലി​യ ക​നാ​ൽ) മു​റി​ച്ചു ക​ട​ക്ക​വേ​യാ​ണ്​ സം​ഭ​വം. ചു​ഴ​ലി​ക്കാ​റ്റും പേ​മാ​രി​യും കാ​ര​ണം വാ​ദി​യി​ൽ ശ​ക്​​ത​മാ​യ ഒ​ഴു​ക്കു​ണ്ടാ​യി​രു​ന്നു. 

റെ​ഡി​മി​ക്​​സ്​ വാ​ഹ​ന​ത്തി​ലാ​ണ്​ ഇ​വ​ർ വാ​ദി മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ, വാ​ഹ​നം വാ​ദി​ക്ക്​ ഏ​താ​ണ്ട്​ മ​ധ്യ​ഭാ​ഗ​ത്ത്​ എ​ത്തി​യ​പ്പോ​ൾ നി​ന്നു​പോ​യി. വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത്​ ക​ണ്ട​തി​നെ തു​ട​ർ​ന്ന്​ മൂ​വ​രും വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക്​ ചാ​ടി കൈ​കോ​ർ​ത്ത്​ പി​ടി​ച്ച്​  വാ​ദി മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ ഒ​ഴു​ക്കി​ൽ​പെ​ടു​ക​യും ചെ​യ്​​ത​ു. ഝാ​ർ​ഖ​ണ്ഡ്​ സ്വ​ദേ​ശി ഷം​ഷേ​ർ അ​ലി​യു​ടെ മൃ​ത​ദേ​ഹം അ​പ​ക​ട​മു​ണ്ടാ​യി അ​ടു​ത്ത ദി​വ​സം ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ്​ സ്വ​ദേ​ശി അ​ദ്​​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. 

മ​ധു​വി​ന്​ വേ​ണ്ടി കാ​ണാ​താ​യ അ​ന്നു​മു​ത​ൽ പൊ​ലീ​സും സി​വി​ൽ ഡി​ഫ​ൻ​സും തി​ര​ച്ചി​ൽ ന​ട​ത്തു ക​യാ​യി​രു​ന്നു.  മ​ണ്ണി​ൽ​പു​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മെ​ന്ന്​ ബ​ന്ധു​വാ​യ രാ​ജീ​വ്​ പ​റ​ഞ്ഞു.   ധ​രി​ച്ചി​രു​ന്ന വ​സ്​​ത്ര​ങ്ങ​ളും മ​റ്റും പ​രി​ശോ​ധി​ച്ച്​ മൃ​ത​ദേ​ഹം മ​ധു​വി​േ​ൻ​റ​താ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കി. മ​ധു ജോ​ലി ചെ​യ്​​തി​രു​ന്ന റെ​ഡി​മി​ക്​​സ്​ സ്​​ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രും സ്​​ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Loading...
COMMENTS