Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖരീഫ്​ സഞ്ചാരികളുടെ...

ഖരീഫ്​ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു

text_fields
bookmark_border
ഖരീഫ്​ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു
cancel

മ​സ്​​ക​ത്ത്​: ഇ​ക്ക​ഴി​ഞ്ഞ ഖ​രീ​ഫ്​ കാ​ല​ത്ത്​ സ​ലാ​ല​യി​ൽ എ​ത്തി​യ​ത്​ 7.66 ല​ക്ഷം സ​ഞ്ചാ​രി​ക​ൾ. 2018നെ ​അ​പേ ​ക്ഷി​ച്ച്​ 7.2 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വ്.
സ​ഞ്ചാ​രി​ക​ളു​ടെ ചെ​ല​വ​ഴി​ക്ക​ൽ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ ച്ച്​ ഉ​യ​ർ​ന്നു. 2018ൽ 76.9 ​ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വ​ഴി​ച്ച​ത്​ 78 ദ​ശ​ല​ക്ഷം റി​യാ​ലാ​യാ​ണ്​ കൂ​ടി​യ​തെ​ന്നും ദേ​ശീ​യ സ്​​ഥി​തി​വി​വ​ര കേ​ന്ദ്രം അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ 2019ലെ ​സ​ലാ​ല ടൂ​റി​സം സീ​സ​ണി​നെ​ക്കു​റി​ച്ച സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

സ​ഞ്ചാ​രി​ക​ൾ താ​മ​സ​ത്തി​നും വി​മാ​ന​ടി​ക്ക​റ്റി​നും ചെ​ല​വ​ഴി​ച്ച തു​ക​യി​ലാ​ണ്​ വ​ർ​ധ​ന​യെ​ന്ന്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ഖ​ത്ത​റി​ൽ​നി​ന്നെ​ത്തി​യ​വ​രാ​ണ്​ കൂ​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ച്ച​ത്. ഒ​രാ​ൾ ശ​രാ​ശ​രി 281.1 റി​യാ​ലാ​ണ്​ ചെ​ല​വി​ട്ട​ത്. കു​വൈ​ത്തി​ക​ൾ ശ​രാ​ശ​രി 248.5 റി​യാ​ലും സൗ​ദി​ക​ൾ 124.5 റി​യാ​ലും ചെ​ല​വ​ഴി​ച്ച​പ്പോ​ൾ ഏ​ഷ്യ​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​ കു​റ​ഞ്ഞ​തു​ക ചെ​ല​വാ​ക്കി​യ​ത്. 78.7 റി​യാ​ലാ​ണ്​ ശ​രാ​ശ​രി ഏ​ഷ്യ​ക്കാ​ര​ൻ ചെ​ല​വാ​ക്കി​യ​തെ​ന്ന്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. മൊ​ത്തം ടൂ​റി​സം ചെ​ല​വ​ഴി​ക്ക​ലി​​െൻറ 32.2 ശ​ത​മാ​ന​വും താ​മ​സ​ത്തി​നാ​ണ്​ വി​നി​യോ​ഗി​ച്ച​ത്.

ഭ​ക്ഷ​ണ-​പാ​നീ​യം ര​ണ്ടാ​മ​തും ഷോ​പ്പി​ങ്​-​ഗ​താ​ഗ​തം-​വി​നോ​ദം മൂ​ന്നാ​മ​തും വ്യോ​മ​ഗ​താ​ഗ​തം നാ​ലാം സ്​​ഥാ​ന​ത്തു​മെ​ത്തി. 57 ശ​ത​മാ​നം സ​ന്ദ​ർ​ശ​ക​രും ഫ​ർ​ണി​ഷ്​​ഡ്​ അ​പ്പാ​ർ​ട്ട്​​മ​െൻറു​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​ണ്​ താ​മ​സി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ദോ​ഫാ​റി​ലെ ഹോ​ട്ട​ലു​ക​ളു​ടെ വ​രു​മാ​ന​മാ​ക​െ​ട്ട യ​ഥാ​ക്ര​മം 96.7 ശ​ത​മാ​ന​വും 69.9 ശ​ത​മാ​ന​വും ഉ​യ​ർ​ന്നു. മൊ​ത്തം സ​ന്ദ​ർ​ശ​ക​രി​ൽ 79.6 ശ​ത​മാ​ന​വും ​േറാ​ഡു​മാ​ർ​ഗ​മാ​ണ്​ വ​ന്ന​ത്. 95,000 വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ്​ ഇ​വ​ർ വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newskhareef
News Summary - khareef-oman-gulf news
Next Story