Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന്ത​ർ​ദേ​ശീ​യ...

അ​ന്ത​ർ​ദേ​ശീ​യ പൂ​ക്ക​ള​മ​ത്സ​രം: '​ഡ്രാ​മാ​ന​ന്ദം' പ്ര​വാ​സി ഗ്രൂ​പ്പി​ന് മൂ​ന്നാം സ്ഥാ​നം

text_fields
bookmark_border
അ​ന്ത​ർ​ദേ​ശീ​യ പൂ​ക്ക​ള​മ​ത്സ​രം:    ​ഡ്രാ​മാ​ന​ന്ദം പ്ര​വാ​സി ഗ്രൂ​പ്പി​ന് മൂ​ന്നാം സ്ഥാ​നം
cancel
camera_alt

മൂ​ന്നാം സ്​​ഥാ​നം നേ​ടി​യ ഡ്രാ​മാ​ന​ന്ദം ഗ്രൂ​പ്​ അം​ഗ​ങ്ങ​ൾ

മ​സ്​​ക​ത്ത്​: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കേ​ര​ള വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പും ലോ​ക കേ​ര​ള​സ​ഭ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്ത​ർ​ദേ​ശീ​യ 'പൂ​ക്ക​ള' മ​ത്സ​ര​ത്തി​ൽ ഒ​മാ​നി​ൽ​നി​ന്നു​ള്ള 'ഡ്രാ​മാ​ന​ന്ദം' പ്ര​വാ​സി ഗ്രൂ​പ്പി​ന് മൂ​ന്നാം സ്ഥാ​നം ല​ഭി​ച്ചു. കേ​ര​ള​ത്തി​ൽ വി​വി​ധ ക​ലാ​കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രാ​മാ​ന​ന്ദം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ക്ക് കീ​ഴി​ലു​ള്ള​താ​ണ് 'ഡ്രാ​മാ​ന​ന്ദം' പ്ര​വാ​സി ഗ്രൂ​പ്. മ​സ്​​ക​ത്തി​ലെ പ്ര​മു​ഖ നാ​ട​ക​പ്ര​വ​ർ​ത്ത​ക​നാ​യ അ​ൻ​സാ​ർ ഇ​ബ്രാ​ഹിം ആ​ണ്​ ഗ്രൂ​പ്പി​െൻറ ചെ​യ​ർ​മാ​ൻ.

മ​നോ​ഹ​ര​ൻ ഗു​രു​വാ​യൂ​ർ, ഷെ​ഫീ​ക്ക് കാ​തി​ക്കോ​ട്, സ​ലോ​മി ചാ​ക്കോ എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ. ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ നി​ര​വ​ധി കൂ​ട്ടാ​യ്‌​മ​ക​ൾ, സം​ഘ​ട​ന​ക​ൾ, ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ൾ എ​ന്നി​വ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു . കേ​ര​ള ക​ലാ​സം​സ്കൃ​തി എ​ന്ന വി​ഷ​യ​ത്തി​ൽ ഊ​ന്നി​യാ​ണ് പൂ​ക്ക​ളം ത​യാ​റാ​ക്കി​യ​ത്. കേ​ര​ള​ത്തി​െൻറ ത​ന​ത്​ ക​ലാ​രൂ​പ​ങ്ങ​ളാ​യ ക​ഥ​ക​ളി, തെ​യ്യം, മോ​ഹി​നി​യാ​ട്ടം എ​ന്നി​വ​ക്ക്​ പു​റ​മെ വ​ള്ളം​ക​ളി​യും പൂ​ക്ക​ള​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഏ​ക​ദേ​ശം നാ​ലു​മീ​റ്റ​റോ​ളം വ്യാ​സ​മു​ള്ള പൂ​ക്ക​ള​മാ​ണ് നി​ർ​മി​ച്ച​ത്.

മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​നം ല​ഭി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ഉ​ണ്ടെ​ന്ന്​ പൂ​ക്ക​ള​നി​ർ​മാ​ണ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ച്ച സ​ലോ​മി ചാ​ക്കോ പ​റ​ഞ്ഞു. ആ​ഗ​സ്​​റ്റ്​ 23 ആ​യി​രു​ന്നു ര​ജി​സ്​​ട്രേ​ഷ​െൻറ അ​വ​സാ​ന തീ​യ​തി. ആ ​ദി​വ​സം ത​ന്നെ പൂ​ക്ക​ളം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ ​ൈവ​കി​യാ​ണ്​ അ​റി​ഞ്ഞ​ത്. 22നാ​ണ്​ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യ​ത്. എ​ട്ടു മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ചാ​ണ്​ പൂ​ക്ക​ളം ത​യാ​റാ​ക്കി​യ​ത്. അ​ന്നേ ദി​വ​സം ത​ന്നെ അ​പ്‌​ലോ​ഡ് ചെ​യു​ക​യും ചെ​യ്തു. ബി​ന്ദു പാ​റ​യി​ൽ ആ​ണ് പൂ​ക്ക​ള​ത്തി​െൻറ ഡി​സൈ​ൻ ത​യാ​റാ​ക്കി​യ​ത്.

സു​രേ​ഷ്‌ ഹ​രി​പ്പാ​ട്, ഹ​രി​പ്ര​സാ​ദ് കി​ര​ൺ, ഷൈ​ജു ക​രു​ണ, അ​നു​രാ​ജ്, സു​ധ ര​ഘു​നാ​ഥ്, ഇ​ന്ദു ബാ​ബു​രാ​ജ്, ഹ​രി​പ്ര​സാ​ദ് കി​ര​ൺ, ഷൈ​ജു ക​രു​ണ, അ​നു​രാ​ജ്, ഇ​ന്ദു ബാ​ബു​രാ​ജ്, പ്ര​ദീ​പ്​ ക​ല്ല​റ, ഷാ​ൻ ഹ​രി, ലേ​ഖ സ​ജീ​വ്, സ​ബി​ത ലി​േ​ജാ, ശ്രീ​വി​ദ്യ ര​വീ​ന്ദ്ര​ൻ, ശ്രീ​ദേ​വി കി​ഴ​ക്ക​നേ​ല, ദേ​വി​ക മ​ധു​കു​മാ​ർ, ബീ​ന മ​നോ​ഹ​ര​ൻ, മ​ഞ്ജു ഷൈ​ജു, ആ​ശ കി​ര​ൺ, ആ​ര്യ ഷൈ​ജു, ദി​യ ഷൈ​ജു, കി​ര​ൺ, ല​ക്ഷ്മി കി​ര​ൺ അ​ർ​ജു​ൻ, ശ്രാ​വ​ൺ ര​വി, അ​രു​ന്ധ​തി തു​ട​ങ്ങി​യ​വ​രും കൂ​ടി ചേ​ർ​ന്നാ​ണ്​ പൂ​ക്ക​ള​മൊ​രു​ക്കി​യ​ത്. അ​ന്ത​ർ​ദേ​ശീ​യ പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ 'ഡ്രാ​മാ​ന​ന്ദം' ഗ്രൂ​പ്പി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ പി.​എം. ജാ​ബി​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Flower CompetitionThird Place for 'Drama Nandam' Expatriate Group
Next Story