മസ്കത്ത്: ജനുവരി മാസത്തെ ഇന്ധനവില എണ്ണ-വാതക മന്ത്രാലയം പ്രഖ്യാപിച്ചു. എം-91 പെട്രോളിെൻറ സ്ഥിരവില എടുത്തുകളഞ്ഞ് ലിറ്ററിന് 13 ബൈസ കൂട്ടി. 199 ബൈസയാണ് തിങ്കളാഴ്ച മുതൽ എം-91 പെട്രോൾ വില. മന്ത്രിസഭ ഏപ്രിലിൽ കൈക്കൊണ്ട തീരുമാന പ്രകാരം 186 ബൈസ എന്ന സ്ഥിരവിലയായിരുന്നു എം-91 പെട്രോളിന് ഇതുവരെ ഇൗടാക്കിയിരുന്നത്. അതേസമയം, സബ്സിഡിയുള്ള ഒമാൻ പൗരന്മാർക്ക് തിങ്കളാഴ്ച മുതൽ എം-91 പെട്രോളിന് 180 ബൈസ നൽകിയാൽ മതി. എം-95 പെട്രോളിെൻറയും വില വർധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 213 ബൈസയാണ് പുതിയ വില. ഡിസംബറിൽ ഇത് 207 ബൈസയായിരുന്നു. ഡീസലിന് 11 ബൈസ വർധിപ്പിച്ചു. 230 ബൈസയാണ് ഡീസൽ ലിറ്ററിന് ജനുവരിയിലെ വില. ഡിസംബറിൽ 219 ബൈസയായിരുന്നു. വില കുറഞ്ഞ പെട്രോൾ എന്ന നിലയിൽ എം-91 ആണ് ഒമാനിലെ റോഡുകളിലോടുന്ന യാത്രാവാഹനങ്ങളിൽ മിക്കതും ഉപയോഗിക്കുന്നത്. കൂടിയ ഗുണമേന്മയും വാഹനത്തിന് കൂടുതൽ ശക്തി ലഭിക്കുമെന്നതും കണക്കാക്കി എം-95 പെട്രോൾ ഉപയോഗിക്കുന്നവരും നിരവധിയാണ്. സാധാരണ കാറുകൾക്ക് എം-95 പെട്രോളിെൻറ ആവശ്യമില്ലെന്നും സ്പോർട്സ് വാഹനങ്ങൾക്കും വില കൂടിയ കാറുകൾക്കും മാത്രമേ ഇതിെൻറ ആവശ്യമുള്ളൂവെന്നും ഒാേട്ടാമൊബൈൽ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.നാഷനൽ സ്റ്റാറ്റിസ്റ്റിക്സ്-ഇൻഫർമേഷൻ സെൻററിെൻറ കണക്ക് പ്രകാരം 2017ലെ ആദ്യ പത്തു മാസങ്ങളിൽ 2016ലെ സമാന കാലയളവിനെ അപേക്ഷിച്ച് എം-91 പെട്രോളിെൻറ ആഭ്യന്തര വിൽപനയിൽ 30 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്. എന്നാൽ, എം.-95 പെട്രോളിെൻറ വിൽപന 17 ശതമാനം കുറഞ്ഞു. വാഹനം പെെട്ടന്ന് വേഗത കൂട്ടുകയോ നിർത്തുകയോ ചെയ്യുക, വേഗം തുടർച്ചയായി മാറ്റിക്കൊണ്ടിരിക്കുക തുടങ്ങിയ കാര്യങ്ങളാൽ 25 ശതമാനത്തോളം ഇന്ധന ഉപഭോഗം വർധിക്കുമെന്ന് ഒാേട്ടാമൊബൈൽ മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നു. കുറഞ്ഞ വേഗതയിൽ വാഹനമോടിച്ചാൽ 19 ശതമാനത്തോളം ഇന്ധനം ലാഭിക്കാം. അനാവശ്യ ഭാരങ്ങൾ ഒഴിവാക്കിയും വാഹനത്തിെൻറ ഇന്ധനക്ഷമത കൂട്ടാം. ഒഴിവാക്കപ്പെടുന്ന ഒാരോ 90 കിലോ അനാവശ്യ ഭാരത്തിനും 3.7 ലിറ്റർ ഇന്ധനത്തിൽ 1.6 കിലോമീറ്റർ അധികം ലഭിക്കും. ഹൈവേകളിൽ മണിക്കൂറിൽ 120 കിലോമീറ്ററിൽ അധികം വേഗതയിൽ വാഹനമോടിച്ചാലും ഇന്ധന ഉപഭോഗം വർധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2018 10:39 AM GMT Updated On
date_range 2018-07-02T09:49:59+05:30സ്ഥിരവില എടുത്തുകളഞ്ഞു; എം–91 പെട്രോളിന് 13 ബൈസ കൂടി
text_fieldsNext Story