Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഫ്രീ ​ഡൈ​വി​ങ്ങി​ൽ...

ഫ്രീ ​ഡൈ​വി​ങ്ങി​ൽ കി​രീ​ടം ചൂ​ടി ഒ​മാ​നി താ​രം

text_fields
bookmark_border
ഫ്രീ ​ഡൈ​വി​ങ്ങി​ൽ കി​രീ​ടം ചൂ​ടി ഒ​മാ​നി താ​രം
cancel
camera_alt

ഉ​മ​ര്‍ അ​ബ്ദു​ല്ല അ​ല്‍ ഗൈ​ലാ​നി

Listen to this Article

മ​സ്‌​ക​ത്ത്: ഫ്രീ ​ഡൈ​വി​ങ്​ ലോ​ക​ക​പ്പി​ല്‍ ര​ണ്ട്​ വീ​തം സ്വ​ര്‍ണ​വും വെ​ള്ളി​യും നേ​ടി ഓ​വ​റോ​ള്‍ കി​രീ​ടം ചൂ​ടി ഒ​മാ​നി നീ​ന്ത​ല്‍ താ​രം ഉ​മ​ര്‍ അ​ബ്ദു​ല്ല അ​ല്‍ ഗൈ​ലാ​നി. പു​തി​യ നാ​ല് ദേ​ശീ​യ റെ​ക്കോ​ഡ് തീ​ർ​ക്കു​ക​യും കോ​ണ്‍സ്റ്റ​ന്റ് വെ​യ്റ്റ് ബൈ-​ഫി​ന്‍സ 92 മീ​റ്റ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഏ​ഷ്യ​ന്‍ റെ​ക്കോ​ഡ് ത​ക​ര്‍ക്കു​ക​യും ചെ​യ്തു.

ഈ ​മാ​സം 16 മു​ത​ല്‍ 23വ​രെ ഈ​ജി​പ്തി​ലെ ശാം ​അ​ല്‍ ശൈ​ഖി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​ത്. പ​രി​ച​യ സ​മ്പ​ന്ന​രാ​യ മു​ങ്ങ​ല്‍ താ​ര​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മ​ത്സ​രം ക​ടു​ത്ത​താ​യി​രു​ന്നു​വെ​ന്ന്​ ഗൈ​ലാ​നി പ​റ​ഞ്ഞു.ചൈ​ന, കൊ​ളം​ബി​യ, ക​സാ​ഖ്സ്താ​ന്‍, സ്വി​റ്റ്‌​സ​ര്‍ല​ൻ​ഡ്, ജ​ര്‍മ​നി, സൗ​ദി അ​റേ​ബ്യ, സ്വീ​ഡ​ന്‍, പോ​ർ​ചു​ഗ​ല്‍, ഫി​ന്‍ല​ന്‍ഡ് തു​ട​ങ്ങി 14 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 17 താ​ര​ങ്ങ​ളാ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​ത്തി​ൽ ഒ​മാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ര്‍ അ​ല്‍ ബു​സൈ​ദി ഉ​ൾ​പ്പെ​ടെ അ​ഭി​ന​ന്ദി​ച്ച് ട്വീ​റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​തേ ഇ​ന​ങ്ങ​ളി​ല്‍ ഓ​വ​റോ​ള്‍ കി​രീ​ട​വും വെ​ങ്ക​ലം ഉ​ള്‍പ്പെ​ടെ നാ​ല് മെ​ഡ​ലു​ക​ളും ഉ​മ​ര്‍ അ​ബ്ദു​ല്ല അ​ല്‍ ഗൈ​ലാ​നി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmaniIn free diving
News Summary - In free diving Omani wins title
Next Story