Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദു​കം എ​ണ്ണ...

ദു​കം എ​ണ്ണ ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

text_fields
bookmark_border
ദു​കം എ​ണ്ണ ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി നി​ർ​മാ​ണം   അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
cancel
camera_alt

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ദു​കം എ​ണ്ണ​ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി

Listen to this Article

മ​സ്ക​ത്ത്​: ദു​കം എ​ണ്ണ​ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്. കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കാ​ല​ത്ത് ​തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ കി​ട്ടാ​നു​ള്ള പ്ര​തി​സ​ന്ധി​ക​ൾ അ​തി​ജീ​വി​ച്ചാ​ണ്​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 90 ശ​ത​മാ​ന​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ ​വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ 'ഒ​ക്യൂ' ഗ്രൂ​പ്​ സി.​ഇ.​ഒ ലാ​ൽ ബി​ൻ ഹ​മ​ദ് അ​ൽ ഔ​ഫി പ​റ​ഞ്ഞു. അ​ടു​ത്ത​വ​ർ​ഷ​ത്തെ ആ​ദ്യ പാ​ദ​ത്തി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി മൂ​ന്നു​ വ്യ​ത്യ​സ്ത പാ​ക്കേ​ജു​ക​ളാ​ണ്​ പ​ദ്ധ​തി​യി​ൽ ഉ​​ൾ​​പ്പെ​ടു​ന്ന​​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ട്ടു​ ശ​ത​കോ​ടി ഡോ​ള​ർ ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി പെ​​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ​യും മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ സം​രം​ഭ​മാ​ണ്. ഒ​മാ​നി​ലെ ​'ഒ​ക്യൂ' ഗ്രൂ​പ്പും കു​വൈ​ത്ത്​ പെ​ട്രോ​ളി​യം ഇ​ന്റ​ർ​നാ​ഷ​ന​ലും സം​യു​ക്​​ത സ​ഹ​ക​ര​ണ​ത്തി​ലു​ള്ള പ​ദ്ധ​തി​യാ​ണി​ത്. 50 ശ​ത​മാ​നം വീ​തം ചെ​ല​വാ​ണ്​​ ഇ​രു ക​മ്പ​നി​ക​ളും ഇ​തി​നാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്. ദു​കം റി​ഫൈ​ന​റി അ​തി​ന്റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശേ​ഷി പ്ര​തി​ദി​നം 2, 30,000 ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ൽ ആ​യി വ​ർ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grief oil refining project
Next Story