Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി.സി.സി എലൈറ്റ്...

ജി.സി.സി എലൈറ്റ് ക്രിക്കറ്റ് ലീഗ്: ന്യൂ സ്റ്റാര്‍ ഇബ്ര ജേതാക്കള്‍

text_fields
bookmark_border
ജി.സി.സി എലൈറ്റ് ക്രിക്കറ്റ് ലീഗ്: ന്യൂ സ്റ്റാര്‍ ഇബ്ര ജേതാക്കള്‍
cancel
camera_alt

ജി.​സി.​സി എ​ലൈ​റ്റ് ക്രി​ക്ക​റ്റ് ലീ​ഗി​ൽ ജേ​താ​ക്ക​ളാ​യ ന്യൂ ​സ്റ്റാ​ര്‍ ഇ​ബ്ര ടീം

Listen to this Article

മ​സ്‌​ക​ത്ത്: ജി.​സി.​സി എ​ലൈ​റ്റ് ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ ആ​ദ്യ സീ​സ​ണി​ല്‍ ന്യൂ ​സ്റ്റാ​ര്‍ ഇ​ബ്ര ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ല്‍ ക​രു​ത്ത​രാ​യ ഇ​ബ്ര ബ്ലാ​സ്റ്റേ​ഴ്‌​സി​നെ 142 റ​ണ്‍സി​നാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ ​സ്റ്റാ​ര്‍ 15 ഓ​വ​റി​ല്‍ 184 റ​ണ്‍സ് എ​ടു​ത്ത​പ്പോ​ള്‍ ഇ​ബ്ര ബ്ലാ​സ്റ്റേ​ഴ്സ് 42ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. ന്യൂ ​സ്റ്റാ​റി​ന് വേ​ണ്ടി മി​ര്‍സ 42, ക്യാ​പ്റ്റ​ന്‍ റാ​ണ 21, അ​സീ​ബ് 27, മ​ന്‍സീ​ര്‍, 28, ഉ​മൈ​ര്‍, 24, ഇ​ല്യാ​സ് 29 റ​ണ്‍സു​ക​ൾ വീ​തം നേ​ടി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സ് 42 റ​ണ്‍സെ​ടു​ക്കു​ന്ന​തി​നി​ടെ മു​ഴു​വ​ന്‍ വി​ക്ക​റ്റു​ക​ളും ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. 2.3 ഓ​വ​റി​ല്‍ മൂ​ന്ന് റ​ണ്‍സ് മാ​ത്രം വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്ത മ​ന്‍സീ​റി​ന്റെ പ്ര​ക​ട​ന​മാ​ണ് ന്യൂ ​സ്റ്റാ​റി​ന് മി​ക​ച്ച ജ​യം സ​മ്മാ​നി​ച്ച​ത്. ന്യൂ ​സ്റ്റാ​റി​ന് വേ​ണ്ടി ഉ​മൈ​ര്‍ ര​ണ്ട് വി​ക്ക​റ്റും ന​ഈം, വ​സീം, അ​ദ്‌​നാ​ന്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും നേ​ടി. ന്യൂ ​സ്റ്റാ​ര്‍ താ​രം മ​ന്‍സീ​ര്‍ ഫൈ​ന​ലി​ല്‍ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചും ടൂ​ര്‍ണ​മെ​ന്റി​ലെ മി​ക​ച്ച ബൗ​ള​റും ആ​യി. മി​ക​ച്ച ബാ​റ്റ​ർ​ക്കു​ള്ള പു​ര​സ്‌​കാ​രം ഇ​ബ്ര ബ്ലാ​സ്റ്റേ​ഴ്സ് താ​രം രാം ​ആ​ര്‍.​ഒ.​പി നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCC Elite Cricket LeagueNew Star Ibra
News Summary - GCC Elite Cricket League: New Star Ibra Winners
Next Story